Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

നാ‌ന്‍പത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 43

    
  • 1 : തെളിഞ്ഞആകാശവിതാനംസ്വര്‍ഗീയൗന്നത്യത്തിന്റെ അഭിമാനമാണ്; സ്വര്‍ഗം എത്ര മഹനീയ ദൃശ്യമാണ്! Share on Facebook Share on Twitter Get this statement Link
  • 2 : അത്യുന്നതന്റെ സൃഷ്ടി എത്ര വിസ്മയാവഹമാണെന്ന് ഉദിച്ചുയരുന്ന സൂര്യന്‍ പ്രഘോഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : മധ്യാഹ്‌നത്തില്‍ അതു ഭൂമിയെ വരട്ടുന്നു; അതിന്റെ അത്യുഗ്രമായ ചൂടുസഹിക്കാന്‍ ആര്‍ക്കു കഴിയും? Share on Facebook Share on Twitter Get this statement Link
  • 4 : ചൂള ജ്വലിപ്പിക്കുന്നവന്‍ എരിയുന്നചൂടില്‍ ജോലിചെയ്യുന്നു; സൂര്യനാകട്ടെ അതിന്റെ മൂന്നിരട്ടിചൂടിലാണ് പര്‍വതങ്ങളെ ദഹിപ്പിക്കുന്നത്. അത് അഗ്‌നിശരങ്ങള്‍ ചൊരിയുന്നു; ഉജ്ജ്വലരശ്മികള്‍കൊണ്ടു കണ്ണഞ്ചിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ഇതു സൃഷ്ടിച്ച കര്‍ത്താവ് ഉന്നതനാണ്; അവിടുത്തെ കല്‍പനയില്‍അതു ഗതിവേഗം കൂട്ടുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : യഥാസമയം സ്വധര്‍മം അനുഷ്ഠിക്കാന്‍ചന്ദ്രനെയും അവിടുന്ന് സൃഷ്ടിച്ചു; കാലം നിര്‍ണയിക്കാനും ശാശ്വതമായഅടയാളമായിരിക്കാനുംതന്നെ. Share on Facebook Share on Twitter Get this statement Link
  • 7 : ഉത്‌സവദിനങ്ങള്‍ ചന്ദ്രനെ നോക്കി നിര്‍ണയിക്കുന്നു. പൂര്‍ണതയില്‍ എത്തിയിട്ടുക്ഷയിക്കുന്ന വെളിച്ചമാണത്. Share on Facebook Share on Twitter Get this statement Link
  • 8 : അദ്ഭുതകരമായി വളരുന്നചന്ദ്രക്കലയെ അടിസ്ഥാനമാക്കിമാസങ്ങള്‍ക്കു പേരു നല്‍കുന്നു; ആകാശസൈന്യങ്ങളുടെപ്രകാശഗോപുരമാണത്. Share on Facebook Share on Twitter Get this statement Link
  • 9 : നക്ഷത്രങ്ങളുടെ ശോഭആകാശത്തിന്റെ സൗന്ദര്യമാകുന്നു; കര്‍ത്താവിന്റെ ഉന്നതങ്ങളില്‍ മിന്നിത്തിളങ്ങുന്ന അലങ്കാരനിരയും. Share on Facebook Share on Twitter Get this statement Link
  • 10 : പരിശുദ്ധന്റെ കല്‍പനയാല്‍അവയഥാസ്ഥാനം നിലകൊള്ളുന്നു; അവ ഒരിക്കലും കണ്ണുചിമ്മുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 11 : ശോഭയാല്‍ അഴകുറ്റ മഴവില്ലിനെ നോക്കി അതിന്റെ സ്രഷ്ടാവിനെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 12 : മനോഹരമായ ചാപംകൊണ്ട് അത്ആകാശത്തെ വലയംചെയ്യുന്നു; അത്യുന്നതന്റെ കരങ്ങളാണ്അതു കുലച്ചിരിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 13 : അവിടുന്ന് തന്റെ കല്‍പനയാല്‍ഹിമവാതം അയയ്ക്കുന്നു; തന്റെ വിധിയുടെ മിന്നല്‍പിണരുകളെത്വരിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : അങ്ങനെ സംഭരണശാലകള്‍ തുറന്ന്‌മേഘങ്ങള്‍ പക്ഷികളെപ്പോലെ പറക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : തന്റെ മഹത്വത്താല്‍ അവിടുന്ന്‌മേഘങ്ങളെ ഒരുമിച്ചുകൂട്ടിആലിപ്പഴങ്ങളായി നുറുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : അവിടുന്ന് പ്രത്യക്ഷപ്പെടുമ്പോള്‍പര്‍വതങ്ങള്‍ വിറകൊള്ളുന്നു; അവിടുന്ന് ഇച്ഛിക്കുമ്പോള്‍തെക്കന്‍കാറ്റു വീശുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : മേഘഗര്‍ജ്ജനംകൊണ്ട് അവിടുന്ന്ഭൂമിയെ ശാസിക്കുന്നു; വടക്കന്‍കാറ്റും ചുഴലിക്കാറ്റും കൊണ്ടുംശാസിക്കുന്നു; പറന്നിറങ്ങുന്ന പക്ഷികളെപ്പോലെഅവിടുന്ന് മഞ്ഞു വിതറുന്നു; വെട്ടുകിളിപ്പറ്റംപോലെ അത് ഇറങ്ങിവരുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : അതിന്റെ വെണ്‍മ കണ്ണഞ്ചിക്കുന്നതാണ്; അതു വീഴുന്നതുകണ്ട് മനസ്‌സ്‌വിസ്മയഭരിതമാകുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : അവിടുന്ന് ഭൂമിയില്‍ ഉപ്പുപോലെതുഷാരം വിതറുന്നു; ഉറയുമ്പോള്‍ അതു കൂര്‍ത്ത മുള്ളുപോലെയാകുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : തണുത്ത വടക്കന്‍കാറ്റു വീശിജലോപരിതലം മഞ്ഞുകട്ടയാകുന്നു; ജലാശയങ്ങളുടെ മുകളില്‍ അതുപൊങ്ങിക്കിടക്കുകയും ജലം അതിനെ പടച്ചട്ടപോലെ അണിയുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : പര്‍വതങ്ങള്‍ ചൂടുകൊണ്ടു ദഹിക്കുകയും മരുഭൂമി വരളുകയും, സസ്യങ്ങള്‍ അഗ്‌നികൊണ്ടെന്നപോലെ വാടിക്കരിയുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : എന്നാല്‍, മൂടല്‍മഞ്ഞ് എല്ലാറ്റിനെയുംഅതിവേഗം സുഖപ്പെടുത്തുന്നു; മഞ്ഞ് പ്രത്യക്ഷമാകുമ്പോള്‍ ചൂടു ശമിച്ച് ഉന്‍മേഷമുണ്ടാകുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : അത്യഗാധത്തെനിശ്ചലമാക്കി അതില്‍ദ്വീപുകള്‍ പ്രതിഷ്ഠിച്ചത്അവിടുത്തെനിശ്ചയമാണ്. Share on Facebook Share on Twitter Get this statement Link
  • 24 : സമുദ്രസഞ്ചാരികള്‍ അതിലെഅപകടങ്ങളെപ്പറ്റി സംസാരിക്കുന്നു; നാം അതുകേട്ടു വിസ്മയിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : അസാധാരണവും അദ്ഭുതകരവുമായസൃഷ്ടികള്‍ അതിലുണ്ട്; എല്ലാത്തരം ജീവജാലങ്ങളും അതികായങ്ങളായ സമുദ്രസത്വങ്ങളും അതിലുണ്ട്. Share on Facebook Share on Twitter Get this statement Link
  • 26 : സ്വന്തം ശക്തിയാല്‍ അവിടുന്ന്‌ലക്ഷ്യം പ്രാപിക്കുന്നു; അവിടുത്തെ വചനത്താല്‍ എല്ലാംനിശ്ചിതമാര്‍ഗത്തില്‍ ചരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : എത്ര പറഞ്ഞാലും മുഴുവനാവുകയില്ല; എല്ലാറ്റിന്റെയും സാരമിതാണ്-അവിടുന്നാണ് സര്‍വവും. Share on Facebook Share on Twitter Get this statement Link
  • 28 : അവിടുത്തെ പ്രകീര്‍ത്തിക്കാന്‍ എവിടെനിന്നാണ് നമുക്കുശക്തി ലഭിക്കുക? എല്ലാ സൃഷ്ടികളെയുംകാള്‍ അവിടുന്ന്ഉന്നതമാണ്. Share on Facebook Share on Twitter Get this statement Link
  • 29 : കര്‍ത്താവ് ഭയവും ഭക്തിയും ജനിപ്പിക്കുന്നു; അവിടുന്ന് അത്യുന്നതനും അവിടുത്തെശക്തി അദ്ഭുതകരവും ആണ്. Share on Facebook Share on Twitter Get this statement Link
  • 30 : എല്ലാ കഴിവും ഉപയോഗിച്ച്കര്‍ത്താവിനെ സ്തുതിക്കുവിന്‍;അവിടുന്ന് അതിനും ഉപരിയാണ്. സര്‍വശക്തിയോടും കൂടെഅവിടുത്തെ പുകഴ്ത്തുവിന്‍;തളര്‍ന്നുപോകരുത്. എത്ര പുകഴ്ത്തിയാലുംപരിധിയില്‍ എത്തുകയില്ല. Share on Facebook Share on Twitter Get this statement Link
  • 31 : ആര് അവിടുത്തെ കണ്ടിട്ടുണ്ട്? ആര്‍ക്ക് അവിടുത്തെ വര്‍ണിക്കാന്‍ കഴിയും? ആര്‍ക്ക് അവിടുത്തെ വേണ്ടവിധംപുകഴ്ത്താന്‍ കഴിയും? Share on Facebook Share on Twitter Get this statement Link
  • 32 : ഇവയെക്കാള്‍ മഹത്തായ നിരവധികാര്യങ്ങള്‍ നമുക്കജ്ഞാതമായിവര്‍ത്തിക്കുന്നു; അവിടുത്തെ ഏതാനും സൃഷ്ടികള്‍മാത്രമേ നാം ദര്‍ശിച്ചിട്ടുള്ളു. Share on Facebook Share on Twitter Get this statement Link
  • 33 : എല്ലാം സൃഷ്ടിച്ചത് കര്‍ത്താവാണ്;തന്റെ ഭക്തര്‍ക്ക് അവിടുന്ന്ജ്ഞാനം പ്രദാനംചെയ്യുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 02:40:25 IST 2024
Back to Top