Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

നാല്പത്താറാം അദ്ധ്യായം


അദ്ധ്യായം 46

    വ്യാജദേവന്‍മാരുടെ പതനം
  • 1 : ബേല്‍ മുട്ടുമടക്കുന്നു; നെബോ കുമ്പിടുന്നു; അവരുടെ വിഗ്രഹങ്ങള്‍ കന്നുകാലികളുടെയും മൃഗങ്ങളുടെയുംമേല്‍ വച്ചിരിക്കുന്നു. നിങ്ങള്‍ വഹിക്കുന്ന ഈ വിഗ്രഹങ്ങള്‍ പരിക്ഷീണരായ മൃഗങ്ങള്‍ ചുമക്കുന്ന ഭാരംപോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 2 : അവ കുനിഞ്ഞ് കുമ്പിട്ടുപോകുന്നു; അവയെ ഭാരത്തില്‍നിന്നു രക്ഷിക്കാനാവാതെ അവരും അടിമത്തത്തിലേക്കു നീങ്ങുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ഗര്‍ഭത്തിലും ജനിച്ചതിനു ശേഷവും ഞാന്‍ വഹിച്ച യാക്കോബുഭവനമേ, ഇസ്രായേല്‍ഭവനത്തില്‍ അവശേഷിക്കുന്നവരേ, എന്റെ വാക്കു കേള്‍ക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 4 : നിങ്ങളുടെ വാര്‍ധക്യംവരെയും ഞാന്‍ അങ്ങനെതന്നെയായിരിക്കും. നിങ്ങള്‍ക്കു നര ബാധിക്കുമ്പോഴും ഞാന്‍ നിങ്ങളെ വഹിക്കും. ഞാന്‍ നിങ്ങളെ സൃഷ്ടിച്ചു; നിങ്ങളെ വഹിക്കും; ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 5 : ആരോടു നീ എന്നെ സാദൃശ്യപ്പെടുത്തും? ആരാണ് എനിക്കു തുല്യന്‍? ആരോടു നീ എന്നെതുലനം ചെയ്യും? Share on Facebook Share on Twitter Get this statement Link
  • 6 : എനിക്കു സമനായി ആരുണ്ട്? മടിശ്ശീലയില്‍നിന്നു ധാരാളമായി സ്വര്‍ണവും വെള്ളിക്കോലില്‍ തൂക്കി വെള്ളിയും എടുത്ത് ദേവനെ നിര്‍മിക്കാന്‍ സ്വര്‍ണപ്പണിക്കാരനെ അവര്‍ കൂലിക്കെടുക്കുന്നു; അതിന്റെ മുന്‍പില്‍ വീണ് ആരാധിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അവര്‍ അതിനെ ചുമലില്‍ വഹിച്ചുകൊണ്ടുപോയിയഥാസ്ഥാനം ഉറപ്പിക്കുന്നു. അവിടെനിന്ന് അതിനു ചലിക്കാനാവില്ല. ഒരുവന്‍ കേണപേക്ഷിച്ചാല്‍ അത് ഉത്തരമരുളുകയോ ക്‌ളേശങ്ങളില്‍നിന്ന് അവനെ രക്ഷിക്കുകയോ ചെയ്യുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 8 : അതിക്രമികളേ, ഓര്‍മിക്കുവിന്‍. നിങ്ങള്‍ ഇത് അനുസ്മരിക്കുകയും മനസ്‌സില്‍ വയ്ക്കുകയും ചെയ്യുവിന്‍. Share on Facebook Share on Twitter Get this statement Link
  • 9 : പഴയ കാര്യങ്ങള്‍ ഓര്‍ക്കുവിന്‍, ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരുവനില്ല. ഞാന്‍ തന്നെ ദൈവം, എന്നെപ്പോലെ മറ്റാരുമില്ല. Share on Facebook Share on Twitter Get this statement Link
  • 10 : എന്റെ ഉപദേശങ്ങള്‍ നിലനില്‍ക്കും, എന്റെ ഉദ്‌ദേശ്യങ്ങള്‍ ഞാന്‍ നിറവേറ്റുകയും ചെയ്യും എന്നു പറഞ്ഞ് ആദിയിലേ ഞാന്‍ എന്റെ ഉദ്‌ദേശ്യം വെളിപ്പെടുത്തി. പുരാതനകാലംമുതല്‍ സംഭവിക്കാനിരിക്കുന്നവ ഞാന്‍ വെളിപ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 11 : കിഴക്കുനിന്ന് ഒരു ഹിംസ്രപക്ഷിയെ ഞാന്‍ വിളിക്കും. എന്റെ അഭീഷ്ടം നിറവേറ്റുന്ന ഒരുവനെ ദൂരദേശത്തുനിന്നു വരുത്തും. ഞാന്‍ പറഞ്ഞു, അതു ചെയ്യും; തീരുമാനിച്ചു, അതു നടപ്പിലാക്കും. Share on Facebook Share on Twitter Get this statement Link
  • 12 : വിമോചനം അകലെയാണെന്നു കരുതുന്ന മര്‍ക്കടമുഷ്ടികളേ, എന്റെ വാക്കു കേള്‍ക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 13 : ഞാന്‍ മോചനം ആസന്നമാക്കിയിരിക്കുന്നു; അതു വിദൂരത്തല്ല. ഞാന്‍ രക്ഷ താമസിപ്പിക്കുകയില്ല. ഞാന്‍ സിയോനു രക്ഷയും ഇസ്രായേലിനു മഹത്വവും നല്‍കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 19:30:52 IST 2024
Back to Top