Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

നാല്പത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 42

    കര്‍ത്താവിന്റെ ദാസന്‍ -
  • 1 : ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവനു നല്‍കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല. Share on Facebook Share on Twitter Get this statement Link
  • 3 : ചതഞ്ഞഞാങ്ങണ അവന്‍ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും. Share on Facebook Share on Twitter Get this statement Link
  • 4 : ഭൂമിയില്‍ നീതി സ്ഥാപിക്കുന്നതുവരെ അവന്‍ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല. തീരദേശങ്ങളും അവന്റെ നിയമത്തിനായി കാത്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ആകാശത്തെ സൃഷ്ടിച്ചു വിരിച്ചുനിര്‍ത്തുകയും ഭൂമിയെയും അതിലെ വിഭവങ്ങളെയും വ്യാപിപ്പിക്കുകയും അതിലെ നിവാസികള്‍ക്കു ജീവന്‍ നല്‍കുകയും അതില്‍ ചരിക്കുന്നവര്‍ക്ക് ആത്മാവിനെ നല്‍കുകയും ചെയ്യുന്ന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: Share on Facebook Share on Twitter Get this statement Link
  • 6 : ഞാനാണു കര്‍ത്താവ്, ഞാന്‍ നിന്നെ നീതി സ്ഥാപിക്കാന്‍ വിളിച്ചു. ഞാന്‍ നിന്നെ കൈയ്ക്കു പിടിച്ചു നടത്തി സംരക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : അന്ധര്‍ക്കു കാഴ്ച നല്‍കുന്നതിനും തടവുകാരെ കാരാഗൃഹത്തില്‍നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി ഞാന്‍ നിന്നെ ജനത്തിന് ഉടമ്പടിയും ജനതകള്‍ക്കു പ്രകാശവുമായി നല്‍കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ഞാനാണു കര്‍ത്താവ്; അതാണ് എന്റെ നാമം. എന്റെ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്‍കുകയില്ല; എന്റെ സ്തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല. Share on Facebook Share on Twitter Get this statement Link
  • 9 : പ്രവചനങ്ങള്‍ സാക്ഷാത്കൃതമായി. ഇതാ, ഞാന്‍ പുതിയ കാര്യങ്ങള്‍ പ്രസ്താവിക്കുന്നു. മുളപൊട്ടുന്നതിനു മുന്‍പേ ഞാന്‍ നിങ്ങള്‍ക്ക് അവയെപ്പറ്റി അറിവു തരുന്നു. Share on Facebook Share on Twitter Get this statement Link
  • ദൈവത്തിന്റെ വിജയം
  • 10 : കര്‍ത്താവിന് ഒരു പുതിയ ഗീതം ആലപിക്കുവിന്‍; ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍. സമുദ്രവും അതിലുള്ളവയും തീരദേശങ്ങളും അവയിലെ നിവാസികളും ആര്‍ത്തട്ടഹസിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 11 : മരുഭൂമിയും അതിലെ നഗരങ്ങളും കേദാര്‍ അധിവസിക്കുന്ന ഗ്രാമങ്ങളും സ്വര മുയര്‍ത്തട്ടെ! സേലാ നിവാസികള്‍ സന്തോഷിച്ചു ഗീതമാലപിക്കട്ടെ! മലമുകളില്‍നിന്ന് ഉദ്‌ഘോഷിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 12 : അവര്‍ കര്‍ത്താവിനെ മഹത്ത്വപ്പെടുത്തട്ടെ! തീരദേശങ്ങളില്‍ അവിടുത്തെ സ്തുതിപാടി ഉദ്‌ഘോഷിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 13 : കര്‍ത്താവ് വീരപുരുഷനെപ്പോലെ മുന്നേറുകയും യോദ്ധാവിനെപ്പോലെ കോപം ജ്വലിപ്പിക്കുകയും ചെയ്യുന്നു. അവിടുന്ന് പോര്‍വിളി മുഴക്കുകയും ശത്രുക്കള്‍ക്കെതിരേ ശക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : