Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

പത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 19

    
  • 1 : മദ്യപനായ തൊഴിലാളി ഒരിക്കലുംധനവാനാകയില്ല; ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍അല്‍പാല്‍പമായി നശിക്കും. Share on Facebook Share on Twitter Get this statement Link
  • 2 : വീഞ്ഞും സ്ത്രീയും ബുദ്ധിമാന്‍മാരെവഴി തെറ്റിക്കുന്നു; വേശ്യകളുമായി ഇടപഴകുന്നവനുവീണ്ടുവിചാരം നഷ്ടപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : വ്രണങ്ങളും പുഴുക്കളും അവനെ അവകാശപ്പെടുത്തും; വീണ്ടുവിചാരമില്ലാത്തവന്‍ നശിക്കും. Share on Facebook Share on Twitter Get this statement Link
  • സംസാരത്തില്‍ സൂക്ഷിക്കുക
  • 4 : മറ്റുള്ളവരെ എളുപ്പം വിശ്വസിക്കുന്നവന്റെ മനസ്‌സിന് ആഴമില്ല; പാപം ചെയ്യുന്നവന്‍ തനിക്കുതന്നെതിന്‍മ വരുത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ദുഷ്ടതയില്‍ ആനന്ദിക്കുന്നവന്‍ശിക്ഷിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 6 : വ്യര്‍ഥഭാഷണത്തെ വെറുക്കുന്നവന്‍തിന്‍മയില്‍ നിന്ന് ഒഴിഞ്ഞിരിക്കും. Share on Facebook Share on Twitter Get this statement Link
  • 7 : കേള്‍ക്കുന്നതെല്ലാം പറഞ്ഞു നടക്കരുത്; നിനക്കൊന്നും നഷ്ടപ്പെടുകയില്ല. Share on Facebook Share on Twitter Get this statement Link
  • 8 : മിത്രത്തോടായാലും ശത്രുവിനോടായാലും കേട്ടതു പറയരുത്; പാപം ആവുകയില്ലെങ്കില്‍, അതുനീ വെളിപ്പെടുത്തരുത്. Share on Facebook Share on Twitter Get this statement Link
  • 9 : കേള്‍ക്കുന്നവനു നിന്നില്‍ വിശ്വാസം നഷ്ടപ്പെടും; ക്രമേണ അവന്‍ നിന്നെ വെറുക്കും. Share on Facebook Share on Twitter Get this statement Link
  • 10 : കേട്ടകാര്യം നിന്നോടൊത്തു മരിക്കട്ടെ; ധൈര്യമായിരിക്കുക; നീപൊട്ടിത്തെറിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 11 : രഹസ്യം കേട്ട വിഡ്ഢി പ്രസവവേദനഅനുഭവിക്കുന്ന സ്ത്രീയെപ്പോലെക്‌ളേശിക്കും. Share on Facebook Share on Twitter Get this statement Link
  • 12 : തുടയില്‍ തുളഞ്ഞുകയറിയ അസ്ത്രം പോലെയാണ് ഭോഷന്റെ ഉള്ളില്‍രഹസ്യം. Share on Facebook Share on Twitter Get this statement Link
  • 13 : കേട്ട കാര്യം സ്‌നേഹിതനോടുനേരിട്ടു ചോദിക്കുക; അവന്‍ അതു ചെയ്തിട്ടില്ലായിരിക്കാം; ചെയ്താല്‍തന്നെ, മേലില്‍അങ്ങനെ ചെയ്യാതിരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 14 : അയല്‍ക്കാരനോടു നേരിട്ടു ചോദിക്കുക; അവനതു പറഞ്ഞിട്ടില്ലായിരിക്കാം; പറഞ്ഞാല്‍തന്നെ, മേലില്‍അങ്ങനെ പറയാതിരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 15 : സ്‌നേഹിതനോടു ചോദിക്കുക;അതു മിഥ്യാപവാദമായിരിക്കും; കേള്‍ക്കുന്നതെല്ലാം വിശ്വസിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 16 : ആര്‍ക്കും തെറ്റുപറ്റാം; നാവുകൊണ്ട് ഒരിക്കലും പാപംചെയ്തിട്ടില്ലാത്ത ആരെങ്കിലും ഉണ്ടോ? Share on Facebook Share on Twitter Get this statement Link
