Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

നാല്പത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 41

    മരണം
  • 1 : മരണമേ, തന്റെ സമ്പത്തിന്റെ മധ്യേ സമാധാനപൂര്‍വം ജീവിക്കുന്നവന്, അല്ലലില്ലാതെ എല്ലാ ഐശ്വര്യങ്ങളുമുള്ളവന്, രുചികരമായ വിഭവങ്ങള്‍ ആസ്വദിക്കാന്‍ ആരോഗ്യമുള്ളവന് നിന്നെപ്പറ്റി ഓര്‍ക്കുന്നത് എത്രഅരോചകമാണ്! Share on Facebook Share on Twitter Get this statement Link
  • 2 : മരണമേ, ദരിദ്രനും, ശക്തിക്ഷയിച്ചവനും, വൃദ്ധനും, അല്ലല്‍ നിറഞ്ഞവനും, സഹിഷ്ണുത നഷ്ടപ്പെട്ട് സദാ നീരസം പ്രകടിപ്പിക്കുന്നവനും നിന്റെ വിധി എത്രയോ സ്വാഗതാര്‍ഹം! Share on Facebook Share on Twitter Get this statement Link
  • 3 : മരണവിധിയെ ഭയപ്പെടേണ്ടാ; നിന്റെ മുന്‍കാല ജീവിതത്തെയുംജീവിതാന്തത്തെയും ഓര്‍ക്കുക; മര്‍ത്യവര്‍ഗത്തിനുള്ള കര്‍ത്താവിന്റെ തീര്‍പ്പാണ് ഇത്. Share on Facebook Share on Twitter Get this statement Link
  • 4 : അത്യുന്നതന്റെ ഹിതം നിരസിക്കാന്‍ആര്‍ക്ക് കഴിയും? ആയുസ്‌സ് പത്തോ നൂറോ ആയിരമോവര്‍ഷം ആയിക്കൊള്ളട്ടെ; പാതാളത്തില്‍ അതെപ്പറ്റി ചോദ്യമില്ല. Share on Facebook Share on Twitter Get this statement Link
  • 5 : പാപികളുടെ സന്താനങ്ങള്‍മ്‌ളേച്ഛസന്തതികളാണ്; അവര്‍ ദൈവഭയമില്ലാത്തവരുടെസങ്കേതങ്ങളില്‍ സമ്മേളിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : പാപികളുടെ സന്താനങ്ങളുടെഅവകാശം നശിച്ചുപോകും; അവരുടെ പിന്‍തലമുറ നിത്യനിന്ദയ്ക്കു പാത്രമാകും. Share on Facebook Share on Twitter Get this statement Link
  • 7 : ദൈവഭയമില്ലാത്ത പിതാവിനെമക്കള്‍ കുറ്റപ്പെടുത്തും; അവന്‍ നിമിത്തമാണ് അവര്‍നിന്ദയനുഭവിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 8 : അത്യുന്നതദൈവത്തിന്റെ കല്‍പനകള്‍നിരസിച്ച ദൈവഭയമില്ലാത്ത ജനമേ,നിങ്ങള്‍ക്കു കഷ്ടം! Share on Facebook Share on Twitter Get this statement Link
  • 9 : നിങ്ങള്‍ ശാപത്തിലേക്കാണു ജനിച്ചത്; മരണത്തിലും ശാപമാണു നിങ്ങളുടെ വിധി. Share on Facebook Share on Twitter Get this statement Link
  • 10 : പൊടിയില്‍നിന്നു വന്നവന്‍പൊടിയിലേക്കു മടങ്ങുന്നു; ദൈവഭയമില്ലാത്തവന്‍ ശാപത്തില്‍നിന്നു നാശത്തിലേക്കു പോകുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : ശരീരനാശത്തെപ്രതി മനുഷ്യര്‍ വിലപിക്കുന്നു; എന്നാല്‍, പാപികളുടെപേരുപോലും മാഞ്ഞുപോകും. Share on Facebook Share on Twitter Get this statement Link
  • 12 : സത്കീര്‍ത്തിയില്‍ ശ്രദ്ധാലുവായിരിക്കുക; ആയിരം സ്വര്‍ണനിക്‌ഷേപങ്ങളെക്കാള്‍അത് അക്ഷയമാണ്. Share on Facebook Share on Twitter Get this statement Link
