Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

നാല്പത്തെട്ടാം അദ്ധ്യായം


അദ്ധ്യായം 48

    ഏലിയാ
  • 1 : അനന്തരം, പ്രവാചകനായ ഏലിയ അഗ്‌നിപോലെ പ്രത്യക്ഷപ്പെട്ടു; അവന്റെ വാക്കുകള്‍ പന്തംപോലെ ജ്വലിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ അവരുടെമേല്‍ ക്ഷാമം വരുത്തി; അവന്റെ തീക്ഷണതയില്‍അവരുടെ എണ്ണം ചുരുങ്ങി. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവിന്റെ വാക്കുകൊണ്ട് അവന്‍ ആകാശവാതിലുകള്‍ അടച്ചു. മൂന്നു പ്രാവശ്യം അഗ്‌നിയിറക്കി. Share on Facebook Share on Twitter Get this statement Link
  • 4 : ഏലിയാ, അദ്ഭുതപ്രവൃത്തികളില്‍നീ എത്ര മഹത്വമുള്ളവന്‍! അത്തരം പ്രവൃത്തികളുടെ പേരില്‍അഭിമാനിക്കാന്‍ കഴിയുന്നവര്‍ മറ്റാരുണ്ട്? Share on Facebook Share on Twitter Get this statement Link
  • 5 : അത്യുന്നതന്റെ വാക്കുകൊണ്ട് നീ മരിച്ചവരുടെ ഇടയില്‍നിന്ന്,പാതാളത്തില്‍നിന്ന്ഒരു ജഡത്തെ ഉയിര്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : നീ രാജാക്കന്‍മാരെ നാശത്തിലേക്കുനയിക്കുകയും പ്രസിദ്ധന്‍മാരെകിടക്കയില്‍നിന്നുതാഴെയിറക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 7 : നീ സീനായില്‍വച്ചു ഭീഷണികളുംഹോറെബില്‍വച്ചു പ്രതികാരത്തിന്റെ വിധികളും ശ്രവിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : ശിക്ഷ നടത്താന്‍ രാജാക്കന്‍മാരെയും നിന്നെ പിന്തുടരാന്‍ പ്രവാചകന്‍മാരെയും നീ അഭിഷേകം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 9 : ആഗ്‌നേയാശ്വങ്ങളെ ബന്ധിച്ചരഥത്തില്‍ അഗ്‌നിയുടെ ചുഴലിക്കാറ്റിലാണല്ലോ നീ സംവഹിക്കപ്പെട്ടത്. Share on Facebook Share on Twitter Get this statement Link
  • 10 : ദൈവത്തിന്റെ കോപം ആളിക്കത്തുന്നതിനു മുമ്പ് അതിനെ തണുപ്പിക്കുന്നതിനും പിതാവിന്റെ ഹൃദയത്തെ പുത്രനിലേക്കു തിരിക്കുന്നതിനുംഅങ്ങനെ യാക്കോബിന്റെ ഗോത്രങ്ങളെ പുനഃസ്ഥാപിക്കുന്നതിനും വേണ്ടി നിശ്ചിതസമയത്തു നീ തിരിച്ചുവരുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ. Share on Facebook Share on Twitter Get this statement Link
  • 11 : നിന്നെ കണ്ടവരും നിന്റെ സ്‌നേഹത്തിനു പാത്രമായവരുംഅനുഗൃഹീതര്‍; അവര്‍ ജീവിക്കും. Share on Facebook Share on Twitter Get this statement Link
  • എലീഷാ
  • 12 : ചുഴലിക്കാറ്റ് ഏലിയായെ വലയംചെയ്തു; എലീഷായില്‍ അവന്റെ ചൈതന്യം നിറഞ്ഞു; ജീവിതകാലത്ത് അവന്‍ അധികാരികളുടെ മുമ്പില്‍ ഭയന്നുവിറച്ചില്ല; ആരും അവനെ കീഴടക്കിയില്ല. Share on Facebook Share on Twitter Get this statement Link
  • 13 : ഒന്നും അവന് ദുസ്‌സാധ്യമായിരുന്നില്ല; മരിച്ചിട്ടും അവന്‍ പ്രവചിച്ചു. Share on Facebook Share on Twitter Get this statement Link
