Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

ഇരുപതാം അദ്ധ്യായം


അദ്ധ്യായം 20

    ഈജിപ്തിന് അടയാളം
  • 1 : അസ്‌സീറിയാരാജാവായ സാര്‍ഗോന്റെ കല്‍പനയനുസരിച്ച് സൈന്യാധിപന്‍ വന്നുയുദ്ധം ചെയ്ത് അഷ്‌ദോദ് കീഴടക്കിയ വര്‍ഷം Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവ് ആമോസിന്റെ പുത്രനായ ഏശയ്യായോട് അരുളിച്ചെയ്തു: നിന്റെ അരയില്‍നിന്നു ചാക്കുവസ്ത്രവും നിന്റെ കാലില്‍നിന്നു ചെരിപ്പും അഴിച്ചുകളയുക. അവന്‍ അതനുസരിച്ച് നഗ്‌നനായും ചെരിപ്പിടാതെയും നടന്നു. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവ് അരുളിച്ചെയ്തു: എന്റെ ദാസനായ ഏശയ്യാ ഈജിപ്തിനും എത്യോപ്യായ്ക്കും അടയാളവും മുന്നറിയിപ്പുമായി മൂന്നുവര്‍ഷം നഗ്‌നനും നിഷ്പാദുകനുമായി നടന്നതുപോലെ Share on Facebook Share on Twitter Get this statement Link
  • 4 : അ സ്‌സീറിയാ രാജാവ് ഈജിപ്തുകാരെ അടിമകളും എത്യോപ്യാക്കാരെ പ്രവാസികളുമായി,യുവാക്കളെയും വൃദ്ധരെയും ഒന്നുപോലെ നഗ്‌നരും നിഷ്പാദുകരും പിന്‍ഭാഗം മറയ്ക്കാത്തവരുമായി, ഈജിപ്തിന്റെ അപമാനത്തിനുവേണ്ടി പിടിച്ചുകൊണ്ടുപോകും. Share on Facebook Share on Twitter Get this statement Link
  • 5 : അപ്പോള്‍ അവരുടെ പ്രത്യാശയായ എത്യോപ്യായും അവരുടെ അഭിമാനമായ ഈജിപ്തും നിമിത്തം അവര്‍ വിസ്മയിക്കുകയും സംഭ്രാന്തരാവുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 6 : അന്നു തീരദേശവാസികള്‍ പറയും: അസ്‌സീറിയാരാജാവില്‍നിന്നു രക്ഷപെടാന്‍വേണ്ടി നാം പ്രതീക്ഷയോടെ ആരുടെ അടുത്തേക്ക് ഓടിച്ചെന്നോ അവര്‍ക്ക് ഇതാണു സംഭവിച്ചത്! പിന്നെ നാം എങ്ങനെ രക്ഷപെടും? Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 07:38:41 IST 2024
Back to Top