Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

നാലാം അദ്ധ്യായം


അദ്ധ്യായം 4

    
  • 1 : അന്ന് ഏഴു സ്ത്രീകള്‍ ഒരു പുരുഷനെ തടഞ്ഞു നിര്‍ത്തി പറയും: ഞങ്ങള്‍ സ്വന്തം അപ്പം ഭക്ഷിക്കുകയും സ്വന്തം വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം. നിന്റെ നാമംകൊണ്ടു ഞങ്ങള്‍ വിളിക്കപ്പെട്ടാല്‍ മാത്രം മതി, ഞങ്ങളുടെ അപമാനം നീക്കിത്തരണമേ! Share on Facebook Share on Twitter Get this statement Link
  • രക്ഷയുടെ വാഗ്ദാനം
  • 2 : അന്നു കര്‍ത്താവ് വളര്‍ത്തിയ ശാഖ മനോഹരവും മഹനീയവും ആയിരിക്കും. ഭൂമിയിലെ ഫലങ്ങള്‍ ഇസ്രായേലില്‍ അവശേഷിക്കുന്നവരുടെ അഭിമാനവും മഹത്വവും ആയിരിക്കും. Share on Facebook Share on Twitter Get this statement Link
  • 3 : സീയോനില്‍ - ജറുസലെമില്‍ - അവശേഷിക്കുന്നവര്‍, ജീവിക്കാനുള്ളവ രുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന ജറുസലെം നിവാസികള്‍, വിശുദ്ധര്‍ എന്നു വിളിക്ക പ്പെടും. Share on Facebook Share on Twitter Get this statement Link
  • 4 : ന്യായവിധിയുടെ തീക്കാറ്റയച്ച് കര്‍ത്താവ് സീയോന്‍പുത്രിയുടെ മാലിന്യങ്ങള്‍ ഇല്ലാതാക്കുകയും ജറുസലെമിന്റെ മധ്യത്തിലുള്ള രക്തക്കറ തുടച്ചുമാറ്റുകയും ചെയ്യുമ്പോള്‍ത്തന്നെ. Share on Facebook Share on Twitter Get this statement Link
  • 5 : അപ്പോള്‍ സീയോന്‍ പര്‍വതത്തിനും അവിടെ സമ്മേളിക്കുന്നവര്‍ക്കും മുകളില്‍ പകല്‍ മേഘവും രാത്രി പുകയും ജ്വലിക്കുന്ന അഗ്‌നിയുടെ ദീപ്തിയും കര്‍ത്താവ് സ്ഥാപിക്കും. Share on Facebook Share on Twitter Get this statement Link
  • 6 : കര്‍ത്താവിന്റെ മഹത്വം എല്ലാറ്റിനും മുകളില്‍ ഒരു വിതാനവും കൂടാരവും ആയി നിലകൊള്ളും. അതു പകല്‍ തണല്‍ നല്‍കും. കൊടുങ്കാറ്റിലും മഴയിലും അത് അഭയമായിരിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:17:43 IST 2024
Back to Top