Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

നാ‌ന്‍പത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 43

    ഇസ്രായേലിന്റെ തിരിച്ചുവരവ്
  • 1 : യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍േറതാണ്. Share on Facebook Share on Twitter Get this statement Link
  • 2 : സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. Share on Facebook Share on Twitter Get this statement Link
  • 3 : ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവും രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമാണ്. നിന്റെ മോചനദ്രവ്യമായി ഈജിപ്തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 4 : നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. കിഴക്കുനിന്നു നിന്റെ സന്തതിയെ ഞാന്‍ കൊണ്ടുവരും; പടിഞ്ഞാ റുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും. Share on Facebook Share on Twitter Get this statement Link
  • 6 : വടക്കിനോടു വിട്ടുകൊടുക്കുക എന്നും തെക്കിനോടു തടയരുത് എന്നും ഞാന്‍ ആജ്ഞാപിക്കും. ദൂരത്തു നിന്ന് എന്റെ പുത്രന്‍മാരെയും ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു പുത്രി മാരെയും കൊണ്ടുവരുവിന്‍. Share on Facebook Share on Twitter Get this statement Link
  • 7 : എന്റെ മഹ ത്വത്തിനായി ഞാന്‍ സൃഷ്ടിച്ചു രൂപംകൊടുത്തവരും എന്റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍. Share on Facebook Share on Twitter Get this statement Link
  • 8 : കണ്ണുണ്ടായിട്ടും കാണാതിരിക്കുകയും ചെവിയുണ്ടായിട്ടും കേള്‍ക്കാതിരിക്കുകയും ചെയ്യുന്നവരെ കൊണ്ടുവരുവിന്‍. Share on Facebook Share on Twitter Get this statement Link
  • 9 : എല്ലാ രാജ്യങ്ങളും ഒരുമിച്ചുകൂടട്ടെ; എല്ലാ ജനതകളും അണിനിരക്കട്ടെ. അവരില്‍ ആര്‍ക്ക് ഇത് പ്രഖ്യാപിക്കാനും മുന്‍കാര്യങ്ങള്‍ വെളിപ്പെടുത്താനും കഴിയും? തങ്ങളെന്യായീകരിക്കാന്‍ അവര്‍ സാക്ഷികളെ കൊണ്ടുവരട്ടെ! അവര്‍ ഇതു കേള്‍ക്കുകയും സത്യമാണെന്നു പറയുകയും ചെയ്യട്ടെ! Share on Facebook Share on Twitter Get this statement Link
  • 10 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കുമുന്‍പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. Share on Facebook Share on Twitter Get this statement Link
  • 11 : ഞാന്‍, അതേ, ഞാന്‍ തന്നെയാണു കര്‍ത്താവ്. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല. Share on Facebook Share on Twitter Get this statement Link
  • 12 : അന്യദേവന്‍മാരല്ല, ഞാന്‍ തന്നെയാണു പ്രസ്താവിക്കുകയും പ്രഘോഷിക്കുകയും രക്ഷിക്കുകയും ചെയ്തത്. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ സാക്ഷികളാണ്. Share on Facebook Share on Twitter Get this statement Link
  • 13 : ഞാനാണു ദൈവം, ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്റെ പിടിയില്‍ നിന്ന് ആരെയെങ്കിലും വിടുവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; എന്റെ പ്രവൃത്തിയെ തടസ്‌സപ്പെടുത്താന്‍ ആര്‍ക്കു കഴിയും? Share on Facebook Share on Twitter Get this statement Link
