Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

പതിനാലാം അദ്ധ്യായം


അദ്ധ്യായം 14

    സമ്പത്തിന്റെ വിനിയോഗം
  • 1 : വാക്കില്‍ പിഴയ്ക്കാത്തവന്‍അനുഗൃഹീതന്‍; അവനു പാപത്തെപ്രതിദുഃഖിക്കേണ്ടിവരുകയില്ല. Share on Facebook Share on Twitter Get this statement Link
  • 2 : മനസ്‌സാക്ഷി കുറ്റപ്പെടുത്താത്തവനും പ്രത്യാശ കൈവെടിയാത്തവനും ഭാഗ്യവാന്‍. Share on Facebook Share on Twitter Get this statement Link
  • 3 : ലുബ്ധന്‍ സമ്പത്ത് അര്‍ഹിക്കുന്നില്ല; അസൂയാലുവിന് സമ്പത്തുകൊണ്ട്എന്തു പ്രയോജനം? Share on Facebook Share on Twitter Get this statement Link
  • 4 : സ്വന്തം കാര്യത്തില്‍ പിശുക്കു കാണിക്കുന്നവന്റെ സമ്പത്ത് അന്യര്‍ക്കു പോകും; അവര്‍ അതുകൊണ്ട് ആഡംബരപൂര്‍വംജീവിക്കും. Share on Facebook Share on Twitter Get this statement Link
  • 5 : തന്നോടുതന്നെ പിശുക്കു കാണിക്കുന്നവന്‍ ആരോടെങ്കിലും ഔദാര്യം കാണിക്കുമോ? അവന്‍ സ്വന്തം സമ്പത്ത് ആസ്വദിക്കുകയില്ല Share on Facebook Share on Twitter Get this statement Link
  • 6 : സ്വന്തം കാര്യത്തില്‍ അല്‍പത്തംകാണിക്കുന്നതിനെക്കാള്‍ അല്‍പനായി ആരുമില്ല; അവനുള്ള ശിക്ഷയും അതുതന്നെ. Share on Facebook Share on Twitter Get this statement Link
  • 7 : അവന്‍ നന്‍മ ചെയ്യുന്നെങ്കില്‍ അത്അറിയാതെയാണ്; അവസാനം അവന്‍ തന്റെ അല്‍പത്തം വെളിപ്പെടുത്തുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അസൂയാലുവിന്റെ കണ്ണു കുടിലമാണ്; അവന്‍ മറ്റുള്ളവരെ അവഗണിച്ച്മുഖം തിരിച്ചുകളയുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : അത്യാഗ്രഹിയുടെ കണ്ണ് തന്റെ ഓഹരികൊണ്ടു തൃപ്തിപ്പെടുന്നില്ല; ദുരാഗ്രഹംകൊണ്ടുള്ള അനീതിആത്മാവിനെ ശുഷ്‌കമാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : ലുബ്ധന്റെ കണ്ണ് അപ്പത്തെ വെറുക്കുന്നു; അവന്റെ ഭക്ഷണമേശയില്‍ അതുകാണുകയില്ല. Share on Facebook Share on Twitter Get this statement Link
  • 11 : മകനേ, കഴിവിനൊത്തു ചെലവുചെയ്തുകൊള്ളുക; കര്‍ത്താവിനു യോഗ്യമായ കാഴ്ചകള്‍സമര്‍പ്പിക്കുകയും ചെയ്യുക. Share on Facebook Share on Twitter Get this statement Link
  • 12 : മരണം വിദൂരമല്ലെന്ന് ഓര്‍ക്കുക; പാതാളത്തില്‍ പ്രവേശിക്കേണ്ടസമയം നിനക്ക് അജ്ഞാതമാണ്. Share on Facebook Share on Twitter Get this statement Link
  • 13 : മരിക്കുന്നതിനു മുമ്പു സ്‌നേഹിതനുനന്‍മ ചെയ്യുക; ആവുന്നത്ര ഉദാരമായി അവനോടു പെരുമാറുക. Share on Facebook Share on Twitter Get this statement Link
