Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

മുപ്പത്തിനാലാം അദ്ധ്യായം


അദ്ധ്യായം 34

    വ്യര്‍ഥ സ്വപ്നങ്ങള്‍
  • 1 : അവിവേകിയുടെ പ്രതീക്ഷകള്‍വ്യര്‍ഥവും നിരര്‍ഥകവുമാണ്; സ്വപ്നങ്ങള്‍ ഭോഷന്‍മാര്‍ക്കുചിറകു നല്‍കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : സ്വപ്നങ്ങളെ ആശ്രയിക്കുന്നവന്‍ നിഴലിനെ പിടിക്കുന്നവനെപ്പോലെയും കാറ്റിനെ അനുധാവനം ചെയ്യുന്നവനെപ്പോലെയുമാണ്. Share on Facebook Share on Twitter Get this statement Link
  • 3 : സ്വപ്നത്തിലെ ദര്‍ശനംയഥാര്‍ഥമുഖത്തിന്റെ പ്രതിച്ഛായമാത്രമാണ്. Share on Facebook Share on Twitter Get this statement Link
  • 4 : അശുദ്ധിയില്‍നിന്നു ശുദ്ധിയുണ്ടാകുമോ? അസത്യത്തില്‍നിന്നു സത്യവും? Share on Facebook Share on Twitter Get this statement Link
  • 5 : ഗര്‍ഭിണിയുടെ ഭാവനപോലെ ശകുനം,നിമിത്തം, സ്വപ്നം ഇവയെല്ലാം മിഥ്യയാണ്. Share on Facebook Share on Twitter Get this statement Link
  • 6 : അത്യുന്നതനില്‍നിന്നുള്ള ദര്‍ശനമല്ലെങ്കില്‍ അതിനെ അവഗണിക്കുക. Share on Facebook Share on Twitter Get this statement Link
  • 7 : സ്വപ്നങ്ങള്‍ അനേകരെ വഞ്ചിച്ചിട്ടുണ്ട്; അവയില്‍ ആശ്രയിച്ചവര്‍ പരാജയപ്പെട്ടിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 8 : അത്തരം വഞ്ചനകള്‍ കൂടാതെനിയമം നിറവേറ്റാം; സത്യസന്ധമായ ചുണ്ടുകളില്‍ വിജ്ഞാനത്തിനു പൂര്‍ണത ലഭിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : വിദ്യാസമ്പന്നന്‍ വളരെ കാര്യങ്ങള്‍ അറിയുന്നു; അനുഭവസമ്പന്നന്‍ വിവേകത്തോടെസംസാരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അനുഭവജ്ഞാനമില്ലാത്തവന് അറിവു കുറയും; Share on Facebook Share on Twitter Get this statement Link
  • 11 : യാത്ര ചെയ്തിട്ടുള്ളവന്‍ കഴിവുറ്റവനാകുന്നു; Share on Facebook Share on Twitter Get this statement Link
  • 12 : യാത്രയില്‍ ഞാന്‍ വളരെക്കാര്യങ്ങള്‍കണ്ടിട്ടുണ്ട്; പ്രകടിപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍കൂടുതല്‍ ഞാന്‍ ഗ്രഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : ഞാന്‍ പലപ്പോഴും മാരകമായഅപകടങ്ങളില്‍ പെട്ടിട്ടുണ്ട്; എന്നാല്‍, അനുഭവജ്ഞാനം എന്നെ രക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 14 : ദൈവഭക്തന്റെ ജീവന്‍ നിലനില്‍ക്കും; Share on Facebook Share on Twitter Get this statement Link
  • 15 : അവന്റെ പ്രത്യാശ അവന്റെ രക്ഷകനിലാണ്. Share on Facebook Share on Twitter Get this statement Link
  • ദൈവഭയം
  • 16 : കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അധീരനാവുകയോ ഭീരുത്വം പ്രകടിപ്പിക്കുകയോ ഇല്ല; അവിടുന്നാണ് അവന്റെ പ്രത്യാശ. Share on Facebook Share on Twitter Get this statement Link
