Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

നാല്പത്തെട്ടാം അദ്ധ്യായം


അദ്ധ്യായം 48

    ചരിത്രത്തെനയിക്കുന്നവന്‍
  • 1 : ഇസ്രായേല്‍ എന്നു വിളിക്കപ്പെടുന്നവനും യൂദായില്‍ നിന്ന് ഉദ്ഭവിച്ചവനുമായ യാക്കോബുഭവനമേ, കേള്‍ക്കുക: നിങ്ങള്‍ കര്‍ത്താവിന്റെ നാമത്തില്‍ സത്യം ചെയ്യുന്നു; ഇസ്രായേലിന്റെ ദൈവത്തെ ഏറ്റുപറയുന്നു. എന്നാല്‍, അതു സത്യത്തോടും ആത്മാര്‍ഥതയോടും കൂടെയല്ല. Share on Facebook Share on Twitter Get this statement Link
  • 2 : നിങ്ങള്‍ വിശുദ്ധനഗരത്തിന്റെ ജനം എന്ന് അഭിമാനിക്കുന്നു; ഇസ്രായേലിന്റെ ദൈവത്തില്‍ ആശ്രയിക്കുന്നു; സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. Share on Facebook Share on Twitter Get this statement Link
  • 3 : കഴിഞ്ഞകാര്യങ്ങള്‍ വളരെ മുന്‍പേ ഞാന്‍ പ്രസ്താവിച്ചിരുന്നു. അവ എന്റെ അധരങ്ങളില്‍നിന്നു തന്നെ നിങ്ങള്‍ അറിഞ്ഞു; ഞാന്‍ അവയെ വെളിപ്പെടുത്തി. ഉടന്‍തന്നെ ഞാന്‍ പ്രവര്‍ത്തിച്ചു; അവ സംഭവിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 4 : കാരണം, നീ ദുശ്ശാഠ്യക്കാരനും നിന്റെ കഴുത്ത് ഇരുമ്പുപോലെ വഴക്കമില്ലാത്തതും നിന്റെ നെറ്റി പിത്തളപോലെ കഠിനവും ആണെന്നു ഞാനറിയുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : നിന്റെ വിഗ്രഹമാണ് അതു ചെയ്തത്; നിന്റെ കൊത്തുവിഗ്രഹങ്ങളും വാര്‍പ്പുബിംബങ്ങളുമാണ് അവ കല്‍പിച്ചത് എന്നു നീ പറയാതിരിക്കേണ്ടതിന് ഞാന്‍ മുന്‍കൂട്ടി പറഞ്ഞു; സംഭവിക്കുന്നതിനു മുന്‍പേ ഞാന്‍ പ്രസ്താവിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : നീ കേട്ടു കഴിഞ്ഞു; ഇനി കാണുക. നീ അതു പ്രഘോഷിക്കുകയില്ലേ? ഇന്നുമുതല്‍ ഞാന്‍ നിന്നെ പുതിയ കാര്യങ്ങള്‍ കേള്‍പ്പിക്കും; നിനക്ക് അജ്ഞാതമായ നിഗൂഢകാര്യങ്ങള്‍ തന്നെ. Share on Facebook Share on Twitter Get this statement Link
  • 7 : എനിക്ക് അത് അറിയാമായിരുന്നു എന്നു നീ പറയാതിരിക്കേണ്ടതിന്, അവയെ വളരെനാള്‍ മുന്‍പല്ല ഇപ്പോള്‍ സൃഷ്ടിച്ചതാണ്. നിങ്ങള്‍ അവയെപ്പറ്റി കേട്ടിട്ടില്ല. Share on Facebook Share on Twitter Get this statement Link
  • 8 : നീ ഒരിക്കലും കേള്‍ക്കുകയോ അറിയുകയോ ചെയ്തിട്ടില്ല. പണ്ടുമുതലേ നിന്റെ കാത് അടഞ്ഞാണ് ഇരുന്നത്. നീ വഞ്ചന കാണിക്കുമെന്നും ജനനം മുതലേ കലഹക്കാരനായി അറിയപ്പെടുമെന്നും ഞാന്‍ മനസ്‌സിലാക്കിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : എന്റെ നാമത്തെപ്രതി ഞാന്‍ കോപം അടക്കി; എന്റെ മഹിമയ്ക്കായി നിന്നെ വിച്‌ഛേദിക്കാതെ ഞാന്‍ അതു നിയന്ത്രിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : ഞാന്‍ നിന്നെ ശുദ്ധീകരിച്ചു, എന്നാല്‍, വെള്ളിപോലെയല്ല. കഷ്ട തയുടെ ചൂളയില്‍ നിന്നെ ഞാന്‍ ശോധനചെയ്തു. Share on Facebook Share on Twitter Get this statement Link