  • 14 : നിങ്ങളുടെ രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ബാബിലോണിലേക്ക് ആളയക്കുകയും, എല്ലാ പ്രതിബന്ധങ്ങളും തകര്‍ക്കുകയും ചെയ്യും. കല്‍ദായരുടെ വിജയാട്ടഹാസം വിലാപമായിത്തീരും. Share on Facebook Share on Twitter Get this statement Link
  • 15 : ഇസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും പരിശുദ്ധനുമായ കര്‍ത്താവാണു ഞാന്‍. Share on Facebook Share on Twitter Get this statement Link
  • 16 : സമുദ്രത്തില്‍ വഴിവെട്ടുന്നവനും, പെരുവെള്ളത്തില്‍ പാതയൊരുക്കുന്നവനും, Share on Facebook Share on Twitter Get this statement Link
  • 17 : രഥം, കുതിര, സൈന്യം, പടയാളികള്‍ എന്നിവ കൊണ്ടുവരുന്നവനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എഴുന്നേല്‍ക്കാനാവാതെ ഇതാ അവര്‍ കിടക്കുന്നു. അവര്‍ പടുതിരിപോലെ അണഞ്ഞുപോകും. Share on Facebook Share on Twitter Get this statement Link
  • 18 : കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ. Share on Facebook Share on Twitter Get this statement Link
  • 19 : ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും. Share on Facebook Share on Twitter Get this statement Link
  • 20 : വന്യമൃഗങ്ങളും കുറുനരികളും Share on Facebook Share on Twitter Get this statement Link
  • 21 : ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും; എന്നെ സ്തുതിച്ചു പ്രകീര്‍ത്തിക്കാന്‍ ഞാന്‍ സൃഷ്ടിച്ചു തിരഞ്ഞെടുത്ത ജനത്തിന് ദാഹജലം നല്‍കാന്‍മരുഭൂമിയില്‍ ജലവും വിജനദേശത്തു നദികളും ഞാന്‍ ഒഴുക്കി. Share on Facebook Share on Twitter Get this statement Link
  • നന്ദികെട്ട ജനം
  • 22 : എന്നിട്ടുംയാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചില്ല. ഇസ്രായേലേ, നീ എന്റെ നേരേ മടുപ്പു കാണിച്ചു. Share on Facebook Share on Twitter Get this statement Link
  • 23 : നിങ്ങള്‍ ആടുകളെ ദഹനബലിക്കായി എന്റെ സന്നിധിയില്‍ കൊണ്ടുവരുകയോ ബലികളാല്‍ എന്നെ ബഹുമാനിക്കുകയോ ചെയ്തില്ല. കാഴ്ചകള്‍ക്കുവേണ്ടി ഞാന്‍ നിങ്ങളെ ഭാരപ്പെടുത്തുകയോ ധൂപാര്‍ച്ചനയ്ക്കു വേണ്ടി ബദ്ധപ്പെടുത്തുകയോ ചെയ്തില്ല. Share on Facebook Share on Twitter Get this statement Link
  • 24 : നീ പണം മുടക്കി എനിക്കായി കരിമ്പു വാങ്ങിയില്ല; ബലിമൃഗങ്ങളുടെ മേദസ്‌സുകൊണ്ട് എന്നെതൃപ്തനാക്കിയില്ല. മറിച്ച്, പാപങ്ങളാല്‍ നിങ്ങള്‍ എന്നെ ഭാരപ്പെടുത്തുകയും അകൃത്യങ്ങളാല്‍ എന്നെ മടുപ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 25 : എന്നെപ്രതി നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 26 : നീ എന്നെ ഓര്‍മിപ്പിക്കുക; നമുക്കുന്യായം പരിശോധിക്കാം. നിന്നെ നീതീകരിക്കുന്ന നിന്റെ ന്യായങ്ങള്‍ ഉന്നയിക്കുക. Share on Facebook Share on Twitter Get this statement Link
  • 27 : നിന്റെ ആദ്യപിതാവ് പാപം ചെയ്തു; നിന്റെ വക്താക്കള്‍ എനിക്കെതിരേ പ്രവര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 28 : നിന്റെ പ്രഭുക്കന്‍മാര്‍ എന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കി. അതുകൊണ്ടു യാക്കോബിനെ പരിപൂര്‍ണനാശത്തിനും ഇസ്രായേലിനെ നിന്ദയ്ക്കും ഞാന്‍ വിട്ടുകൊടുത്തു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 19:09:37 IST 2024
Back to Top