Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

ഇരുപത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 21

    പാപം വര്‍ജിക്കുക
  • 1 : മകനേ, നീ പാപം ചെയ്തിട്ടുണ്ടോ? ഇനി ചെയ്യരുത്. പഴയ പാപങ്ങളില്‍ നിന്നുള്ളമോചനത്തിനായി പ്രാര്‍ഥിക്കുക. Share on Facebook Share on Twitter Get this statement Link
  • 2 : സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവന്‍ അപഹരിക്കും. Share on Facebook Share on Twitter Get this statement Link
  • 3 : നിയമലംഘനം ഇരുവായ്ത്തലവാള്‍പോലെയാണ്; അതുണ്ടാക്കുന്ന മുറിവുകള്‍ ഉണങ്ങുകയില്ല. Share on Facebook Share on Twitter Get this statement Link
  • 4 : ഭീകരതയും അക്രമവും ധനം നശിപ്പിക്കുന്നു; അതുപോലെ അഹങ്കാരിയുടെ ഭവനംശൂന്യമായിത്തീരുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ദരിദ്രന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കുന്നു; അവനു നീതി ലഭിക്കാന്‍ വൈകുകയില്ല. Share on Facebook Share on Twitter Get this statement Link
  • 6 : ശാസന വെറുക്കുന്നവന്‍പാപികളുടെ വഴിയിലാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ഹൃദയം കൊണ്ടു പശ്ചാത്തപിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : വാക്ചാതുര്യമുള്ളവന്‍ പ്രശസ്തി നേടുന്നു; ജ്ഞാനി തന്റെ പാളിച്ച കണ്ടുപിടിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അന്യന്റെ പണംകൊണ്ടു വീടുപണിയുന്നവന്‍ തന്റെ ശവകുടീരത്തിനു കല്ലു ശേഖരിക്കുന്നവനെപ്പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 9 : ദുഷ്ടരുടെ സമൂഹം ചണനാരുകൂട്ടിവച്ചതുപോലെയാണ്; അവര്‍ അഗ്‌നിയില്‍ എരിഞ്ഞുതീരും. Share on Facebook Share on Twitter Get this statement Link
  • 10 : പാപിയുടെ പാത കല്ലുപാകിമിനുസപ്പെടുത്തിയിരിക്കുന്നു; അത് അവസാനിക്കുന്നത് പാതാളത്തിലാണ്. Share on Facebook Share on Twitter Get this statement Link
  • ജ്ഞാനിയും ഭോഷനും
  • 11 : നിയമവിധേയന്‍ വികാരങ്ങളെ നിയന്ത്രിക്കുന്നു; ജ്ഞാനം ദൈവഭക്തിയില്‍ പൂര്‍ണമാകുന്നു! Share on Facebook Share on Twitter Get this statement Link
  • 12 : ബുദ്ധിസാമര്‍ഥ്യമില്ലാത്തവനെപഠിപ്പിക്കുക സാധ്യമല്ല; എന്നാല്‍, നീരസം വളര്‍ത്തുന്നഒരുതരം സാമര്‍ഥ്യമുണ്ട്. Share on Facebook Share on Twitter Get this statement Link
  • 13 : ബുദ്ധിമാന്റെ ജ്ഞാനംകവിഞ്ഞൊഴുകുന്ന നദിപോലെ പെരുകുന്നു; അവന്റെ ഉപദേശം വറ്റാത്തനീരുറവയാണ്. Share on Facebook Share on Twitter Get this statement Link
  • 14 : ഭോഷന്റെ മനസ്‌സ് ഓട്ടക്കലം പോലെയാണ്; അതില്‍ അറിവു തങ്ങിനില്‍ക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 15 : അറിവുള്ളവന്‍ ജ്ഞാനസൂക്തങ്ങള്‍കേള്‍ക്കുമ്പോള്‍ അവയെ പുകഴ്ത്തുകയും പരിപുഷ്ടമാക്കുകയും ചെയ്യും; ഭോഷന്‍ അവ പുച്ഛിച്ചു പുറംതള്ളും. Share on Facebook Share on Twitter Get this statement Link
  • 16 : ഭോഷന്റെ സംസാരം ഭാരമുള്ളചുമടുപോലെയാണ്; ബുദ്ധിമാന്റെ സംഭാഷണംആനന്ദം ഉളവാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : സദസ്യര്‍ ബുദ്ധിമാന്റെ സംസാരംസ്വാഗതം ചെയ്യുകയും അതെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : ഭോഷനു ജ്ഞാനം വീണുതകര്‍ന്ന വീടുപോലെയാണ്; അജ്ഞന്റെ അറിവ്പരസ്പരബന്ധമില്ലാത്ത പുലമ്പലാണ്. Share on Facebook Share on Twitter Get this statement Link
  • 19 : മൂഢനു വിദ്യാഭ്യാസം കാലുകളില്‍ ചങ്ങലപോലെയും വലത്തുകൈയില്‍വിലങ്ങുപോലെയും ആണ്; Share on Facebook Share on Twitter Get this statement Link
  • 20 : ഭോഷന്‍ ഉറക്കെച്ചിരിക്കുന്നു; ബുദ്ധിമാന്‍ നിശ്ശബ്ദം പുഞ്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : ബുദ്ധിമാനു വിദ്യ സ്വര്‍ണാഭരണം പോലെയും വലത്തുകൈയില്‍ വളപോലെയും ആണ്. Share on Facebook Share on Twitter Get this statement Link
  • 22 : ഭോഷന്‍ വീട്ടിലേക്കു തള്ളിക്കയുന്നു; അനുഭവസമ്പന്നന്‍ ഉപചാരപൂര്‍വം അതിന്റെ മുമ്പില്‍ നില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : സംസ്‌കാരശൂന്യന്‍ വീട്ടിനുള്ളിലേക്ക്ഒളിഞ്ഞുനോക്കുന്നു; സംസ്‌കാരസമ്പന്നന്‍ പുറത്തുകാത്തുനില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : വാതിക്കല്‍ ഒളിഞ്ഞുനിന്നുശ്രദ്ധിക്കുന്നത് അപമര്യാദയാണ്; വിവേകി അങ്ങനെ ചെയ്യാന്‍ ലജ്ജിക്കും. Share on Facebook Share on Twitter Get this statement Link
  • 25 : വ്യര്‍ഥഭാഷകന്‍ അന്യരുടെവാക്കുകള്‍ ആവര്‍ത്തിക്കുന്നു; വിവേകി വാക്കുകള്‍ തൂക്കി ഉപയോഗിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 26 : ഭോഷന്റെ മനസ്‌സ് വായിലുംബുദ്ധിമാന്റെ വായ് മനസ്‌സിലുമാണ്. Share on Facebook Share on Twitter Get this statement Link
  • 27 : ദൈവഭയമില്ലാത്തവന്‍ പ്രതിയോഗിയെശപിക്കുമ്പോള്‍ തന്നെത്തന്നെയാണ്ശപിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 28 : പരദൂഷകന്‍ തന്നെത്തന്നെ മലിനനാക്കുന്നു; അവന്‍ അയല്‍ക്കാര്‍ക്കു നിന്ദ്യനാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 07:32:31 IST 2024
Back to Top