Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

ഇരുപത്തേഴാം അദ്ധ്യായം


അദ്ധ്യായം 27

    വിവിധോപദേശങ്ങള്‍
  • 1 : നിസ്‌സാരലാഭത്തിനുവേണ്ടിപാപം ചെയ്തിട്ടുള്ളവര്‍ ഏറെയുണ്ട്. ദ്രവ്യാഗ്രഹി പലതും കണ്ടില്ലെന്നു നടിക്കുന്നു Share on Facebook Share on Twitter Get this statement Link
  • 2 : കല്ലുകള്‍ക്കിടയില്‍ കുറ്റി ഉറച്ചിരിക്കുന്നതു പോലെ ക്രയവിക്രയങ്ങള്‍ക്കിടയില്‍ പാപം ഉറയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ദൈവഭക്തിയില്‍ ദൃഢതയുംതീക്ഷ്ണതയും ഇല്ലാത്തവന്റെഭവനം അതിവേഗം നശിക്കും. Share on Facebook Share on Twitter Get this statement Link
  • 4 : ഉപയോഗശൂന്യമായവ അരിപ്പയില്‍ശേഷിക്കുന്നതുപോലെ മനുഷ്യന്റെ ചിന്തയില്‍ മാലിന്യം തങ്ങിനില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 5 : കുശവന്റെ പാത്രങ്ങള്‍ചൂളയിലെന്നപോലെ മനുഷ്യന്‍ന്യായവാദത്തിലൂടെ പരിശോധിക്കപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : വൃക്ഷത്തിന്റെ ഫലം കര്‍ഷകന്റെ സാമര്‍ഥ്യം വെളിവാക്കുന്നു; ചിന്തയുടെ പ്രകടനം മനുഷ്യന്റെ സ്വഭാവത്തെയും. Share on Facebook Share on Twitter Get this statement Link
  • 7 : ഒരുവന്റെ ന്യായവാദം കേള്‍ക്കാതെഅവനെ പുകഴ്ത്തരുത്; അതാണ് മനുഷ്യനെ പരീക്ഷിക്കാനുള്ള മാര്‍ഗം. Share on Facebook Share on Twitter Get this statement Link
  • 8 : നീതിയെ പിന്തുടര്‍ന്നാല്‍ നിനക്കതു ലഭിക്കും; മഹനീയ അങ്കിപോലെ അതു ധരിക്കുക. Share on Facebook Share on Twitter Get this statement Link
  • 9 : പക്ഷികള്‍ സ്വന്തം വര്‍ഗത്തോടുകൂട്ടംചേരുന്നതുപോലെ സത്യസന്ധത സത്യസന്ധനോടു ചേരുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : സിംഹം ഇരയ്ക്കുവേണ്ടി പതിയിരിക്കുന്നു; പാപം പാപിയെ കാത്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : ദൈവഭക്തന്റെ വിവേകം സുദൃഢമാണ്. മൂഢനു ചന്ദ്രനെപ്പോലെ മാറ്റം സംഭവിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : മൂഢനെ വിട്ടൊഴിയാന്‍ നോക്കുക;ബുദ്ധിമാനെ വിട്ടുപോകരുത്. Share on Facebook Share on Twitter Get this statement Link
  • 13 : ഭോഷന്റെ സംസാരം നിന്ദ്യവുംഅവന്റെ ചിരി അനിയന്ത്രിതവുംപാപകരവുമാണ്. Share on Facebook Share on Twitter Get this statement Link
  • 14 : ആണയിടുന്നവരുടെ സംസാരംകേള്‍ക്കുമ്പോള്‍ രോമഹര്‍ഷം ഉണ്ടാവുന്നു; അവരുടെ കലഹം കേള്‍ക്കുന്നവന്‍ചെവി പൊത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : അഹങ്കാരികളുടെ മത്‌സരംരക്തച്ചൊരിച്ചിലിനിടയാക്കുന്നു. അവരുടെ ദൂഷണം കര്‍ണകഠോരമാണ്. Share on Facebook Share on Twitter Get this statement Link
  • 16 : രഹസ്യം പാലിക്കാത്തവനുവിശ്വസ്തത നഷ്ടപ്പെടുന്നു; അവന് ആപ്തമിത്രം ഉണ്ടാവുകയില്ല. Share on Facebook Share on Twitter Get this statement Link
