Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

മുപ്പത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 31

    സമ്പത്തിന്റെ വിനിയോഗം
  • 1 : ധനത്തിലുള്ള അതിശ്രദ്ധ ആരോഗ്യം നശിപ്പിക്കുകയും അതെക്കുറിച്ചുള്ള ഉത്കണ്ഠഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : ഉത്കണ്ഠ ഉറക്കത്തെ തടസ്‌സപ്പെടുത്തുകയും കഠിനരോഗം നിദ്രയെ ഇല്ലാതാക്കുകയുംചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ധനികന്‍ പണം കുന്നുകൂട്ടാന്‍ അദ്ധ്വാനിക്കുന്നു; വിശ്രമവേളയില്‍ അവന്‍ സുഖഭോഗങ്ങളില്‍ മുഴുകുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : ദരിദ്രന്‍ അദ്ധ്വാനിക്കുന്നത്ഉപജീവനത്തിനുവേണ്ടിയാണ്; വിശ്രമിച്ചാല്‍ അവനു ദാരിദ്ര്യം വര്‍ദ്ധിക്കും. Share on Facebook Share on Twitter Get this statement Link
  • 5 : സ്വര്‍ണത്തെ സ്‌നേഹിക്കുന്നവനുനീതീകരണമില്ല; പണത്തെ പിന്തുടരുന്നവനുമാര്‍ഗഭ്രംശം സംഭവിക്കും. Share on Facebook Share on Twitter Get this statement Link
  • 6 : സ്വര്‍ണംനിമിത്തം പലരും നശിച്ചിട്ടുണ്ട്; നാശത്തെ അവര്‍ മുഖാഭിമുഖം ദര്‍ശിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അതിനുവേണ്ടി ജീവിതമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് അതു കെണിയാണ്; ഭോഷന്‍മാര്‍ അതില്‍ വീഴും. Share on Facebook Share on Twitter Get this statement Link
  • 8 : കുറ്റമറ്റവനും സ്വര്‍ണത്തെകാംക്ഷിക്കാത്തവനുമായധനവാന്‍ അനുഗൃഹീതനാണ്. Share on Facebook Share on Twitter Get this statement Link
  • 9 : അങ്ങനെയുള്ളവന്‍ ആരുണ്ട്?അവനെ ഞങ്ങള്‍ അനുഗൃഹീതന്‍എന്നുവിളിക്കും; സ്വജനമധ്യേ അവന്‍ അദ്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : ഈവിധം പരീക്ഷിക്കപ്പെട്ട്കുറ്റമറ്റവനായി കാണപ്പെട്ടവന്‍ ആരുണ്ട്? അവന് അഭിമാനിക്കാന്‍ അവകാശമുണ്ട്.പാപം ചെയ്യാന്‍ കഴിവുണ്ടായിട്ടുംഅതു ചെയ്യാത്തവനും തിന്‍മ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടായിട്ടും അതു ചെയ്യാത്തവനും ആരുണ്ട്? Share on Facebook Share on Twitter Get this statement Link
  • 11 : അവന്റെ ഐശ്വര്യം സ്ഥിരമായിരിക്കും; സമൂഹം അവന്റെ ഔദാര്യത്തെപുകഴ്ത്തുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • വിരുന്നും വീഞ്ഞും
  • 12 : മഹാനായ ഒരുവനോടുകൂടെഭക്ഷണത്തിനിരിക്കുമ്പോള്‍ആര്‍ത്തികാണിക്കുകയും എത്ര വിഭവസമൃദ്ധം എന്നു പറയുകയും അരുത്. Share on Facebook Share on Twitter Get this statement Link
  • 13 : അത്യാഗ്രഹമുള്ള കണ്ണ് ദുഷിച്ചതാണെന്ന് ഓര്‍ക്കുക; കണ്ണിനെക്കാള്‍ കൊതിയുള്ളതായിസൃഷ്ടികളില്‍ എന്താണുള്ളത്? അതുനിമിത്തം ഓരോ മുഖവുംകണ്ണീര്‍ വാര്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : കാണുന്നതിനൊക്കെ കൈനീട്ടരുത്; ഭക്ഷണമേശയില്‍ അയല്‍ക്കാരനെ ഉന്തിമാറ്റരുത്. Share on Facebook Share on Twitter Get this statement Link
  • 15 : അയല്‍ക്കാരന്റെ വികാരത്തെവിധിക്കുന്നതിനുമുമ്പു സ്വന്തം വികാരത്തെ കണക്കിലെടുക്കണം; ഓരോ സംഗതിയും ആലോചിച്ചു ചെയ്യുക. Share on Facebook Share on Twitter Get this statement Link