  • 11 : എനിക്കുവേണ്ടി, അതേ, എനിക്കുവേണ്ടി മാത്രമാണ് ഞാനിതു ചെയ്യുന്നത്. എന്റെ നാമം എങ്ങനെ കളങ്കിതമാകും? എന്റെ മഹത്വം ഞാന്‍ ആര്‍ക്കും നല്‍കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 12 : യാക്കോബേ, ഞാന്‍ വിളിച്ച ഇസ്രായേലേ, എന്റെ വാക്കു കേള്‍ക്കുക, ഞാന്‍ അവനാണ്, ആദിയും അന്തവുമായവന്‍. Share on Facebook Share on Twitter Get this statement Link
  • 13 : എന്റെ കരങ്ങള്‍ ഭൂമിക്ക് അടിസ്ഥാനമിട്ടു; എന്റെ വലത്തുകൈയ് ആകാശത്തെ വിരിച്ചു. ഞാന്‍ വിളിക്കുമ്പോള്‍ അവ എന്റെ മുന്‍പില്‍ ഒന്നിച്ച് അണിനിരക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : നിങ്ങള്‍ ഒന്നിച്ചുകൂടി ശ്രവിക്കുവിന്‍. അവരില്‍ ആരാണ് ഇവയെല്ലാം പ്രസ്താവിച്ചത്? കര്‍ത്താവ് സ്‌നേഹിക്കുന്ന അവന്‍ ബാബിലോണിനെക്കുറിച്ചുള്ള അവിടുത്തെ തീരുമാനം നടപ്പിലാക്കും; അവന്റെ കരങ്ങള്‍ കല്‍ദായര്‍ക്ക് എതിരേ ഉയരും. Share on Facebook Share on Twitter Get this statement Link
  • 15 : ഞാന്‍, അതേ, ഞാന്‍ തന്നെയാണ് അവനോടു സംസാരിച്ചത്, അവനെ വിളിച്ചത്; ഞാന്‍ അവനെ കൊണ്ടുവന്നു. അവന്‍ തന്റെ മാര്‍ഗത്തില്‍ മുന്നേറും. Share on Facebook Share on Twitter Get this statement Link
  • 16 : എന്റെ സമീപം വന്ന് ഇതു കേള്‍ക്കുക. ആദിമുതലേ ഞാന്‍ രഹസ്യമായല്ല സംസാരിച്ചത്. ഇവയെല്ലാം ഉണ്ടായപ്പോള്‍ ഞാന്‍ ഉണ്ട്. ഇപ്പോള്‍ ദൈവമായ കര്‍ത്താവ് എന്നെയും അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : നിന്റെ വിമോചകനും ഇസ്രായേലിന്റെ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിനക്ക് നന്‍മയായുള്ളത് പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ്. Share on Facebook Share on Twitter Get this statement Link
  • 18 : നീ എന്റെ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍, നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; നീതി കടലലകള്‍പോലെ ഉയരുമായിരുന്നു; Share on Facebook Share on Twitter Get this statement Link
  • 19 : നിന്റെ സന്തതികള്‍ മണല്‍പോലെയും വംശം മണല്‍ത്തരിപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്റെ മുന്‍പില്‍ നിന്ന് ഒരിക്കലും വിച്‌ഛേദിക്കപ്പെടുകയോ നശിക്കുകയോ ഇല്ലായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : ബാബിലോണില്‍ നിന്നു പുറപ്പെടുക, കല്‍ദായയില്‍നിന്നു പലായനം ചെയ്യുക. ആനന്ദഘോഷത്തോടെ ഇതു പ്രഖ്യാപിക്കുക, പ്രഘോഷിക്കുക. കര്‍ത്താവ് തന്റെ ദാസനായ യാക്കോബിനെ രക്ഷിച്ചുവെന്നു ഭൂമിയുടെ അതിര്‍ത്തികള്‍വരെയും വിളിച്ചറിയിക്കുക. Share on Facebook Share on Twitter Get this statement Link
  • 21 : അവിടുന്ന് മരുഭൂമിയിലൂടെ അവരെ നയിച്ചപ്പോള്‍ അവര്‍ക്കു ദാഹിച്ചില്ല; അവര്‍ക്കായി അവിടുന്ന് പാറയില്‍നിന്നു ജലം ഒഴുക്കി; അവിടുന്ന് പാറയില്‍ അടിച്ചു; ജലം പ്രവഹിച്ചു. Share on Facebook Share on Twitter Get this statement Link
  • 22 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദുഷ്ടര്‍ക്ക് ഒരിക്കലും സമാധാനം ഉണ്ടാവുകയില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 13:27:22 IST 2024
Back to Top