  • 17 : സുഹൃത്തിനെ സ്‌നേഹിക്കുകയും അവനോടു വിശ്വസ്തത പാലിക്കുകയും ചെയ്യുക; നീ അവന്റെ രഹസ്യം വെളിപ്പെടുത്താന്‍ ഇടയായാല്‍ അവനോടുകൂടെ നടക്കരുത്. Share on Facebook Share on Twitter Get this statement Link
  • 18 : എന്തെന്നാല്‍, ശത്രുവിനെ നശിപ്പിക്കുന്നതു പോലെ നീ അയല്‍ക്കാരന്റെ സൗഹൃദം നശിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 19 : കൈയിലിരുന്ന പക്ഷിയെ തുറന്നു വിടുന്നതു പോലെ നീ അയല്‍ക്കാരനെ അകറ്റി; അവനെ വീണ്ടും കിട്ടുകയില്ല. Share on Facebook Share on Twitter Get this statement Link
  • 20 : പിന്‍തുടരാന്‍ ആകാത്തവിധംഅവന്‍ അകന്നിരിക്കുന്നു, വലയില്‍നിന്നു മാന്‍ എന്നപോലെഅവന്‍ രക്ഷപെട്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : മുറിവാണെങ്കില്‍ വച്ചുകെട്ടാം,ദൂഷണത്തിനു ശേഷവുംഅനുരഞ്ജന സാധ്യതയുണ്ട്; രഹസ്യം വെളിപ്പെടുത്തിയാല്‍, പിന്നെപ്രതീക്ഷയ്ക്കു വകയില്ല. Share on Facebook Share on Twitter Get this statement Link
  • 22 : കണ്ണു ചിമ്മുന്നവന്‍ തിന്‍മ നിനയ്ക്കുന്നു; അവനെ തടയാന്‍ ആര്‍ക്കും കഴിയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 23 : നീ കേള്‍ക്കേ അവന്‍ മധുരമായി സംസാരിക്കും, നിന്റെ വാക്കുകളെ അവന്‍ ശ്ലാഘിക്കും. എന്നാല്‍, പിന്നീട് അവന്‍ സ്വരം മാറ്റും; നിന്റെ വാക്കുകൊണ്ടുതന്നെ നിന്നെ കുടുക്കും. Share on Facebook Share on Twitter Get this statement Link
  • 24 : ഞാന്‍ വെറുക്കുന്ന പലതുമുണ്ട്.എന്നാല്‍, ഒന്നും അവനു തുല്യമല്ല; കര്‍ത്താവുപോലും അവനെ വെറുക്കും. Share on Facebook Share on Twitter Get this statement Link
  • 25 : നേരേ മുകളിലേക്കു കല്ലെറിയുന്നവന്‍തന്റെ തലയിലേക്കു തന്നെയാണ്എറിയുന്നത്; ചതിപ്രയോഗം ചുറ്റും മുറിപ്പെടുത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 26 : താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും; താന്‍ വച്ച കെണിയില്‍ താന്‍തന്നെ കുടുങ്ങും. Share on Facebook Share on Twitter Get this statement Link
  • 27 : താന്‍ ചെയ്ത തിന്‍മ തന്റെ മേല്‍തന്നെ പതിക്കും. അത് എവിടെനിന്നു വന്നെന്ന്അവന്‍ അറിയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 28 : അഹങ്കാരിയില്‍നിന്ന് പരിഹാസവുംദൂഷണവും പുറപ്പെടുന്നു; പ്രതികാരം സിംഹത്തെപ്പോലെഅവനുവേണ്ടി പതിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 29 : ഭക്തന്‍ വീഴുമ്പോള്‍ ആനന്ദിക്കുന്നവന്‍ കെണിയില്‍ കുടുങ്ങും; മരണത്തിനുമുമ്പ് വേദന അവനെ വിഴുങ്ങും. Share on Facebook Share on Twitter Get this statement Link
  • 30 : കോപവും ക്രോധവും മ്ലേച്ഛമാണ്; അവ എപ്പോഴും ദുഷ്ടനോടുകൂടെയുണ്ട്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 08:09:30 IST 2024
Back to Top