Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

ഇരുപത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 21

    ബാബിലോണിന്റെ പതനം
  • 1 : സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുണ്ടായ അരുളപ്പാട്: നെഗെബില്‍ ചുഴലിക്കാറ്റു വീശുന്നതുപോലെ അതു മരുഭൂമിയില്‍നിന്ന്, ഭയാനകമായ ദേശത്തുനിന്നു വരുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : ഭീകരമായ ഒരു ദര്‍ശനം! കവര്‍ച്ചക്കാരന്‍ കവര്‍ച്ച ചെയ്യുന്നു; വിനാശകര്‍ നശിപ്പിക്കുന്നു. ഏലാം, നീ കയറിച്ചെല്ലുക. മേദിയാ, നീ ഉപരോധിക്കുക. അവള്‍ നിമിത്തം ഉണ്ടായ നെ ടുവീര്‍പ്പുകള്‍ക്കു ഞാന്‍ അറുതിവരുത്തും. Share on Facebook Share on Twitter Get this statement Link
  • 3 : ഞാന്‍ കഠിനവേദന അനുഭവിക്കുന്നു. ഈറ്റുനോവിനു തുല്യമായ വേദന എന്നെ കീഴടക്കുന്നു. വേദനകൊണ്ടു കുനിഞ്ഞ് എനിക്ക് ഒന്നും കേള്‍ക്കാന്‍ വയ്യാതായിരിക്കുന്നു. സംഭ്രാന്തിനിമിത്തം എനിക്കു കാഴ്ചനഷ്ടപ്പെട്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : എന്റെ ഹൃദയം പുളയുന്നു. ഭീതി എന്നെ നടുക്കുന്നു. ഞാന്‍ കാത്തിരുന്ന സന്ധ്യാദീപ്തി എനിക്കു ഭീതിജനകമായിത്തീര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 5 : അവര്‍ മേശയൊരുക്കുകയും പരവതാനി വിരിക്കുകയും ചെയ്യുന്നു. അവര്‍ തിന്നുകുടിച്ച് ഉല്ലസിക്കുന്നു. സേനാധിപന്‍മാരേ, എഴുന്നേല്‍ക്കുവിന്‍, പരിച മിനുക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 6 : കര്‍ത്താവ് എന്നോട് അരുളിച്ചെയ്തിരിക്കുന്നു: ഒരു കാവല്‍ഭടനെ നിര്‍ത്തുക. അവന്‍ കാണുന്നത് അറിയിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 7 : രണ്ടു കുതിരകളെ പൂട്ടിയരഥങ്ങളെയും കഴുതപ്പുറത്തും ഒട്ടകപ്പുറത്തും വരുന്നവരെയും കണ്ടാല്‍ അവന്‍ ശുഷ്‌കാന്തിയോടെ ശ്രദ്ധിക്കണം. Share on Facebook Share on Twitter Get this statement Link
  • 8 : കാവല്‍ഭടന്‍ പറഞ്ഞു: കര്‍ത്താവേ, കാവല്‍ ഗോപുരത്തില്‍ ഞാന്‍ രാപകല്‍ കാവല്‍നില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ഇതാ, രണ്ടു കുതിരകളെ പൂട്ടിയരഥങ്ങള്‍ വരുന്നു. അപ്പോള്‍ അവന്‍ മറുപടി പറഞ്ഞു: വീണുപോയി, ബാബിലോണ്‍ വീണുപോയി. അവളുടെ ദേവന്‍മാരുടെ വിഗ്രഹങ്ങളെല്ലാം അടിച്ചുടയ്ക്കപ്പെട്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : മെതിച്ചുപാറ്റപ്പെട്ടവനേ, ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവില്‍നിന്നു കേട്ടത് ഞാന്‍ നിന്നെ അറിയിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • ഏദോം- അറേബ്യ- കേദാര്‍
  • 11 : ഏദോമിനെക്കുറിച്ചുള്ള അരുളപ്പാട്: സെയറില്‍ നിന്ന് ഒരുവന്‍ എന്നോടു വിളിച്ചുചോദിക്കുന്നു: കാവല്‍ക്കാരാ, എത്രാംയാമമായി; രാത്രി ഇനി എത്രയുണ്ട്? Share on Facebook Share on Twitter Get this statement Link
  • 12 : കാവല്‍ക്കാരന്‍മറുപടി പറഞ്ഞു: പ്രഭാതം വരുന്നു; രാത്രിയും. നിനക്ക് അറിയണമെങ്കില്‍ മടങ്ങിവന്നു ചോദിച്ചുകൊള്ളുക. Share on Facebook Share on Twitter Get this statement Link
  • 13 : അറേബ്യയെക്കുറിച്ചുള്ള അരുളപ്പാട്: ദദാന്യരായ സാര്‍ഥവാഹകരേ, നിങ്ങള്‍ അറേബ്യയിലെ കുറ്റിക്കാട്ടില്‍ വസിക്കും. Share on Facebook Share on Twitter Get this statement Link
  • 14 : തേമാന്യരേ, നിങ്ങള്‍ ദാഹിക്കുന്നവര്‍ക്കു ജലം നല്‍കുവിന്‍, പലായനം ചെയ്യുന്നവര്‍ക്ക് അപ്പം കൊടുക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 15 : എന്തെന്നാല്‍, അവര്‍ ഊരിയ വാളില്‍നിന്നും കുലച്ചവില്ലില്‍ നിന്നുംയുദ്ധത്തിന്റെ നടുവില്‍നിന്നും രക്ഷപെട്ട് ഓടുന്ന വരാണ്. Share on Facebook Share on Twitter Get this statement Link
  • 16 : കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ, കണിശം ഒരു വര്‍ഷത്തിനുള്ളില്‍ കേദാറിന്റെ സര്‍വമഹത്വവും നശിക്കും. Share on Facebook Share on Twitter Get this statement Link
  • 17 : കേദാറിന്റെ വില്ലാളിവീരന്‍മാരില്‍ ചുരുക്കംപേര്‍ മാത്രം അവശേഷിക്കും. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്തിരിക്കുന്നത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 11:49:25 IST 2024
Back to Top