Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

ഇരുപത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 22

    അലസതയും ഭോഷത്തവും
  • 1 : ചെളിയില്‍ പൂണ്ട കല്ലുപോലെയാണ്അലസന്‍; അവന്റെ നിന്ദ്യാവസ്ഥയെഎല്ലാവരും പരിഹസിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : അലസന്‍ ശുചിത്വമില്ലാത്ത ചാണകക്കൂനയിലെ ചേറിനുതുല്യം; അതിനെ സ്പര്‍ശിക്കുന്നവന്‍കൈ കുടഞ്ഞുകളയുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ദുര്‍മാര്‍ഗിയുടെ പിതാവായിരിക്കുകഅപകീര്‍ത്തികരമാണ്; പെണ്‍കുട്ടി ജനിക്കുന്നതു നഷ്ടമാണ്. Share on Facebook Share on Twitter Get this statement Link
  • 4 : വിവേകമുള്ള പുത്രിക്കു വരനെ ലഭിക്കും; ലജ്ജാകരമായി പ്രവര്‍ത്തിക്കുന്ന പുത്രിപിതാവിനു ദുഃഖഹേതുവാണ്. Share on Facebook Share on Twitter Get this statement Link
  • 5 : അടക്കമില്ലാത്ത മകള്‍ പിതാവിനുംഭര്‍ത്താവിനും അപകീര്‍ത്തി വരുത്തുകയും ഇരുവരാലും വെറുക്കപ്പെടുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : അനവസരത്തില്‍ പറയുന്ന കഥവിലാപവേളയില്‍ സംഗീതംപോലെയാണ്; എന്നാല്‍, ജ്ഞാനത്തിന്റെ ശിക്ഷണംഎപ്പോഴും ഉചിതമാണ്. Share on Facebook Share on Twitter Get this statement Link
  • 7 : ? Share on Facebook Share on Twitter Get this statement Link
  • 8 : ? Share on Facebook Share on Twitter Get this statement Link
  • 9 : മൂഢനെ വിദ്യ അഭ്യസിപ്പിക്കുന്നത്‌പൊട്ടിയ കലത്തിന്റെ കഷണങ്ങള്‍ഒട്ടിച്ചു ചേര്‍ക്കുന്നതുപോലെയാണ്; അല്ലെങ്കില്‍, ഗാഢനിദ്രയില്‍ ലയിച്ചവനെ ഉണര്‍ത്തുന്നതുപോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 10 : മൂഢനോടു കഥ പറയുന്നവന്‍അര്‍ദ്ധനിദ്രാവസ്ഥയില്‍കഴിയുന്നവനോടാണ് പറയുന്നത്; പറഞ്ഞുകഴിയുമ്പോള്‍ എന്താണുപറഞ്ഞതെന്ന് അവന്‍ ചോദിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : മരിച്ചവനെയോര്‍ത്തു കരയുക;അവന്റെ പ്രകാശം അണഞ്ഞുപോയി. ഭോഷനെയോര്‍ത്തു കരയുക;അവന്റെ ബുദ്ധി കെട്ടുപോയി. മരിച്ചവനെയോര്‍ത്ത് ഏറെ കരയേണ്ടാ;അവനു വിശ്രമം ലഭിച്ചു; ഭോഷന്റെ ജീവിതം മരണത്തെക്കാള്‍കഷ്ടമാണ്. Share on Facebook Share on Twitter Get this statement Link
  • 12 : മരിച്ചവനുവേണ്ടിയുള്ള വിലാപംഏഴു ദിവസംകൊണ്ട് അവസാനിക്കുന്നു; ഭോഷനുവേണ്ടിയോ ദൈവഭയമില്ലാത്തവനുവേണ്ടിയോ ഉള്ളത് അവന്റെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : മൂഢനുമായി അധികം സംസാരിക്കുകയോ ബുദ്ധിശൂന്യനെ സന്ദര്‍ശിക്കുകയോ അരുത്. അവനില്‍നിന്ന് അകന്നു നില്‍ക്കുക; അവന്‍ നിന്നെ കുഴപ്പത്തിലാക്കും. തന്നെത്തന്നെ കുടഞ്ഞ് അവന്‍ നിന്റെ മേല്‍ ചെളി തെറിപ്പിക്കും; അവനെ ഒഴിവാക്കുക; നിനക്കു സ്വസ്ഥത ലഭിക്കും; അവന്റെ ഭോഷത്തം നിന്നെ വലയ്ക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 14 : ഈയത്തെക്കാള്‍ ഭാരമുള്ളത് എന്താണ്? അതിന്റെ പേര് ഭോഷന്‍എന്നല്ലാതെ മറ്റെന്താണ്? Share on Facebook Share on Twitter Get this statement Link
