Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

പതിനൊന്നാം അദ്ധ്യായം


അദ്ധ്യായം 11

    നീതിനിഷ്ഠനായരാജാവ്
  • 1 : ജസ്‌സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവ ഭക്തിയുടെയും ആത്മാവ്. Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ ദൈവ ഭക്തിയില്‍ ആനന്ദം കൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേള്‍ക്കുന്നതുകൊണ്ടോ മാത്രം അവന്‍ വിധി നടത്തുകയില്ല. Share on Facebook Share on Twitter Get this statement Link
  • 4 : ദരിദ്രരെ അവന്‍ ധര്‍മനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവന്‍ നീതിപൂര്‍വം വര്‍ത്തിക്കും. ആജ്ഞാദണ്ഡുകൊണ്ട് അവന്‍ ഭൂമിയെ പ്രഹരിക്കും. അവന്റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കും. Share on Facebook Share on Twitter Get this statement Link
  • 5 : നീതിയും വിശ്വസ്തതയുംകൊണ്ട് അവന്‍ അരമുറുക്കും. Share on Facebook Share on Twitter Get this statement Link
  • 6 : ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. Share on Facebook Share on Twitter Get this statement Link
  • 7 : ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. Share on Facebook Share on Twitter Get this statement Link
  • 8 : മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കൈയിടും. Share on Facebook Share on Twitter Get this statement Link
  • 9 : എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും. Share on Facebook Share on Twitter Get this statement Link
  • പ്രവാസികള്‍ തിരിച്ചുവരും
  • 10 : അന്ന് ജസ്‌സെയുടെ വേര് ജനങ്ങള്‍ക്ക് ഒരു അടയാളമായി നിലകൊള്ളും. ജനതകള്‍ അവനെ അന്വേഷിക്കും. അവന്റെ ഭവനം മഹത്വപൂര്‍ണമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : അന്ന് അസ്‌സീറിയാ, ഈജിപ്ത്, പാത്രോസ്, എത്യോപ്യാ, ഏലാം, ഷീനാര്‍, ഹാമാത് എന്നിവിടങ്ങളിലും തീരദേശങ്ങളിലും അവശേഷിച്ചിരിക്കുന്നതന്റെ ജനത്തെ വീണ്ടെടുക്കാന്‍ കര്‍ത്താവ് രണ്ടാംപ്രാവശ്യവും കൈനീട്ടും. Share on Facebook Share on Twitter Get this statement Link
  • 12 : ജനതകള്‍ക്ക് അവിടുന്ന് ഒരു അടയാളം നല്‍കും. ഇസ്രായേലില്‍നിന്നു ഭ്രഷ്ടരായവരെയും യൂദായില്‍നിന്നു ചിതറിപ്പോയവരെയും അവിടുന്ന് ഭൂമിയുടെ നാലുകോണുകളിലുംനിന്ന് ഒരുമിച്ചുകൂട്ടും. Share on Facebook Share on Twitter Get this statement Link
  • 13 : എഫ്രായിമിന്റെ അസൂയ നീങ്ങുകയും യൂദായെ പീഡിപ്പിക്കുന്നവന്‍ വിച്‌ഛേദിക്കപ്പെടുകയും ചെയ്യും. എഫ്രായിം യൂദായോട് അസൂയ പുലര്‍ത്തുകയോ യൂദാ എഫ്രായിമിനെ അലട്ടുകയോ ഇല്ല. Share on Facebook Share on Twitter Get this statement Link
  • 14 : അവര്‍ പടിഞ്ഞാറുള്ള ഫിലിസ്ത്യരുടെമേല്‍ ചാടിവീഴുകയും കിഴക്കുള്ളവരെകൊള്ളയടിക്കുകയും ചെയ്യും. ഏദോമിനും മൊവാബിനും എതിരായി അവര്‍ കരമുയര്‍ത്തും. Share on Facebook Share on Twitter Get this statement Link
  • 15 : അമ്മോന്യര്‍ അവര്‍ക്കു കീഴടങ്ങും. കര്‍ത്താവ് ഈജിപ്തിലെ കടലിടുക്കിനെ പൂര്‍ണമായി നശിപ്പിക്കും. നദിയുടെമേല്‍ അവിടുന്ന് ഉഷ്ണക്കാറ്റോടുകൂടെ കൈവീശും. കാലു നനയാതെ കടക്കാവുന്നവിധം അതിനെ തകര്‍ത്ത് ഏഴു തോടുകളായി പിരിക്കും. Share on Facebook Share on Twitter Get this statement Link
  • 16 : ഈജിപ്തില്‍നിന്നുപോന്ന ഇസ്രായേലിനുണ്ടായിരുന്നതുപോലെ ഒരു രാജവീഥി അസ്‌സീറിയായില്‍ അവശേഷിക്കുന്ന അവിടുത്തെ ജനത്തിനും ഉണ്ടായിരിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 17:27:14 IST 2024
Back to Top