Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

ഇരുപത്തഞ്ചാം അദ്ധ്യായം


അദ്ധ്യായം 25

    ആദരണീയര്‍
  • 1 : എന്റെ ഹൃദയം മൂന്നുകാര്യങ്ങളില്‍ആനന്ദംകൊള്ളുന്നു; അവ കര്‍ത്താവിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ മനോഹരമാണ് - സഹോദരന്‍മാര്‍ തമ്മിലുള്ള യോജിപ്പ്, അയല്‍ക്കാര്‍ തമ്മിലുള്ള സൗഹൃദം,ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കുപരസ്പരമുള്ള ലയം. Share on Facebook Share on Twitter Get this statement Link
  • 2 : മൂന്നു തരക്കാരെ എന്റെ ഹൃദയം വെറുക്കുന്നു; അവരുടെ ജീവിതം എന്നില്‍കടുത്ത അമര്‍ഷം ഉളവാക്കുന്നു - ഗര്‍വിഷ്ഠനായയാചകന്‍,വ്യാജം പറയുന്ന ധനവാന്‍,മൂഢനായ വൃദ്ധവ്യഭിചാരി. Share on Facebook Share on Twitter Get this statement Link
  • 3 : യൗവനത്തില്‍ സമ്പാദിക്കാന്‍ കഴിയാത്തനിനക്കുവാര്‍ദ്ധക്യത്തില്‍ എന്തു നേടാന്‍ കഴിയും? Share on Facebook Share on Twitter Get this statement Link
  • 4 : നരചൂടിയവന്റെ വിവേകവും വയോവൃദ്ധന്റെ സദുപദേശവും എത്ര ആകര്‍ഷകമാണ്! Share on Facebook Share on Twitter Get this statement Link
  • 5 : വൃദ്ധനില്‍ വിജ്ഞാനവുംമഹത്തുക്കളില്‍ വിവേകവുംഉപദേശവും എത്ര മനോഹരം! Share on Facebook Share on Twitter Get this statement Link
  • 6 : അനുഭവസമ്പത്ത് വയോധികനുകിരീടവും ദൈവഭക്തിഅവന് അഭിമാനവുമാണ്. Share on Facebook Share on Twitter Get this statement Link
  • 7 : ഒമ്പതു ചിന്തകള്‍കൊണ്ടു ഞാന്‍ എന്റെ ഹൃദയത്തെ പ്രമോദിപ്പിച്ചു; പത്താമതൊരെണ്ണം ഞാന്‍ പറയാം: മക്കളില്‍ ആനന്ദിക്കുന്നവന്‍,ശത്രുക്കളുടെ പതനം കാണാന്‍ കഴിയുന്നവന്‍, Share on Facebook Share on Twitter Get this statement Link
  • 8 : ബുദ്ധിമതിയായ ഭാര്യയോടുകൂടിജീവിക്കുന്നവന്‍, വാക്കില്‍പിഴയ്ക്കാത്തവന്‍, തന്നെക്കാള്‍ താഴ്ന്നവനു ദാസ്യവൃത്തി ചെയ്തിട്ടില്ലാത്തവന്‍, ഭാഗ്യവാന്‍. Share on Facebook Share on Twitter Get this statement Link
  • 9 : വിവേകം നേടിയവനും ശ്രദ്ധാലുക്കളായശ്രോതാക്കളോട് സംസാരിക്കുന്നവനും ഭാഗ്യവാന്‍. Share on Facebook Share on Twitter Get this statement Link
  • 10 : ജ്ഞാനം നേടിയവന്‍ എത്ര ശ്രേഷ്ഠന്‍! ദൈവഭക്തനെക്കാള്‍ഉത്കൃഷ്ടനായി ആരുമില്ല. Share on Facebook Share on Twitter Get this statement Link
  • 11 : ദൈവഭക്തി എല്ലാറ്റിനെയുംഅതിശയിക്കുന്നു; Share on Facebook Share on Twitter Get this statement Link
  • 12 : അതിനെ മുറുകെപ്പിടിക്കുന്നവന്‍ അതുല്യന്‍. Share on Facebook Share on Twitter Get this statement Link
  • ദുഷ്ടസ്ത്രീകള്‍
