Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

പന്ത്രണ്ടാം അദ്ധ്യായം


അദ്ധ്യായം 12

    കൃതജ്ഞതാഗീതം
  • 1 : അന്ന് നീ പറയും: കര്‍ത്താവേ, അങ്ങേക്കു ഞാന്‍ നന്ദി പറയും. അങ്ങ് എന്നോടു കോപിച്ചിരുന്നെങ്കിലും അങ്ങയുടെ കോപം നീങ്ങുകയും അങ്ങ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 2 : ഇതാ, ദൈവമാണ് എന്റെ രക്ഷ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും; ഞാന്‍ ഭയപ്പെടുകയില്ല. എന്തെന്നാല്‍, ദൈവമായ കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവും ആണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : രക്ഷയുടെ കിണറ്റില്‍നിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും. Share on Facebook Share on Twitter Get this statement Link
  • 4 : ആ നാളില്‍ നീ പറയും: കര്‍ത്താവിനു നന്ദിപറയുവിന്‍. അവിടുത്തെനാമം വിളിച്ചപേക്ഷിക്കുവിന്‍. ജനതകളുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍. അവിടുത്തെനാമം ഉന്നതമാണെന്ന് ഉദ്‌ഘോഷിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവിനു സ്തുതിപാടുവിന്‍. അവിടുന്ന് മഹത്വത്തോടെ പ്രവര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : ഭൂമിയിലെല്ലാം ഇത് അറിയട്ടെ. സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍; സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍. ഇസ്രായേലിന്റെ പരിശുദ്ധനായവന്‍മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:19:20 IST 2024
Back to Top