Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

ഇരുപത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 29

    കടവും ദാനവും
  • 1 : കരുണയുള്ളവന്‍ അയല്‍ക്കാരനുകടം കൊടുക്കും; അവനെ തുണയ്ക്കുന്നവന്‍കല്‍പനകളനുസരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : അയല്‍ക്കാരന് ആവശ്യംവരുമ്പോള്‍കടംകൊടുക്കുക; നീ കടംവാങ്ങിയാല്‍ സമയത്തിന്തിരിച്ചുകൊടുക്കണം. Share on Facebook Share on Twitter Get this statement Link
  • 3 : വാക്കുപാലിച്ച് അയല്‍ക്കാരനോടുവിശ്വസ്തത കാണിക്കുക; നിന്റെ ആവശ്യങ്ങള്‍ തക്കസമയത്തു നിറവേറും. Share on Facebook Share on Twitter Get this statement Link
  • 4 : വീണുകിട്ടിയ നിധിപോലെകടത്തെ കരുതുന്ന വളരെപ്പേരുണ്ട്; അവര്‍ തങ്ങളെ സഹായിക്കുന്നവര്‍ക്ക്ഉപദ്രവം വരുത്തും. Share on Facebook Share on Twitter Get this statement Link
  • 5 : കടം കിട്ടുന്നതുവരെ അയല്‍ക്കാരന്റെ കൈ ചുംബിക്കുകയും അവന്റെ ധനത്തെപ്പറ്റി പുകഴ്ത്തിപ്പറയുകയും ചെയ്യുന്നവരുണ്ട്; കടം വീട്ടാറാകുമ്പോള്‍ താമസിപ്പിക്കുകയും നിരര്‍ഥകമായ വാഗ്ദാനം നല്‍കുകയും സമയംപോരെന്നു പരാതി പറയുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : നിര്‍ബന്ധം ചെലുത്തിയാലുംകടം കൊടുത്തവനു കഷ്ടിച്ച്പകുതിയേ തിരിച്ചു കിട്ടുകയുള്ളൂ; അവന്‍ അത് ഭാഗ്യമായിക്കരുതും. നിര്‍ബന്ധിച്ചില്ലെങ്കില്‍ കടം വാങ്ങിയവന്‍ പണം അപഹരിച്ചതുതന്നെ. ആവശ്യമില്ലാതെ അവനെ ശത്രുവാക്കുകയാണ്. നിന്ദയും ശാപവര്‍ഷവും കൊണ്ടായിരിക്കും അവന്‍ കടം വീട്ടുക; മാനത്തിനു പകരം അപമാനം ലഭിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : ഇത്തരം ദുഷ്ടത നിമിത്തം കടം കൊടുക്കാന്‍ പലരും മടിച്ചിട്ടുണ്ട്; ആവശ്യമില്ലാതെ വഞ്ചിതരാകാന്‍അവര്‍ ഭയപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : എങ്കിലും നിര്‍ദ്ധനരോടു കരുണ കാണിക്കണം; നിന്റെ ദാനത്തിനുവേണ്ടി കാത്തിരിക്കാന്‍ അവന് ഇടയാകരുത്. Share on Facebook Share on Twitter Get this statement Link
  • 9 : കല്‍പനകളെപ്രതി ദരിദ്രനെ സഹായിക്കുക; ആവശ്യക്കാരനായ അവനെവെറുംകൈയോടെ അയയ്ക്കരുത്. Share on Facebook Share on Twitter Get this statement Link
  • 10 : സഹോദരനോ സ്‌നേഹിതനോ വേണ്ടിധനം നഷ്ടപ്പെടുത്താന്‍മടിക്കരുത്; കല്ലിനടിയിലിരുന്ന് അത് തുരുമ്പിച്ചുനഷ്ടപ്പെടാതിരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 11 : അത്യുന്നതന്റെ കല്‍പനകളനുസരിച്ചുവേണം ധനം നേടാന്‍; അതു സ്വര്‍ണത്തെക്കാള്‍ ലാഭകരമാണ്. Share on Facebook Share on Twitter Get this statement Link
  • 12 : ദാനധര്‍മം ആയിരിക്കട്ടെ നിന്റെ നിക്‌ഷേപം; എല്ലാ തിന്‍മകളിലുംനിന്ന് അതു നിന്നെ രക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 13 : ശത്രുവിനെതിരേയുദ്ധംചെയ്യാന്‍ബലമേറിയ പരിചയെക്കാളും കനത്ത കുന്തത്തെക്കാളും അത് ഉപകരിക്കും Share on Facebook Share on Twitter Get this statement Link