  • 13 : നല്ല ജീവിതത്തിന്റെ ദിനങ്ങള്‍ പരിമിതമത്രേ; എന്നാല്‍, സത്കീര്‍ത്തി ശാശ്വതവും. Share on Facebook Share on Twitter Get this statement Link
  • ലജ്ജാശീലം
  • 14 : കുഞ്ഞുങ്ങളേ, ഉപദേശങ്ങള്‍ പാലിച്ച്‌സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍; നിഗൂഢജ്ഞാനവും അജ്ഞാതനിധിയുംനിഷ്പ്രയോജനമാണ്. Share on Facebook Share on Twitter Get this statement Link
  • 15 : വിഡ്ഢിത്തം മറച്ചുവയ്ക്കുന്നവന്‍വിജ്ഞാനം ഗോപനം ചെയ്യുന്നവനെക്കാള്‍ ഭേദമാണ്. Share on Facebook Share on Twitter Get this statement Link
  • 16 : അതിനാല്‍, എന്റെ വാക്കുകളെ ആദരിക്കുക, എല്ലാറ്റിനെയുംകുറിച്ചു ലജ്ജിക്കുന്നതു നന്നല്ല; എല്ലാവരും എല്ലാം ശരിക്കു വിലയിരുത്തുന്നുമില്ല. Share on Facebook Share on Twitter Get this statement Link
  • 17 : ലജ്ജിക്കേണ്ടവ ഇവയാണ്: പിതാവിന്റെ യോ മാതാവിന്റെ യോ മുമ്പില്‍ അസന്‍മാര്‍ഗിയായിരിക്കുക, പ്രഭുവിന്റെ യോ ഭരണാധികാരിയുടെയോമുമ്പില്‍ വ്യാജം പറയുക, Share on Facebook Share on Twitter Get this statement Link
  • 18 : ന്യായാധിപന്റെ യോ വിധിയാളന്റെ യോ മുമ്പില്‍ തെറ്റു ചെയ്യുക. ജനത്തിന്റെ യോ സമൂഹത്തിന്റെ യോ മുമ്പില്‍ തിന്‍മ പ്രവര്‍ത്തിക്കുക, സ്‌നേഹിതന്റെ യോ പങ്കാളിയുടെയോ മുമ്പില്‍ അനീതി പ്രവര്‍ത്തിക്കുക, Share on Facebook Share on Twitter Get this statement Link
  • 19 : സ്വന്തം സ്ഥലത്തു നിന്നു മോഷ്ടിക്കുകഇവയെല്ലാം ലജ്ജാകരമാണ്. ദൈവത്തിന്റെ വിശ്വസ്തതയുടെയുംഉടമ്പടിയുടെയും മുമ്പില്‍ലജ്ജാഭരിതനാകുക. ഭക്ഷണാവസരങ്ങളില്‍സ്വാര്‍ഥതാത്പര്യം കാണിക്കുന്നതിലും, ക്രയവിക്രയങ്ങളില്‍ കാപട്യംകാണിക്കുന്നതിലും, Share on Facebook Share on Twitter Get this statement Link
  • 20 : പ്രത്യഭിവാദനം ചെയ്യാതിരിക്കുന്നതിലും, കുലടയെ അഭിലാഷപൂര്‍വംനോക്കുന്നതിലും, Share on Facebook Share on Twitter Get this statement Link
  • 21 : ബന്ധുവിന്റെ അഭ്യര്‍ഥന നിരസിക്കുന്നതിലും, അന്യന്റെ ഓഹരിയോ സമ്മാനമോ അപഹരിക്കുന്നതിലും, അന്യന്റെ ഭാര്യയെ ദുര്‍മോഹത്തോടെനോക്കുന്നതിലും, Share on Facebook Share on Twitter Get this statement Link
  • 22 : അവന്റെ ദാസിയുമായി ബന്ധപ്പെടുന്നതിലും ലജ്ജിക്കുക. അവളുടെ കിടക്കയെ സമീപിക്കരുത്. സ്‌നേഹിതന്‍മാരുടെ മുമ്പാകെ നടത്തിയ വഷളായ സംസാരത്തിന്റെ പേരില്‍ലജ്ജിക്കുക; ദാനം ചെയ്തിട്ട് കൊട്ടിഘോഷിക്കാതിരിക്കുക. Share on Facebook Share on Twitter Get this statement Link
  • 23 : പരദൂഷണം ആവര്‍ത്തിക്കുന്നതിലും രഹസ്യം വെളിപ്പെടുത്തുന്നതിലും ലജ്ജിക്കുക; അപ്പോള്‍ ഉചിതമായ ലജ്ജയായിരിക്കുംനിന്‍േറ ത്; എല്ലാവരും നിന്നെ ഇഷ്ടപ്പെടുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 15:11:16 IST 2024
Back to Top