  • 17 : ദൈവഭക്തന്റെ ആത്മാവ്അനുഗൃഹീതമാണ്; Share on Facebook Share on Twitter Get this statement Link
  • 18 : തന്റെ ആശ്രയം അവന്‍ അറിയുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : തന്നെ സ്‌നേഹിക്കുന്നവരെ കര്‍ത്താവ് കടാക്ഷിക്കുന്നു; അവിടുന്ന് ശക്തമായ സംരക്ഷണവുംഉറപ്പുള്ള താങ്ങും, ചുടുകാറ്റില്‍ അഭയ കേന്ദ്രവും, പൊരിവെയിലില്‍ തണലും, ഇടറാതിരിക്കാന്‍ സംരക്ഷണവും,വീഴാതിരിക്കാന്‍ ഉറപ്പും ആണ്. Share on Facebook Share on Twitter Get this statement Link
  • 20 : അവിടുന്ന് ആത്മാവിനെ ഉത്തേജിപ്പിച്ച്കണ്ണുകളെ പ്രകാശിപ്പിക്കുന്നു; അവിടുന്ന് സൗഖ്യവും ജീവനും അനുഗ്രഹവും പ്രദാനം ചെയ്യുന്നു Share on Facebook Share on Twitter Get this statement Link
  • 21 : അന്യായസമ്പത്തില്‍നിന്നുള്ളബലി പങ്കിലമാണ്; Share on Facebook Share on Twitter Get this statement Link
  • 22 : നിയമനിഷേധകന്റെ കാഴ്ചകള്‍സ്വീകാര്യമല്ല. Share on Facebook Share on Twitter Get this statement Link
  • 23 : ദൈവഭക്തിയില്ലാത്തവന്റെ ബലികളില്‍ അത്യുന്നതന്‍ പ്രസാദിക്കുന്നില്ല; അവന്‍ എത്ര ബലി അര്‍പ്പിച്ചാലും അവിടുന്ന് പ്രസാദിക്കുകയോ പാപമോചനം നല്‍കുകയോ ഇല്ല. Share on Facebook Share on Twitter Get this statement Link
  • 24 : ദരിദ്രന്റെ സമ്പത്തു തട്ടിയെടുത്ത്ബലിയര്‍പ്പിക്കുന്നവന്‍ പിതാവിന്റെ മുമ്പില്‍വച്ചു പുത്രനെകൊല്ലുന്നവനെപ്പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • യഥാര്‍ഥഭക്തി
  • 25 : ദരിദ്രന്റെ ജീവന്‍ അവന്റെ ആഹാരമാണ്; അത് അപഹരിക്കുന്നവന്‍ കൊലപാതകിയാണ്. Share on Facebook Share on Twitter Get this statement Link
  • 26 : അയല്‍ക്കാരന്റെ ഉപജീവനമാര്‍ഗംതടയുന്നവന്‍ അവനെ കൊല്ലുകയാണ്; Share on Facebook Share on Twitter Get this statement Link
  • 27 : വേലക്കാരന്റെ കൂലി കൊടുക്കാതിരിക്കുകരക്തച്ചൊരിച്ചിലാണ്. Share on Facebook Share on Twitter Get this statement Link
  • 28 : ഒരുവന്‍ പണിയുന്നു; അപരന്‍ നശിപ്പിക്കുന്നു; അധ്വാനമല്ലാതെ അവര്‍ക്കെന്തു ലാഭം? Share on Facebook Share on Twitter Get this statement Link
  • 29 : ഒരുവന്‍ പ്രാര്‍ഥിക്കുന്നു; അപരന്‍ ശപിക്കുന്നു; ആരുടെ ശബ്ദമാണ് കര്‍ത്താവ് ശ്രദ്ധിക്കുക? Share on Facebook Share on Twitter Get this statement Link
  • 30 : മൃതശരീരത്തില്‍ തൊട്ടിട്ടു കൈ കഴുകിയവന്‍ വീണ്ടും അതിനെ സ്പര്‍ശിച്ചാല്‍കഴുകല്‍കൊണ്ട് എന്തു പ്രയോജനം? Share on Facebook Share on Twitter Get this statement Link
  • 31 : പാപങ്ങളെപ്രതി ഉപവസിച്ചിട്ട്, വീണ്ടുംഅതു ചെയ്താല്‍ അവന്റെ പ്രാര്‍ഥന ആരു ശ്രവിക്കും? എളിമപ്പെടല്‍കൊണ്ട്അവന്‍ എന്തു നേടി? Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 07:06:06 IST 2024
Back to Top