Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

ഇരുപത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 23

    ടയിറിനും സീദോനും എതിരേ
  • 1 : ടയിറിനെക്കുറിച്ചുള്ള അരുളപ്പാട്: താര്‍ഷീഷിലെ കപ്പലുകളേ, വിലപിക്കുവിന്‍! ഭവനമോ തുറമുഖമോ അവശേഷിക്കാതെ ടയിര്‍ശൂന്യമായിരിക്കുന്നു! സൈപ്രസ് ദേശത്തുനിന്ന് അവര്‍ ഇത് അറിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 2 : തീരദേശവാസികളേ, കടല്‍ കടന്ന് കച്ചവടം നടത്തുന്ന സീദോന്‍വര്‍ത്തകരേ, നിശ്ശബ്ദരായിരിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 3 : ഷീഹോറിലെ ധാന്യങ്ങള്‍, നൈല്‍തടത്തിലെ വിളവ്, ആയിരുന്നു അവരുടെ വരുമാനം. നിങ്ങള്‍ അതുകൊണ്ട് ജനതകളുടെയിടയില്‍ വ്യാപാരം ചെയ്തുപോന്നു. Share on Facebook Share on Twitter Get this statement Link
  • 4 : സീദോനേ, ലജ്ജിക്കുക. എന്തെന്നാല്‍, സമുദ്രം സംസാരിച്ചിരിക്കുന്നു. സമുദ്രദുര്‍ഗം പറയുന്നു: ഞാന്‍ പ്രസവവേദന അനുഭവിക്കുകയോ പ്രസവിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ യുവാക്കന്‍മാരെയും കന്യകമാരെയും വളര്‍ത്തിയിട്ടില്ല. Share on Facebook Share on Twitter Get this statement Link
  • 5 : ടയിറിനെക്കുറിച്ചുള്ള ഈ വാര്‍ത്ത കേട്ട് ഈജിപ്ത് കഠിന ദുഃഖത്തിലാകും. Share on Facebook Share on Twitter Get this statement Link
  • 6 : തീരദേശവാസികളേ, താര്‍ഷീഷിലേക്കു കടന്നു വിലപിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 7 : ഇതാണോ പണ്ടേ സ്ഥാപിതമായ ആഹ്‌ളാദപൂര്‍ണമായ നിങ്ങളുടെ നഗരം? ഇതാണോ വിദൂരങ്ങളില്‍ച്ചെന്നു താവളങ്ങളുറപ്പിച്ച നഗരം? Share on Facebook Share on Twitter Get this statement Link
  • 8 : രാജാക്കന്‍മാരെ വാഴിച്ചിരുന്ന ടയി റിന്റെ മേല്‍, ഭൂമിയിലെങ്ങും ആദരണീയരായ വര്‍ത്തകപ്രഭുക്കന്‍മാര്‍ ഉണ്ടായിരുന്ന ടയിറിന്റെ മേല്‍, ആരാണ് ഈ അനര്‍ഥം വരുത്തിയത്? Share on Facebook Share on Twitter Get this statement Link
  • 9 : ഭൂമിയിലെ സര്‍വമഹത്വത്തിന്റെയും അഹങ്കാരത്തെനിന്ദിക്കാന്‍, ഭൂമിയിലെ മഹാന്‍മാരെ അവമാനിതരാക്കാന്‍ സൈന്യങ്ങളുടെ കര്‍ത്താവാണ് ഇതു ചെയ്തത്. Share on Facebook Share on Twitter Get this statement Link
  • 10 : താര്‍ഷീഷിന്റെ പുത്രീ, നൈല്‍ത്തടത്തിലെന്നപോലെ നീ കൃഷിയിറക്കുക. തുറമുഖങ്ങള്‍ നശിച്ചുപോയി. Share on Facebook Share on Twitter Get this statement Link
  • 11 : അവിടുന്ന് സമുദ്രത്തിന്‍മേല്‍ കരം നീട്ടി; രാജ്യങ്ങളെ വിറപ്പിച്ചു. കാനാനിലെ ശക്തിദുര്‍ഗങ്ങളെ നശിപ്പിക്കാന്‍ കര്‍ത്താവ് കല്‍പന നല്‍കി. Share on Facebook Share on Twitter Get this statement Link
  • 12 : അവിടുന്ന് അരുളിച്ചെയ്തു: മര്‍ദിതയായ സീദോന്‍കന്യകേ, നിന്റെ ആഹ്‌ളാദം അവ സാനിച്ചു. എഴുന്നേറ്റു സൈപ്രസിലേക്കുപോവുക. അവിടെയും നിനക്ക് ആശ്വാസം ലഭിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 13 : കല്‍ദായരുടെ ദേശം കണ്ടാലും! ഇതാണ് ആ ജനത; ഇത് അസ്‌സീറിയാ ആയിരുന്നില്ല. അവര്‍ ടയിറിനെ വന്യമൃഗങ്ങള്‍ക്കു വിട്ടുകൊടുത്തു. അവര്‍ അവിടെ ഉപരോധഗോപുരങ്ങള്‍ പടുത്തുയര്‍ത്തുകയും അവളുടെ കൊട്ടാരങ്ങള്‍ ഇടിച്ചുതകര്‍ക്കുകയും ചെയ്തു. അവര്‍ അവളെ നാശക്കൂമ്പാരമാക്കി. Share on Facebook Share on Twitter Get this statement Link
  • 14 : താര്‍ഷീഷിലെ കപ്പലുകളേ, വിലപിക്കുവിന്‍, നിങ്ങളുടെ ശക്തിദുര്‍ഗം ശൂന്യമായിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : ഒരു രാജാവിന്റെ ജീവിത കാലമായ എഴുപതു വര്‍ഷത്തേക്കു ടയിര്‍ വിസ്മരിക്കപ്പെടും. ആ എഴുപതുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വേശ്യയുടെ ഗാനത്തില്‍ പറയുന്നതുപോലെ ടയറിനു സംഭവിക്കും. Share on Facebook Share on Twitter Get this statement Link
  • 16 : വിസ്മൃതയായ സൈ്വരിണീ, വീണമീട്ടി നഗരത്തിനു പ്രദക്ഷിണം വയ്ക്കുക, മധുരസംഗീതം പൊഴിക്കുക, ഗാനങ്ങള്‍ ആലപിക്കുക, നിന്നെ അവര്‍ ഓര്‍ക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 17 : എഴുപതു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കര്‍ത്താവ് ടയിറിനെ സന്ദര്‍ശിക്കും. അവള്‍ തൊഴില്‍ പുനരാരംഭിക്കും. ഭൂമുഖത്തുള്ള എല്ലാ രാജ്യങ്ങളുമായി അവള്‍ വേശ്യാവൃത്തിയിലേര്‍പ്പെടും. Share on Facebook Share on Twitter Get this statement Link
  • 18 : അവളുടെ വ്യാപാരച്ചരക്കുകളും സര്‍വാദായങ്ങളും കര്‍ത്താവിനു സമര്‍പ്പിക്കപ്പെടും, അവ സംഭരിക്കുകയോ പൂഴ്ത്തിവയ്ക്കുകയോ ചെയ്യുകയില്ല.എന്നാല്‍, അവ ളുടെ വ്യാപാരച്ചരക്കുകള്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കുന്നവര്‍ക്കു സമൃധമായ ഭക്ഷണവും മോടിയുള്ള വസ്ത്രവുമായി ഭവിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 10:13:02 IST 2024
Back to Top