  • 13 : ഹൃദയക്ഷതത്തെക്കാള്‍ വലിയക്ഷതമോ ഭാര്യയുടെ കുടിലതയെക്കാള്‍ വലിയ കുടിലതയോ ഇല്ല. Share on Facebook Share on Twitter Get this statement Link
  • 14 : വെറുക്കുന്നവന്റെ ആക്രമണത്തെക്കാളുംശത്രുക്കളുടെ പ്രതികാരത്തെക്കാളുംവലുതായി ഒന്നുമില്ല. Share on Facebook Share on Twitter Get this statement Link
  • 15 : സര്‍പ്പത്തിന്‍േറതിനെക്കാള്‍മാരകമായി വിഷമില്ല; ശത്രുവിന്‍േറതിനെക്കാള്‍ തീക്ഷ്ണതയേറിയ ക്രോധവുമില്ല. Share on Facebook Share on Twitter Get this statement Link
  • 16 : ദുഷ്ടയായ ഭാര്യയോടൊത്തുജീവിക്കുന്നതിനെക്കാള്‍ അഭികാമ്യംസിംഹത്തിന്റെ യോ വ്യാളിയുടെയോകൂടെ വസിക്കുന്നതാണ്. Share on Facebook Share on Twitter Get this statement Link
  • 17 : ഭാര്യയുടെ ദുഷ്ടത അവളുടെരൂപം കെടുത്തുന്നു; അവളുടെ മുഖം കരടിയുടേതുപോലെഇരുളുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : അവളുടെ ഭര്‍ത്താവ് അയല്‍ക്കാരോടുകൂടെ ഭക്ഷണം കഴിക്കുന്നു; വേദനാപൂര്‍ണമായ നെടുവീര്‍പ്പ്അടക്കാന്‍ അവനു കഴിയുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 19 : ഭാര്യയുടെ അകൃത്യങ്ങള്‍താരതമ്യപ്പെടുത്തുമ്പോള്‍മറ്റെന്തും നിസ്‌സാരമാണ്; പാപികളുടെ വിധി അവളുടെമേല്‍ പതിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 20 : വൃദ്ധന്‍മണല്‍ക്കുന്ന്കയറുന്നതുപോലെയാണ്, ശാന്തനായ ഭര്‍ത്താവ് വായാടിയായഭാര്യയോടുകൂടെ ജീവിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 21 : സ്ത്രീയുടെ സൗന്ദര്യത്തില്‍കുടുങ്ങിപ്പോകരുത്; ധനത്തിനുവേണ്ടി അവളെ മോഹിക്കയുമരുത്. Share on Facebook Share on Twitter Get this statement Link
  • 22 : ഭാര്യയുടെ ധനത്തില്‍ ആശ്രയിച്ചുകഴിയുന്ന ഭര്‍ത്താവിനു കോപവുംനിന്ദയും അപകീര്‍ത്തിയും ഫലം. Share on Facebook Share on Twitter Get this statement Link
  • 23 : ദുഷ്ടയായ ഭാര്യയാണ് ഇടിഞ്ഞമനസ്‌സിനും മ്ലാനമുഖത്തിനുംവ്രണിതഹൃദയത്തിനും കാരണം. ഭര്‍ത്താവിനെ പ്രീതിപ്പെടുത്താത്ത ഭാര്യഭര്‍ത്താവിന്റെ കൈകള്‍ക്കു തളര്‍ച്ചയും കാലുകള്‍ക്ക് ദൗര്‍ബല്യവും വരുത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : ഒരു സ്ത്രീയാണ് പാപം തുടങ്ങിവച്ചത്; അവള്‍ നിമിത്തം നാമെല്ലാവരും മരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : വെള്ളം ചോര്‍ന്നുപോകാന്‍ അനുവദിക്കരുത്; ദുഷ്ടയായ സ്ത്രീയെ ഏറെ പറയാന്‍അനുവദിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 26 : അവള്‍ നിന്റെ വരുതിയില്‍നില്‍ക്കുന്നില്ലെങ്കില്‍ ബന്ധം വിടര്‍ത്തുക. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 15:59:38 IST 2024
Back to Top