Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

മുപ്പതാം അദ്ധ്യായം


അദ്ധ്യായം 30

    കുട്ടികളുടെ ശിക്ഷണം
  • 1 : പുത്രനെ സ്‌നേഹിക്കുന്നവന്‍അവനെ പലപ്പോഴും അടിക്കുന്നു; വളര്‍ന്നുവരുമ്പോള്‍ അവന്‍ പിതാവിനെസന്തോഷിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 2 : മകനെ ശിക്ഷണത്തില്‍ വളര്‍ത്തുന്നവന് അവന്‍ മൂലം നന്‍മയുണ്ടാകും; സ്‌നേഹിതരുടെ മുമ്പില്‍ അവനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 3 : മകനെ പഠിപ്പിക്കുന്നവന്‍ ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്‌നേഹിതരുടെ മുമ്പില്‍ അവന്അഭിമാനിക്കാം. Share on Facebook Share on Twitter Get this statement Link
  • 4 : ആ പിതാവു മരിച്ചാലും മരിക്കുന്നില്ല: തന്നെപ്പോലെ ഒരുവനെ അവന്‍ അവശേഷിപ്പിച്ചിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 5 : ജീവിച്ചിരുന്നപ്പോള്‍ അവന്‍ മകനെകണ്ടു സന്തോഷിച്ചു; മരിക്കുമ്പോള്‍ അവനു ദുഃഖമില്ല. Share on Facebook Share on Twitter Get this statement Link
  • 6 : ശത്രുക്കളോടു പകരംവീട്ടാനുംസ്‌നേഹിതന്‍മാര്‍ക്കു പ്രത്യുപകാരംചെയ്യാനും അവന്‍ ഒരുവനെഅവശേഷിപ്പിച്ചിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 7 : മകനെ വഷളാക്കുന്നവന് മുറിവു വച്ചുകെട്ടേണ്ടിവരും; അവന്റെ ഓരോ നിലവിളിയും പിതാവിനെ വേദനിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 8 : മെരുക്കാത്ത കുതിര ദുശ്ശാഠ്യം കാണിക്കും; ശിക്ഷണം ലഭിക്കാത്ത പുത്രന്‍തന്നിഷ്ടക്കാരനാകും. Share on Facebook Share on Twitter Get this statement Link
  • 9 : പുത്രനെ അമിതമായി ലാളിച്ചാല്‍അവന്‍ നിന്നെ ഭയപ്പെടുത്തും; അവനോടുകൂടെ കളിക്കുക,അവന്‍ നിന്നെ ദുഃഖിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : അവനോടുകൂടെ ഉല്ലസിക്കരുത്; ഒടുക്കം നീ ദുഃഖിച്ചു പല്ലു ഞെരിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : അവനുയൗവനത്തില്‍ അധികാരം നല്‍കുകയോ അവന്റെ തെറ്റുകള്‍ അവഗണിക്കുകയോ അരുത്. Share on Facebook Share on Twitter Get this statement Link
  • 12 : ചെറുപ്പത്തിലേതന്നെ അവനെ വിനയംഅഭ്യസിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുക; അല്ലെങ്കില്‍ അവന്‍ അനുസരണമില്ലാത്തനിര്‍ബന്ധ ബുദ്ധിയായിത്തീര്‍ന്ന് നിന്നെ ദുഃഖിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 13 : മകന്റെ ലജ്ജാകരമായ പ്രവൃത്തികള്‍ നിമിത്തം ദുഃഖിക്കാതിരിക്കേണ്ടതിന് അവനെ ശിക്ഷണത്തില്‍ വളര്‍ത്താന്‍ ശ്രദ്ധിക്കുക. Share on Facebook Share on Twitter Get this statement Link
  • ആരോഗ്യം
  • 14 : കഠിനമായ ശാരീരികവേദന അനുഭവിക്കുന്ന ധനികനെക്കാള്‍ അരോഗദൃഢഗാത്രനായ ദരിദ്രനാണ് ഭാഗ്യവാന്‍. Share on Facebook Share on Twitter Get this statement Link
  • 15 : ആരോഗ്യം സ്വര്‍ണത്തെക്കാള്‍ ശ്രേഷ്ഠമാണ്; ബലിഷ്ഠമായ ശരീരം അളവറ്റധനത്തെക്കാളും. Share on Facebook Share on Twitter Get this statement Link
  • 16 : ശരീരത്തിന്റെ ആരോഗ്യത്തെക്കാള്‍ മെച്ചപ്പെട്ട സമ്പത്തോ ഹൃദയാനന്ദത്തിലുപരിയായസന്തോഷമോ ഇല്ല. Share on Facebook Share on Twitter Get this statement Link
  • 17 : ദുരിതപൂര്‍ണമായ ജീവിതത്തെക്കാള്‍ മരണവും മാറാരോഗത്തെക്കാള്‍ നിത്യവിശ്രമവും മെച്ചപ്പെട്ടതാണ്. Share on Facebook Share on Twitter Get this statement Link
  • 18 : വിശപ്പില്ലാത്തവന്റെ മുമ്പില്‍ വിളമ്പിയവിഭവങ്ങള്‍ ശവകുടീരത്തില്‍ നിവേദിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 19 : വിഗ്രഹത്തിനു ഫലങ്ങള്‍അര്‍പ്പിക്കുന്നതുകൊണ്ട് എന്തു പ്രയോജനം? ഭുജിക്കാനോ ഘ്രാണം ആസ്വദിക്കാനോഅതിനു കഴിവില്ല; കര്‍ത്താവിനാല്‍ പീഡിതനാകുന്നവനുംഅങ്ങനെതന്നെ. Share on Facebook Share on Twitter Get this statement Link
  • 20 : അവന്‍ ഭക്ഷണപദാര്‍ഥങ്ങള്‍ നോക്കിഏങ്ങിക്കരയുന്നു; കന്യകയെ ആലിംഗനം ചെയ്തിട്ടുവിലപിക്കുന്ന ഷണ്‍ഡനെപ്പോലെതന്നെ. Share on Facebook Share on Twitter Get this statement Link
  • സന്തോഷം
  • 21 : നീ അമിതമായി ദുഃഖിക്കുകയോ നിന്നെത്തന്നെ മനഃപൂര്‍വം പീഡിപ്പിക്കുകയോ അരുത്. Share on Facebook Share on Twitter Get this statement Link
  • 22 : ഹൃദയാനന്ദം ഒരുവന്റെ ജീവനും സന്തോഷം അവന്റെ ആയുസ്‌സും ആണ്. Share on Facebook Share on Twitter Get this statement Link
  • 23 : ദുഃഖമകറ്റി ആത്മാവിനെസന്തോഷിപ്പിക്കുകയും ഹൃദയത്തെആശ്വസിപ്പിക്കുകയും ചെയ്യുക; ദുഃഖം അനേകരെ നശിപ്പിച്ചിട്ടുണ്ട്; അത് നിഷ്പ്രയോജനമാണ്. Share on Facebook Share on Twitter Get this statement Link
  • 24 : അസൂയയും കോപവും ജീവിതത്തെവെട്ടിച്ചുരുക്കുന്നു; ഉത്കണ്ഠ അകാല വാര്‍ദ്ധക്യം വരുത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : സന്തോഷവും നന്‍മയും നിറഞ്ഞവന്‍ഭക്ഷണം ആസ്വദിക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 14:46:19 IST 2024
Back to Top