Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

മുപ്പത്തേഴാം അദ്ധ്യായം


അദ്ധ്യായം 37

    യഥാര്‍ഥസ്‌നേഹിതന്‍
  • 1 : ഞാനും നിന്റെ സ്‌നേഹിതനാണെന്ന് എല്ലാവരും പറയും; എന്നാല്‍, ചിലര്‍ നാമമാത്രസുഹൃത്തുക്കളാണ്. Share on Facebook Share on Twitter Get this statement Link
  • 2 : സ്‌നേഹിതന്‍ ശത്രുവായി മാറുന്നത്മരണതുല്യമായ ദുഃഖമല്ലേ? Share on Facebook Share on Twitter Get this statement Link
  • 3 : ദുഷിച്ച ഭാവനയേ, ലോകത്തെ വഞ്ചനകൊണ്ടു നിറയ്ക്കാന്‍ നീ എന്തിനുണ്ടായി? Share on Facebook Share on Twitter Get this statement Link
  • 4 : ചില സ്‌നേഹിതന്‍മാര്‍ കൂട്ടുകാരന്റെ സന്തോഷത്തില്‍ ആനന്ദിക്കുന്നു; എന്നാല്‍, ആപത്തു വരുമ്പോള്‍അവനെതിരായി തിരിയും. Share on Facebook Share on Twitter Get this statement Link
  • 5 : ചിലര്‍ സ്‌നേഹിതരായി സഹായിക്കുന്നത് ഉദരപൂരണത്തിനുവേണ്ടിയാണ്; എങ്കിലുംയുദ്ധം വരുമ്പോള്‍ അവര്‍അവനുവേണ്ടി പരിചയായി നില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 6 : സ്‌നേഹിതനെ മറക്കരുത്; നിന്റെ ഐശ്യര്യകാലത്ത് അവനെഅവഗണിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 7 : എല്ലാ ഉപദേശകരും മാര്‍ഗനിര്‍ദ്‌ദേശംനല്‍കുന്നു; എന്നാല്‍, ചിലരുടെ ഉപദേശംസ്വാര്‍ഥപരമാണ്. Share on Facebook Share on Twitter Get this statement Link
  • 8 : ഉപദേശകനെ സൂക്ഷിച്ചുകൊള്ളുക; ആദ്യം അവന്റെ ലക്ഷ്യം ഗ്രഹിക്കണം; അവന്‍ നിന്നെ ചതിച്ചെന്നു വരാം; സ്വാര്‍ഥലാഭമായിരിക്കാം അവന്റെ ഉന്നം. Share on Facebook Share on Twitter Get this statement Link
  • 9 : നിന്റെ മാര്‍ഗം സുരക്ഷിതമാണ് എന്നു പറഞ്ഞിട്ടു നിനക്കെന്തു സംഭവിക്കുന്നു എന്നു കാണാന്‍ അവന്‍ മാറിനില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 10 : നിന്നെ സംശയിക്കുന്നവനോട്ഉപദേശം ചോദിക്കരുത്; അസൂയാലുവിനോടു നിന്റെ ലക്ഷ്യം വെളിപ്പെടുത്തരുത്. Share on Facebook Share on Twitter Get this statement Link
  • 11 : സ്ത്രീയോട് അവളുടെ പ്രതിദ്വന്ദിയെപ്പറ്റിയോ ഭീരുവിനോടുയുദ്ധത്തെപ്പറ്റിയോ. വ്യാപാരിയോടു വിലയെപ്പറ്റിയോ, വാങ്ങുന്നവനോടു വില്‍പനയെപ്പറ്റിയോ, വിദ്വേഷിയോടു നന്ദിയെപ്പറ്റിയോ, ക്രൂരനോടു കരുണയെപ്പറ്റിയോ, അലസനോട് അധ്വാനത്തെപ്പറ്റിയോ, ഒരു വര്‍ഷത്തേക്കു കൂലിക്കെടുത്തവനോടു ജോലി പൂര്‍ത്തിയാക്കുന്നതിനെപ്പറ്റിയോ, മടിയനായ ദാസനോടു വലിയ ഉദ്യമത്തെപ്പററിയോ, ആലോചന നടത്തരുത്; ഇത്തരക്കാരോട് ഉപദേശം തേടരുത്. Share on Facebook Share on Twitter Get this statement Link
  • 12 : ദൈവഭക്തനും കല്‍പനകള്‍പാലിക്കുന്നവനെന്ന് ഉറപ്പുള്ളവനും നിന്റെ സ്വഭാവത്തിന് ഇണങ്ങുന്നവനും നിന്റെ പരാജയത്തില്‍ സഹതപിക്കുന്നവനുമായഒരുവനോട് എപ്പോഴും ഒട്ടിനില്‍ക്കുക. Share on Facebook Share on Twitter Get this statement Link
  • 13 : നിന്റെ ഹൃദയത്തിന്റെ ഉപദേശം സ്വീകരിക്കുക; അതിനെക്കാള്‍ വിശ്വാസ്യമായി എന്തുണ്ട്? Share on Facebook Share on Twitter Get this statement Link
