Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

പതിമൂന്നാം അദ്ധ്യായം


അദ്ധ്യായം 13

    ജനതകള്‍ക്കെതിരേ ബാബിലോണ്‍
  • 1 : ആമോസിന്റെ പുത്രനായ ഏശയ്യായ്ക്ക് ബാബിലോണിനെ സംബന്ധിച്ചുണ്ടായ ദര്‍ശനം. Share on Facebook Share on Twitter Get this statement Link
  • 2 : മൊട്ടക്കുന്നില്‍ അടയാളം ഉയര്‍ത്തുവിന്‍. അവരോട് ഉച്ചത്തില്‍ വിളിച്ചുപറയുവിന്‍. പ്രഭുക്കന്‍മാരുടെ വാതിലുകള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ കൈവീശി അവര്‍ക്ക് അടയാളം നല്‍കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 3 : ഞാന്‍ തന്നെ എന്റെ വിശുദ്ധഭടന്‍മാരോടു കല്‍പിച്ചു. എന്റെ കോപം നടപ്പാക്കുന്നതിന് എന്റെ ഔന്നത്യത്തില്‍ അഭിമാനംകൊള്ളുന്ന വീരപോരാളികളെ ഞാന്‍ നിയോഗിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : അതാ, പര്‍വതങ്ങളില്‍ വലിയ ജനക്കൂട്ടത്തിന്‍േറ തുപോലുള്ള ആരവം! രാജ്യങ്ങളുടെ അലര്‍ച്ച! ജനതകള്‍ ഒന്നിച്ചുചേരുന്ന ശബ്ദം! സൈന്യങ്ങളുടെ കര്‍ത്താവ് സൈന്യത്തെ അണിനിരത്തുന്നു! Share on Facebook Share on Twitter Get this statement Link
  • 5 : ഭൂമിയെ ഒന്നാകെ നശിപ്പിക്കാന്‍ കര്‍ത്താവും അവിടുത്തെ രോഷത്തിന്റെ ആയുധങ്ങളും ദൂരദേശത്തുനിന്ന്, ആകാശത്തിന്റെ അതിരുകളില്‍ നിന്ന്, വരുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : ഉച്ചത്തില്‍ വിലപിക്കുവിന്‍. കര്‍ത്താവിന്റെ ദിനം സമീപിച്ചിരിക്കുന്നു. സര്‍വശക്തനില്‍നിന്നുള്ള വിനാശംപോലെ അതുവരും. Share on Facebook Share on Twitter Get this statement Link
  • 7 : എല്ലാ കരങ്ങളും ദുര്‍ബലമാകും. എല്ലാവരുടെയും ഹൃദയം ഉരുകും. Share on Facebook Share on Twitter Get this statement Link
  • 8 : അവര്‍ സംഭ്രാന്തരാകും. കഠിനവേദനയും ദുഃഖവും അവരെ ഗ്രസിക്കും. ഈറ്റുനോവെടുത്തവളെപ്പോലെ അവര്‍ പിടയും. അവര്‍ പരസ്പരം തുറിച്ചുനോക്കുകയും അവരുടെ മുഖം ജ്വലിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 9 : ഇതാ, കര്‍ത്താവിന്റെ ക്രൂരമായ ദിനം ആസന്നമായിരിക്കുന്നു. ഭൂമിയെ ശൂന്യമാക്കാനും പാപികളെ നശിപ്പിക്കാനും കോപത്തോടും ക്രോധത്തോടുംകൂടെ അതു വരുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശിയും പ്രകാശം തരുകയില്ല. സൂര്യന്‍ ഉദയത്തില്‍ത്തന്നെ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം പൊഴിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 11 : ലോകത്തെ അതിന്റെ തിന്‍മനിമിത്ത വും ദുഷ്ടരെ അവരുടെ അനീതി നിമിത്തവും ഞാന്‍ ശിക്ഷിക്കും. അഹങ്കാരിയുടെ ഔ ധത്യം ഞാന്‍ അവസാനിപ്പിക്കും. നിര്‍ദയന്റെ ഗര്‍വ് ഞാന്‍ ശമിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 12 : മനുഷ്യന്‍ തങ്കത്തെക്കാള്‍, മനുഷ്യവംശം ഓഫീര്‍പൊന്നിനെക്കാള്‍ വിരളമാകാന്‍ ഞാന്‍ ഇടയാക്കും. Share on Facebook Share on Twitter Get this statement Link