  • 14 : നല്ല മനുഷ്യന്‍ അയല്‍ക്കാരനുവേണ്ടിജാമ്യം നില്‍ക്കും; നാണംകെട്ടവനേ അവനെ വഞ്ചിക്കൂ. Share on Facebook Share on Twitter Get this statement Link
  • 15 : ജാമ്യക്കാരന്റെ കാരുണ്യം വിസ്മരിക്കരുത്; അവന്‍ തന്റെ ജീവനാണ് നിനക്കു നല്‍കുന്നത്. Share on Facebook Share on Twitter Get this statement Link
  • 16 : ദുഷ്ടന്‍ ജാമ്യക്കാരന്റെ ഐശ്വര്യം നശിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : നന്ദിഹീനന്‍ തന്നെ രക്ഷിച്ചവനെകൈവെടിയുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : ജാമ്യം പലരുടെയും ഐശ്വര്യംനശിപ്പിച്ചിട്ടുണ്ട്; അത് അവരെ കടലിലെ തിരമാലപോലെ ഉലച്ചു; പ്രബലന്‍മാരെ നാടുകടത്തി; വിദേശങ്ങളില്‍ അലയാന്‍ ഇടയാക്കി. Share on Facebook Share on Twitter Get this statement Link
  • 19 : ലാഭേച്ഛമൂലം ജാമ്യംനില്‍ക്കുന്നദുഷ്ടന്‍ വ്യവഹാരത്തില്‍ കുടുങ്ങും. Share on Facebook Share on Twitter Get this statement Link
  • 20 : കഴിവിനൊത്ത് അയല്‍ക്കാരനെ സഹായിക്കുക; വീഴാതിരിക്കാന്‍ സൂക്ഷിക്കുകയും ചെയ്യുക. Share on Facebook Share on Twitter Get this statement Link
  • 21 : ജലം, ആഹാരം, വസ്ത്രം, സൈ്വരമായി പാര്‍ക്കാന്‍ ഒരിടം എന്നിവയാണ്ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ Share on Facebook Share on Twitter Get this statement Link
  • 22 : സ്വന്തം കുടിലില്‍ ദരിദ്രനായി കഴിയുന്നതാണ് അന്യന്റെ ഭവനത്തില്‍ സമൃദ്ധമായ ഭക്ഷണം ആസ്വദിക്കുന്നതിനെക്കാള്‍ നല്ലത്. Share on Facebook Share on Twitter Get this statement Link
  • 23 : ഉള്ളതുകൊണ്ടു തൃപ്തിപ്പെടുക; ദാക്ഷിണ്യം അനുഭവിക്കുന്നവനെന്നദുഷ്‌കീര്‍ത്തി വരരുത്. Share on Facebook Share on Twitter Get this statement Link
  • 24 : വീടുതെണ്ടിയുള്ള ജീവിതം ശോചനീയമാണ്. വായ് പൊത്തി നില്‍ക്കേണ്ടിവരും. Share on Facebook Share on Twitter Get this statement Link
  • 25 : അന്യവീട്ടില്‍ ആതിഥേയന്‍ ചമഞ്ഞ്‌നീ പാനീയം പകരും; എന്നാല്‍, നന്ദിയല്ല പരുഷവാക്കുകളായിരിക്കുംനീ കേള്‍ക്കുക: Share on Facebook Share on Twitter Get this statement Link
  • 26 : ഹേ, മനുഷ്യാ, വന്നു മേശയൊരുക്കൂ,എടുത്തു വിളമ്പൂ, ഞാന്‍ ഭക്ഷിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 27 : ഈ മാന്യനുവേണ്ടി സ്ഥലം ഒഴിഞ്ഞുതരുക; എന്റെ സഹോദരന്‍ വന്നതിനാല്‍ വീട് എനിക്ക് ആവശ്യമുണ്ട്. Share on Facebook Share on Twitter Get this statement Link
  • 28 : പാര്‍പ്പിടത്തെ സംബന്ധിക്കുന്ന ശകാരവും ഉത്തമര്‍ണന്റെ പരിഹാസവും വികാരവാനെ വ്രണപ്പെടുത്തുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 10:17:01 IST 2024
Back to Top