  • 16 : നിനക്കു വിളമ്പുന്നതു മനുഷ്യോചിതമായി ഭക്ഷിക്കുക; ആര്‍ത്തിയോടെ ചവച്ചാല്‍അവജ്ഞാപാത്രമാകും. Share on Facebook Share on Twitter Get this statement Link
  • 17 : ആദ്യം ഭക്ഷിച്ചു നിര്‍ത്തുന്നതാണ് മര്യാദ; മതിവരായ്ക കാണിക്കുന്നത്‌നിന്ദയ്ക്കു കാരണമാകും. Share on Facebook Share on Twitter Get this statement Link
  • 18 : അനേകം പേരോടുകൂടെ ഭക്ഷണത്തിനിരിക്കുമ്പോള്‍മറ്റുള്ളവര്‍ക്കു മുമ്പേ നീഭക്ഷിച്ചുതുടങ്ങരുത്. Share on Facebook Share on Twitter Get this statement Link
  • 19 : സംസ്‌കാരസമ്പന്നന്‍ അമിതമായിഭക്ഷിക്കുന്നില്ല; അവന് ഉറക്കം അനായാസമാണ് Share on Facebook Share on Twitter Get this statement Link
  • 20 : മിതമായി ഭക്ഷിക്കുന്നവന്‍നന്നായി ഉറങ്ങുന്നു; അവന്‍ ഉന്‍മേഷവാനായി രാവിലെ ഉണരുന്നു; അമിതഭക്ഷണം നിദ്രാരാഹിത്യവുംദഹനക്ഷയവും ഉദരവേദനയും ഉളവാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : അമിതമായി ഭക്ഷിച്ചാല്‍ഛര്‍ദിച്ചുകളയുക, ആശ്വാസം ലഭിക്കും. Share on Facebook Share on Twitter Get this statement Link
  • 22 : മകനേ, എന്റെ വാക്കു കേള്‍ക്കുക;അത് അവഗണിക്കരുത്; അവസാനം നീ അതിന്റെ വില അറിയും. ഏതു ജോലിയും ഉത്‌സാഹപൂര്‍വം ചെയ്യുക; നിന്നെ രോഗം ബാധിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 23 : ഭക്ഷണം നിര്‍ലോപം നല്‍കുന്നവനെഎല്ലാവരും പുകഴ്ത്തും; അവന്റെ ഔദാര്യത്തെക്കുറിച്ചുള്ളഅവരുടെ പ്രശംസ വിശ്വസനീയവുമാണ്. Share on Facebook Share on Twitter Get this statement Link
  • 24 : ഭക്ഷണം നല്‍കുന്നതില്‍ പിശുക്കുകാണിക്കുന്നവനെ ആളുകള്‍ പഴിക്കും; അവന്റെ അല്‍പത്വത്തെക്കുറിച്ചുള്ളഅവരുടെ പരാതി സത്യമാണ്. Share on Facebook Share on Twitter Get this statement Link
  • 25 : വീഞ്ഞുകുടിച്ച് ധീരത പ്രകടിപ്പിക്കാന്‍ ശ്രമിക്കേണ്ടാ; വീഞ്ഞ് അനേകരെ നശിപ്പിച്ചിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 26 : ഉരുക്കിന്റെ പതം ചൂളയില്‍ തെളിയുന്നു; അഹങ്കാരികളുടെ കലഹത്തില്‍ വീഞ്ഞ്ഹൃദയങ്ങളെ ശോധനചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : മിതമായി കുടിച്ചാല്‍ വീഞ്ഞ്മനുഷ്യനു ജീവന്‍പോലെയാണ്; വീഞ്ഞു കുടിക്കാത്തവന് എന്തു ജീവിതം? അതു മനുഷ്യന്റെ സന്തോഷത്തിനു സൃഷ്ടിച്ചിട്ടുള്ളതാണ്. Share on Facebook Share on Twitter Get this statement Link
  • 28 : ഉചിതമായ സമയത്ത് മിതമായി കുടിച്ചാല്‍ വീഞ്ഞ് ഹൃദയത്തിനുസന്തോഷവും ആത്മാവിന് ആനന്ദവുമാണ്. Share on Facebook Share on Twitter Get this statement Link
  • 29 : അമിതമായാല്‍ വീഞ്ഞ് ഇടര്‍ച്ചയുംപ്രലോഭനവും ഉണ്ടാക്കുന്നതിക്താനുഭവമാണ്. Share on Facebook Share on Twitter Get this statement Link
  • 30 : ഉന്‍മത്തത വിഡ്ഢിയെ കോപിപ്പിച്ച്‌നാശത്തിലെത്തിക്കുന്നു; അത് അവന്റെ ശക്തി കെടുത്തിമുറിവു വര്‍ദ്ധിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 31 : വീഞ്ഞുസത്കാരവേളയില്‍അയല്‍ക്കാരനെ ശാസിക്കരുത്; ആഹ്ലാദപ്രകടനങ്ങളില്‍ അവനെനിന്ദിക്കുകയും ചെയ്യരുത്; അവനെ ശകാരിക്കുകയോനിര്‍ബന്ധിക്കുകയോ അരുത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 19:28:53 IST 2024
Back to Top