Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

പതിനഞ്ചാം അദ്ധ്യായം


അദ്ധ്യായം 15

    നീതിമാന്റെ സമ്മാനം
  • 1 : കര്‍ത്താവിന്റെ ഭക്തന്‍ ഇതു ചെയ്യും; കല്‍പനകളില്‍ ഉറച്ചു നില്‍ക്കുന്നവനു ജ്ഞാനം ലഭിക്കും. Share on Facebook Share on Twitter Get this statement Link
  • 2 : അമ്മയെപ്പോലെ അവള്‍ അവനെ സമീപിക്കും; നവവധുവിനെപ്പോലെ സ്വീകരിക്കും. Share on Facebook Share on Twitter Get this statement Link
  • 3 : അറിവിന്റെ അപ്പംകൊണ്ട് അവള്‍അവനെ പോഷിപ്പിക്കും; ജ്ഞാനത്തിന്റെ ജലം കുടിക്കാന്‍ കൊടുക്കും. Share on Facebook Share on Twitter Get this statement Link
  • 4 : അവന്‍ അവളെ ചാരി നില്‍ക്കും;വീഴുകയില്ല. അവളില്‍ ആശ്രയിക്കും;ലജ്ജിതനാവുകയില്ല. Share on Facebook Share on Twitter Get this statement Link
  • 5 : അവള്‍ അവന് അയല്‍ക്കാരുടെ ഇടയില്‍ ഔന്നത്യം നല്‍കും; സമൂഹമധ്യേ സംസാരിക്കാന്‍അവനു കഴിവു നല്‍കും. Share on Facebook Share on Twitter Get this statement Link
  • 6 : അവന്‍ സന്തോഷിച്ച് ആനന്ദത്തിന്റെ കിരീടം അണിയും; അനന്തമായ കീര്‍ത്തി ആര്‍ജിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 7 : ഭോഷന്‍മാര്‍ക്ക് അവളെ സ്വന്തമാക്കാനോ പാപിക്ക് അവളെ കാണാനോ കഴിയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 8 : അഹങ്കാരികളില്‍നിന്ന് അവള്‍അകന്നു വര്‍ത്തിക്കുന്നു; നുണയരുടെ ചിന്തയ്ക്ക് അവള്‍അപ്രാപ്യയാണ്. Share on Facebook Share on Twitter Get this statement Link
  • 9 : സ്‌തോത്രഗീതം പാപിക്ക് ഇണങ്ങുന്നില്ല. അവന്‍ കര്‍ത്താവില്‍നിന്നുപ്രചോദനം ഉള്‍ക്കൊള്ളുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 10 : ജ്ഞാനത്തിന്റെ ബഹിര്‍സ്ഫുരണമാണ്‌സ്‌തോത്രഗീതം; കര്‍ത്താവാണ് അതിനെ പ്രചോദിപ്പിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • മനുഷ്യന്റെ ഉത്തരവാദിത്വം
  • 11 : എന്റെ വീഴ്ചയ്ക്കു കാരണംകര്‍ത്താവാണെന്ന് പറയരുത്; എന്തെന്നാല്‍, താന്‍ വെറുക്കുന്നത് അവിടുന്ന് ചെയ്യുകയില്ല. Share on Facebook Share on Twitter Get this statement Link
  • 12 : അവിടുന്നാണ് എന്നെ വഴിതെറ്റിച്ചത് എന്നു പറയരുത്; അവിടുത്തേക്ക് പാപിയെ ആവശ്യമില്ല. Share on Facebook Share on Twitter Get this statement Link
  • 13 : എല്ലാ മ്‌ളേച്ഛതകളും കര്‍ത്താവ്‌വെറുക്കുന്നു; അവിടുത്തെ ഭക്തരും അത് ഇഷ്ടപ്പെടുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 14 : ആദിയില്‍ കര്‍ത്താവ് മനുഷ്യനെ സൃഷ്ടിച്ചു; അവനു സ്വാതന്ത്ര്യവും നല്‍കി. Share on Facebook Share on Twitter Get this statement Link
  • 15 : മനസ്‌സുവച്ചാല്‍ നിനക്കു കല്‍പനകള്‍പാലിക്കാന്‍ സാധിക്കും; വിശ്വസ്തതാപൂര്‍വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. Share on Facebook Share on Twitter Get this statement Link
  • 16 : അഗ്‌നിയും ജലവും അവിടുന്ന്‌നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു;ഇഷ്ടമുള്ളത് എടുക്കാം. Share on Facebook Share on Twitter Get this statement Link
  • 17 : ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും. Share on Facebook Share on Twitter Get this statement Link
  • 18 : കര്‍ത്താവിന്റെ ജ്ഞാനം മഹോന്നതമാണ്; സര്‍വശക്തനും സര്‍വജ്ഞനുംആണ് അവിടുന്ന്. Share on Facebook Share on Twitter Get this statement Link
  • 19 : കര്‍ത്താവ് തന്റെ ഭക്തരെ കടാക്ഷിക്കുന്നു; മനുഷ്യന്റെ ഓരോ പ്രവൃത്തിയുംഅവിടുന്നറിയുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : പാപം ചെയ്യാന്‍ അവിടുന്ന്ആരോടും കല്‍പിച്ചിട്ടില്ല; ആര്‍ക്കും അനുവാദം കൊടുത്തിട്ടുമില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:46:38 IST 2024
Back to Top