  • 14 : ജീവിച്ചിരുന്നപ്പോഴെന്നപോലെമരണശേഷവും അവന്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 15 : ഇതെല്ലാം കണ്ടിട്ടും ജനം അനുതപിച്ചില്ല; പാപത്തില്‍നിന്നു പിന്‍മാറിയുമില്ല;സ്വദേശത്തുനിന്ന് അവരെഅടിമകളായി പിടിച്ചുകൊണ്ടുപോയി; അവര്‍ ഭൂമിയിലെങ്ങും ചിതറി; ജനത്തില്‍ ഒരു ചെറിയ ഗണംമാത്രംദാവീദിന്റെ ഭവനത്തില്‍നിന്നുള്ളഅധികാരികളോടുകൂടെ അവശേഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : ചിലര്‍ ദൈവത്തിനു പ്രീതികരമായി ജീവിച്ചു; മറ്റുള്ളവര്‍ പാപത്തില്‍ മുഴുകി. Share on Facebook Share on Twitter Get this statement Link
  • ഹെസക്കിയാ - ഏശയ്യാ
  • 17 : ഹെസക്കിയാ തന്റെ നഗരം മതിലുകെട്ടി ഉറപ്പിക്കുകയും നഗരത്തില്‍ ജലം കൊണ്ടുവരുകയും ചെയ്തു. അവന്‍ ഇരുമ്പുകൊണ്ടു പാറ തുരന്നു; കുളങ്ങള്‍ കുഴിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : അവന്റെ നാളുകളില്‍ സെന്നാക്കെരിബ്‌രാജ്യം ആക്രമിക്കുകയും റബ്ഷക്കയെ അയയ്ക്കുകയും ചെയ്തു. അവന്‍ സീയോനെതിരേ കരം ഉയര്‍ത്തി;അഹങ്കാരജല്‍പനം മുഴക്കി. Share on Facebook Share on Twitter Get this statement Link
  • 19 : അപ്പോള്‍ ജനത്തിന്റെ ഹൃദയംകുലുങ്ങി; കരങ്ങള്‍ വിറച്ചു. ഈറ്റുനോവെടുത്ത സ്ത്രീയെപ്പോലെഅവര്‍ കഠിനവ്യഥയനുഭവിച്ചു. Share on Facebook Share on Twitter Get this statement Link
  • 20 : അവര്‍ കൈകള്‍ ഉയര്‍ത്തി കാരുണ്യവാനായ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; പരിശുദ്ധനായവന്‍ സ്വര്‍ഗത്തില്‍നിന്ന് അവരുടെ നിലവിളി തത്ക്ഷണം ശ്രവിക്കുകയും ഏശയ്യാവഴി അവരെ രക്ഷിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 21 : കര്‍ത്താവ് അസ്‌സീറിയാക്കാരുടെപാളയം തകര്‍ത്തു; അവിടുത്തെ ദൂതന്‍ അവരെ മായിച്ചുകളഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 22 : എന്തെന്നാല്‍, ഹെസക്കിയാ ദൈവത്തിനു പ്രീതികരമായവ പ്രവര്‍ത്തിച്ചു; ഉന്നതനും വിശ്വാസ്യമായ ദര്‍ശനത്തോടുകൂടിയവനും ആയ ഏശയ്യാപ്രവാചകന്റെ പ്രബോധനമനുസരിച്ച് അവന്‍ തന്റെ പിതാവായ ദാവീദിന്റെ മാര്‍ഗത്തില്‍ ഉറച്ചുനിന്നു. Share on Facebook Share on Twitter Get this statement Link
  • 23 : അവന്റെ കാലത്തു സൂര്യന്‍പുറകോട്ടു ചരിച്ചു; അവന്‍ വഴി രാജാവിന്റെ ആയുസ്‌സ് ദീര്‍ഘിച്ചു. Share on Facebook Share on Twitter Get this statement Link
  • 24 : ആത്മാവിന്റെ ശക്തിയാല്‍ അവന്‍ അവസാനനാളുകള്‍ ദര്‍ശിക്കുകയും സീയോനില്‍ വിലപിച്ചുകൊണ്ടിരുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 25 : കാലത്തിന്റെ സമാപ്തിയില്‍സംഭവിക്കാനിരുന്ന നിഗൂഢകാര്യങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ്അവന്‍ വെളിപ്പെടുത്തി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 08:08:54 IST 2024
Back to Top