  • 17 : അയല്‍ക്കാരനെ ഭീഷണിപ്പെടുത്തുന്നതിനുമുമ്പ് Share on Facebook Share on Twitter Get this statement Link
  • 18 : അവനുമായി സംസാരിക്കുക; Share on Facebook Share on Twitter Get this statement Link
  • 19 : അത്യുന്നതന്റെ നിയമം നിറവേറ്റാന്‍ഇടനല്‍കുക. Share on Facebook Share on Twitter Get this statement Link
  • യഥാര്‍ഥ ജ്ഞാനം
  • 20 : എല്ലാ ജ്ഞാനവും ദൈവഭക്തിയിലടങ്ങുന്നു; Share on Facebook Share on Twitter Get this statement Link
  • യഥാര്‍ഥ ജ്ഞാനം
  • 21 : ജ്ഞാനത്തില്‍ നിയമത്തിന്റെ പൂര്‍ത്തീകരണമുണ്ട്. Share on Facebook Share on Twitter Get this statement Link
  • 22 : തിന്‍മയിലുള്ള അറിവു ജ്ഞാനമല്ല; പാപികളുടെ ഉപദേശം വിവേകരഹിതമാണ്. Share on Facebook Share on Twitter Get this statement Link
  • 23 : നിന്ദ്യമായ സാമര്‍ഥ്യവും ഉണ്ട്; ജ്ഞാനമില്ലാത്തതുകൊണ്ടുമാത്രംഭോഷനായിരിക്കുന്നവനുമുണ്ട്. Share on Facebook Share on Twitter Get this statement Link
  • 24 : നിയമം ധിക്കരിക്കുന്ന ബുദ്ധിമാനെക്കാള്‍ ഭേദമാണ് ദൈവഭയമുള്ള ബുദ്ധിഹീനന്‍. Share on Facebook Share on Twitter Get this statement Link
  • 25 : സൂക്ഷമവും എന്നാല്‍ അനീതി നിറഞ്ഞതുമായ സാമര്‍ഥ്യവും ഉണ്ട്; തന്‍കാര്യം നേടാന്‍ നിഷ്‌കരുണംപ്രവര്‍ത്തിക്കുന്നവരുണ്ട്. Share on Facebook Share on Twitter Get this statement Link
  • 26 : ശിരസ്‌സു നമിച്ചു വിലപിച്ചുനടക്കുന്നആഭാസന്‍ ഉണ്ട്; അവന്റെ ഹൃദയം നിറയെ കാപട്യമാണ്. Share on Facebook Share on Twitter Get this statement Link
  • 27 : അവന്‍ മുഖം മറച്ച് ഒന്നും കേള്‍ക്കുന്നില്ലെന്നു നടിക്കും; ആരും ശ്രദ്ധിക്കാത്തപ്പോള്‍ അവന്‍ നിന്റെ മേല്‍ ചാടിവീഴും. Share on Facebook Share on Twitter Get this statement Link
  • 28 : അശക്തികൊണ്ടു പാപത്തില്‍നിന്ന്ഒഴിഞ്ഞുനിന്നാലും തക്കം കിട്ടുമ്പോള്‍തിന്‍മ പ്രവര്‍ത്തിക്കും. Share on Facebook Share on Twitter Get this statement Link
  • 29 : ബാഹ്യഭാവം നോക്കിയാണുമനുഷ്യനെ അറിയുന്നത്; ബുദ്ധിമാനെ മുഖം കണ്ടാല്‍ അറിയാം. Share on Facebook Share on Twitter Get this statement Link
  • 30 : വേഷം, ചിരി, നടപ്പ് ഇവ മനുഷ്യന്റെ സത്ത്വം വെളിപ്പെടുത്തുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 10:49:15 IST 2024
Back to Top