  • 15 : മണലും ഉപ്പും ഇരുമ്പുകട്ടിയുംഭോഷനെക്കാള്‍ എളുപ്പത്തില്‍വഹിക്കാവുന്നതാണ്. Share on Facebook Share on Twitter Get this statement Link
  • 16 : കെട്ടിടത്തിന്റെ ശക്തിയായിഉറപ്പിച്ചിരിക്കുന്ന ഉത്തരംഭൂമികുലുക്കത്തിലും ഇളകുകയില്ല; Share on Facebook Share on Twitter Get this statement Link
  • 17 : ബുദ്ധിപൂര്‍വമായ ആലോചനകൊണ്ടുദൃഢമായ മനസ്‌സ് ഏതു വിപത്‌സന്ധിയിലും കുലുങ്ങുകയില്ല. ബുദ്ധിപൂര്‍വമായ ചിന്തയില്‍ഉറപ്പിച്ച മനസ്‌സ് സ്തൂപനിരയിലെവെണ്‍കളിയലങ്കാരംപോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 18 : മലമുകളിലെ വേലി കാറ്റത്തിളകിപ്പോകുന്നതുപോലെ മൂഢലക്ഷ്യമുള്ള അധീരമനസ്‌സ് അപകടത്തില്‍ ചഞ്ചലമാകും. Share on Facebook Share on Twitter Get this statement Link
  • സുഹൃദ്ബന്ധം
  • 19 : കണ്ണില്‍ കുത്തിയാല്‍ അശ്രുക്കളൊഴുകും; ഹൃദയം നോവിച്ചാല്‍, വികാരം പ്രകടമാകും. Share on Facebook Share on Twitter Get this statement Link
  • 20 : പക്ഷികളെ എറിഞ്ഞാല്‍, അവഭയപ്പെട്ടു പറന്നുപോകും; സ്‌നേഹിതനെ നിന്ദിച്ചാല്‍സൗഹൃദം അവസാനിക്കും. Share on Facebook Share on Twitter Get this statement Link
  • 21 : സ്‌നേഹിതനെതിരേ നീവാളെടുത്തുപോയാല്‍പോലുംനിരാശനാകേണ്ടാ; സൗഹൃദം വീണ്ടെടുക്കാന്‍ സാധിക്കും, Share on Facebook Share on Twitter Get this statement Link
  • 22 : സ്‌നേഹിതനെതിരേ നീസംസാരിച്ചാലും അസ്വസ്ഥനാകേണ്ടാ;അനുരഞ്ജനസാധ്യതയുണ്ട്; എന്നാല്‍ നിന്ദ, ധിക്കാരം, രഹസ്യം വെളിപ്പെടുത്തല്‍, ചതി എന്നിവസ്‌നേഹിതരെ ഓടിച്ചുകളയുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : അയല്‍ക്കാരന്റെ ദാരിദ്ര്യത്തില്‍അവന്റെ വിശ്വാസം ആര്‍ജിച്ചാല്‍ അവന്റെ ഐശ്വര്യത്തില്‍ നിനക്കും പങ്കുചേരാം. കഷ്ടകാലത്ത് അവനോടു ചേര്‍ന്നു നിന്നാല്‍ അവന്റെ അവകാശത്തില്‍ നിനക്കും പങ്കാളിയാകാം. Share on Facebook Share on Twitter Get this statement Link
  • 24 : തീച്ചൂളയില്‍നിന്നു നീരാവിയുംപുകയും ജ്വാലയ്ക്കുമുമ്പേബഹിര്‍ഗമിക്കുന്നതുപോലെ നിന്ദരക്തച്ചൊരിച്ചിലിന്റെ മുന്നോടിയാണ്. Share on Facebook Share on Twitter Get this statement Link
  • 25 : സ്‌നേഹിതനെ രക്ഷിക്കുന്നതില്‍ഞാന്‍ ലജ്ജിക്കുകയില്ല; ഞാന്‍ അവനില്‍നിന്നു മറഞ്ഞിരിക്കുകയുമില്ല. Share on Facebook Share on Twitter Get this statement Link
  • 26 : എന്നാല്‍, അവന്‍ നിമിത്തംഎനിക്കെന്തെങ്കിലും ഉപദ്രവം സംഭവിച്ചാല്‍, അതെപ്പറ്റി കേള്‍ക്കുന്നവരെല്ലാംഅവനെ സൂക്ഷിച്ചുകൊള്ളും. Share on Facebook Share on Twitter Get this statement Link
  • 27 : എന്റെ വായ്ക്ക് കാവല്‍കാരനുംഎന്റെ ചുണ്ടുകളില്‍ വിവേകത്തിന്റെ മുദ്രയും ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ വീഴുകയോ നാവുമൂലംനശിക്കുകയോ ചെയ്യുകയില്ലായിരുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 07:37:41 IST 2024
Back to Top