  • 13 : സൈന്യങ്ങളുടെ കര്‍ത്താവിന്റെ രോഷത്തില്‍, അവിടുത്തെ ക്രോധത്തിന്റെ ദിനത്തില്‍, ഞാന്‍ ആകാശത്തെ വിറകൊള്ളിക്കും. ഭൂമി അതിന്റെ സ്ഥാനത്തുനിന്നിളകും. Share on Facebook Share on Twitter Get this statement Link
  • 14 : വേട്ടയാടപ്പെടുന്ന മാന്‍കുട്ടിയെപ്പോലെയും, ഇടയനില്ലാത്ത ആടുകളെപ്പോലെയും ഓരോരുത്തരും സ്വന്തം ജനത്തിന്റെ അടുത്തേക്കു തിരിഞ്ഞ്, സ്വന്തം നാട്ടിലേക്ക് ഓടിപ്പോകും. Share on Facebook Share on Twitter Get this statement Link
  • 15 : കാണുന്നവനെയെല്ലാം കുത്തിപ്പിളരും; പിടികിട്ടുന്നവനെയെല്ലാം വാളിനിരയാക്കും. Share on Facebook Share on Twitter Get this statement Link
  • 16 : അവരുടെ ശിശുക്കളെ അവരുടെ മുന്‍പില്‍വച്ചുതന്നെ നിലത്തടിച്ചു ചിതറിക്കും. അവരുടെ ഭവനങ്ങള്‍ കൊള്ളയടിക്കപ്പെടും. അവരുടെ ഭാര്യമാര്‍ അവമാനിതരാകും. Share on Facebook Share on Twitter Get this statement Link
  • 17 : ഞാന്‍ മേദിയാക്കാരെ അവര്‍ക്കെതിരേ ഇളക്കിവിടുന്നു. അവര്‍ വെള്ളി കാര്യമാക്കുന്നില്ല; സ്വര്‍ണത്തില്‍ താത്പര്യവുമില്ല. Share on Facebook Share on Twitter Get this statement Link
  • 18 : അവരുടെ അമ്പ്‌യുവാക്കന്‍മാരെ വധിക്കും. ഉദരഫലത്തോട് അവര്‍ക്കു കരുണയുണ്ടാവുകയില്ല. ശിശുക്കളോട് അവര്‍ ദയ കാണിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 19 : രാജ്യങ്ങളുടെ മഹ ത്വവും കല്‍ദായരുടെ മഹിമയും അഭിമാനവുമായിരുന്ന ബാബിലോണ്‍ ദൈവം നശിപ്പിച്ച സോദോമും ഗൊമോറായുംപോലെ ആയിത്തീരും. Share on Facebook Share on Twitter Get this statement Link
  • 20 : അത് എന്നും നിര്‍ജനമായിരിക്കും. തലമുറകളോളം അതില്‍ ആരും വസിക്കുകയില്ല; അറബികള്‍ അവിടെ കൂടാരം അടിക്കുകയില്ല; ഇടയന്‍മാര്‍ തങ്ങളുടെ ആടുകള്‍ക്ക് അവിടെ ആല ഉണ്ടാക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 21 : അത് വന്യമൃഗങ്ങളുടെ ആസ്ഥാനമായിത്തീരും. അതിന്റെ വീടുകള്‍ ഓരിയിടുന്ന ജീവികളെക്കൊണ്ടു നിറയും. ഒട്ടകപ്പ ക്ഷികള്‍ അവിടെ വസിക്കും. കാട്ടാടുകള്‍ അവിടെ തുള്ളിനടക്കും. Share on Facebook Share on Twitter Get this statement Link
  • 22 : അതിന്റെ ഗോപുരങ്ങളില്‍ ചെന്നായ്ക്കളും മനോഹരമന്ദിരങ്ങളില്‍ കുറുക്കന്‍മാരും ഓരിയിടും. അതിന്റെ സമയം ആസന്നമായിരിക്കുന്നു. അതിന്റെ ദിനങ്ങള്‍ ദീര്‍ഘിക്കുകയില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 13:45:29 IST 2024
Back to Top