  • 14 : ഗോപുരത്തിനു മുകളിലിരുന്നുനിരീക്ഷിക്കുന്ന ഏഴുപേരെക്കാള്‍സ്വന്തം ഹൃദയമാണ് കൂടുതല്‍വിവരങ്ങള്‍ നല്‍കുന്നത്. Share on Facebook Share on Twitter Get this statement Link
  • 15 : എല്ലാറ്റിലുമുപരി സത്യമാര്‍ഗത്തില്‍നിന്നെ നയിക്കുന്നതിന് അത്യുന്നതനോടു പ്രാര്‍ഥിക്കുക. Share on Facebook Share on Twitter Get this statement Link
  • യഥാര്‍ഥജ്ഞാനി
  • 16 : ചിന്തയാണ് എല്ലാ പ്രവൃത്തിയുടെയും ആരംഭം; എല്ലാ ഉദ്യമവുംആലോചനയുടെ തുടര്‍ച്ചയാണ്. Share on Facebook Share on Twitter Get this statement Link
  • 17 : ചിന്ത ഹൃദയത്തില്‍ വേരൂന്നിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : അതിനു നാലു ശാഖകളുണ്ട്, നന്‍യും തിന്‍മയും ജീവനും മരണവും; നാവാണ് ഇവയുടെ നിയന്താവ്. Share on Facebook Share on Twitter Get this statement Link
  • 19 : മറ്റുള്ളവരെ ഉപദേശിക്കുന്ന സമര്‍ഥന്‍മാരുണ്ട്; സ്വന്തം കാര്യത്തില്‍ അവര്‍ബുദ്ധിശൂന്യരായി പെരുമാറുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : വാചാലതയുള്ളവനും ശത്രുക്കളെ സമ്പാദിക്കാം; പട്ടിണിയാണ് അവന്റെ അനുഭവം. Share on Facebook Share on Twitter Get this statement Link
  • 21 : ഒന്നിലും ജ്ഞാനമില്ലാത്തതുകൊണ്ട്കര്‍ത്താവ് അവനെ അനുഗ്രഹിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 22 : തന്‍കാര്യത്തില്‍ ജ്ഞാനിയായവന്റെ ജ്ഞാനം അവന്റെ വാക്കുകളില്‍ ഒതുങ്ങും. Share on Facebook Share on Twitter Get this statement Link
  • 23 : ജ്ഞാനി സ്വന്തം ജനത്തെ ഉപദേശിക്കും; അവന്റെ വിവേകത്തിന്റെ ഫലംവിശ്വസനീയമാണ്. Share on Facebook Share on Twitter Get this statement Link
  • 24 : ജ്ഞാനിയുടെമേല്‍ സ്തുതി കുന്നുകൂടും; കാണുന്നവരെല്ലാം അവനെഭാഗ്യവാനെന്നു വിളിക്കും. Share on Facebook Share on Twitter Get this statement Link
  • 25 : മനുഷ്യന്റെ ദിനങ്ങള്‍ പരിമിതമാണ്. ഇസ്രായേലിന്റെ ദിനങ്ങള്‍ സംഖ്യാതീതവും. Share on Facebook Share on Twitter Get this statement Link
  • 26 : ജ്ഞാനി സ്വജനമധ്യേ ആദരം നേടും,അവന്റെ നാമം അനശ്വരമാകും. Share on Facebook Share on Twitter Get this statement Link
  • 27 : മകനേ, ജീവിച്ചിരിക്കുമ്പോള്‍ആത്മശോധന നടത്തുക; ഹാനികരമായതു ചെയ്യരുത്. Share on Facebook Share on Twitter Get this statement Link
  • 28 : എല്ലാവര്‍ക്കും എല്ലാം നന്നല്ല; എല്ലാവരും എല്ലാം ആസ്വദിക്കുന്നുമില്ല. Share on Facebook Share on Twitter Get this statement Link
  • 29 : ആഡംബരത്തില്‍ അതിരുകവിഞ്ഞഅഭിനിവേശം അരുത്; ഭക്ഷണത്തില്‍ ആര്‍ത്തി കാണിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 30 : അമിതാഹാരം രോഗത്തിനു കാരണമാകുന്നു; അമിതഭോജനം ദഹനക്ഷയമുണ്ടാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 31 : അമിതഭോജനം അനേകരുടെമരണത്തിന് ഇടയാക്കിയിട്ടുണ്ട്; അതു നിയന്ത്രിക്കുന്നവനുദീര്‍ഘായുസ്‌സുണ്ടാകും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:45:31 IST 2024
Back to Top