വളരെക്കാലം ഞാന്‍ നിശ്ശബ്ദത പാലിച്ചു; എന്നെത്തന്നെ നിയന്ത്രിച്ച്, ശാന്തനായി കഴിഞ്ഞു. ഇപ്പോള്‍ ഈറ്റുനോവെടുത്തവളെപ്പോലെ നിലവിളിക്കുകയും നെടുവീര്‍പ്പിടുകയും കിതയ്ക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 15 : പര്‍വതങ്ങളും കുന്നുകളും ഞാന്‍ തരിശാക്കുകയും അതിലെ സസ്യങ്ങളെ ഉണക്കിക്കളയുകയും ചെയ്യും. നദികളെ ദ്വീപുകളാക്കുകയും തടാകങ്ങള്‍ വറ്റിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 16 : അജ്ഞാതമായ മാര്‍ഗത്തില്‍ കുരുടരെ ഞാന്‍ നയിക്കും. അപരിചിതമായ പാതയില്‍ അവരെ ഞാന്‍ നടത്തും. അവരുടെ മുന്‍പിലെ അന്ധകാരത്തെ ഞാന്‍ പ്രകാശമാക്കുകയും ദുര്‍ഘടദേശങ്ങളെ നിരപ്പാക്കുകയും ചെയ്യും. ഇവയെല്ലാം ഞാന്‍ അവര്‍ക്കു ചെയ്തുകൊടുക്കും; അവരെ ഉപേക്ഷിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 17 : കൊത്തുവിഗ്ര ഹങ്ങളില്‍ വിശ്വസിക്കുകയും വാര്‍പ്പുബിംബങ്ങളോട് നിങ്ങള്‍ ഞങ്ങളുടെ ദേവന്‍മാരാണ് എന്നു പറയുകയും ചെയ്യുന്നവര്‍ അത്യധികം ലജ്ജിച്ചു പിന്തിരിയേണ്ടി വരും. Share on Facebook Share on Twitter Get this statement Link
  • ജനത്തിന്റെ അന്ധത
  • 18 : ബധിരരേ, കേള്‍ക്കുവിന്‍; അന്ധരേ, നോക്കിക്കാണുവിന്‍. Share on Facebook Share on Twitter Get this statement Link
  • 19 : എന്റെ ദാസനല്ലാതെ ആരുണ്ട് കുരുടനായി? ഞാന്‍ അയയ്ക്കുന്ന ദൂതനെപ്പോലെ ബധിരനാരുണ്ട്? എന്റെ വിശ്വസ്തനെപ്പോലെ, കര്‍ത്താവിന്റെ ദാസനെപ്പോലെ, കുരുടനായി ആരുണ്ട്? Share on Facebook Share on Twitter Get this statement Link
  • 20 : അവന്‍ കണ്ടിട്ടും കാണുന്നില്ല; കേട്ടിട്ടും കേള്‍ക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 21 : കര്‍ത്താവ് തന്റെ നീതിയെപ്രതി നിയമത്തെ ഉത്കൃഷ്ടമാക്കാനും മഹത്വപ്പെടുത്താനും പ്രീതി കാണിച്ചു. Share on Facebook Share on Twitter Get this statement Link
  • 22 : എന്നാല്‍, മോഷണത്തിനും കവര്‍ച്ചയ്ക്കും അധീനമായ ഒരു ജനമാണിത്. അവര്‍ ഗുഹ കളില്‍ കുടുങ്ങുകയും കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുകയും ചെയ്തു. രക്ഷിക്കാനാരുമില്ലാതെ അവര്‍ ശത്രുക്കള്‍ക്ക് ഇരയായിത്തീര്‍ന്നു; തിരിച്ചുകൊടുക്കുക എന്നു പറയാനാരുമില്ലാതെ അവര്‍ കൊള്ളചെയ്യപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 23 : ഇതിനു ചെവികൊടുക്കുകയും ഭാവിയിലേക്കു ചെവിയോര്‍ത്തിരിക്കുകയും ചെയ്യാന്‍ നിങ്ങളില്‍ ആരുണ്ട്? Share on Facebook Share on Twitter Get this statement Link
  • 24 : യാക്കോബിനെ കൊള്ളക്കാര്‍ക്കും ഇസ്രായേലിനെ കവര്‍ച്ചക്കാര്‍ക്കും വിട്ടുകൊടുത്തതാരാണ്? കര്‍ത്താവ് തന്നെയല്ലേ? നാം അവിടുത്തേക്കെതിരേ പാപം ചെയ്തു; അവിടുത്തെ മാര്‍ഗത്തില്‍ അവര്‍ ചരിച്ചില്ല; അവിടുത്തെനിയമങ്ങള്‍ അനുസരിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 25 : ആകയാല്‍, അവിടുന്ന് തന്റെ കോപാഗ്‌നിയുംയുദ്ധവീര്യവും യാക്കോബിന്റെ മേല്‍ വര്‍ഷിച്ചു. അതു ചുറ്റും ആളിപ്പടര്‍ന്നിട്ടും അവന്‍ പഠിച്ചില്ല; പൊള്ളലേറ്റിട്ടും അവന് ഉള്ളില്‍ തട്ടിയില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 15:35:59 IST 2024
Back to Top