  • 14 : ഇന്നിന്റെ സന്തോഷങ്ങള്‍ നഷ്ടപ്പെടുത്തരുത്; നിനക്ക് അര്‍ഹമായ സന്തോഷത്തിന്റെ ഓഹരി വേണ്ടെന്നു വയ്ക്കരുത്. Share on Facebook Share on Twitter Get this statement Link
  • 15 : നിന്റെ പ്രയത്‌നത്തിന്റെ ഫലംമറ്റുള്ളവര്‍ക്കു വിട്ടിട്ടുപോകുകയും നീ അധ്വാനിച്ചു സമ്പാദിച്ചവ അവര്‍പങ്കിട്ടെടുക്കുകയും ചെയ്യുകയില്ലേ? Share on Facebook Share on Twitter Get this statement Link
  • 16 : കൊണ്ടും കൊടുത്തും ജീവിതം ആസ്വദിക്കുക; പാതാളത്തില്‍ സുഖം അനുഭവിക്കാന്‍ കഴിയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 17 : ജീവനുള്ളതെല്ലാം വസ്ത്രംപോലെ ജീര്‍ണിക്കും. നീ മരിക്കണം എന്നാണ്ആദിയിലേയുള്ള നിയമം. Share on Facebook Share on Twitter Get this statement Link
  • 18 : തഴച്ചുവളരുന്ന വൃക്ഷത്തില്‍ കൊഴിയുകയും വീണ്ടും തളിര്‍ക്കുകയും ചെയ്യുന്നഇലകള്‍പോലെയാണ് മനുഷ്യന്റെ തലമുറകള്‍; ഒരുവന്‍ മരിക്കുന്നു, മറ്റൊരുവന്‍ ജനിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : ഉത്പന്നങ്ങള്‍ ജീര്‍ണിച്ചില്ലാതാകും; അവയുണ്ടാക്കിയ മനുഷ്യരും! Share on Facebook Share on Twitter Get this statement Link
  • ജ്ഞാനത്തിന്റെ ഫലങ്ങള്‍
  • 20 : ജ്ഞാനത്തില്‍ മനസ്‌സുറപ്പിച്ചു ബുദ്ധിപൂര്‍വം ചിന്തിക്കുന്നവന്‍ അനുഗൃഹീതന്‍. Share on Facebook Share on Twitter Get this statement Link
  • 21 : ജ്ഞാനത്തിന്റെ മാര്‍ഗങ്ങളെപ്പറ്റിമനനംചെയ്യുന്നവന്‍ അവളുടെരഹസ്യങ്ങള്‍ അറിയും. Share on Facebook Share on Twitter Get this statement Link
  • 22 : അവന്‍ ജ്ഞാനത്തെനായാട്ടുകാരനെപ്പോലെ പിന്തുടരുകയും അവളുടെ വഴിയില്‍പതിയിരിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 23 : അവന്‍ ജാലകത്തിലൂടെ എത്തി നോക്കുകയും വാതില്‍ക്കല്‍ ചെവിയോര്‍ക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 24 : അവന്‍ അവളുടെ വീട്ടിനടുത്തു വസിക്കുന്നു; അവളുടെ മതിലുകളില്‍ കൂടാരത്തിന്റെ കുറ്റികളുറപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : അവന്‍ അവളുടെ സമീപത്ത്കൂടാരം അടിക്കുന്നു; അതിനാല്‍, അതു മനോഹരമായ പാര്‍പ്പിടമാണ്. Share on Facebook Share on Twitter Get this statement Link
  • 26 : അവന്‍ തന്റെ സന്താനങ്ങളെ അവളുടെ തണലില്‍ ഇരുത്തുകയും അവളുടെ ശാഖകളുടെ കീഴില്‍പാര്‍ക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : അവള്‍ അവന് വെയിലില്‍ തണലേകുന്നു; അവളുടെ മഹത്വത്തിന്‍മധ്യേ അവന്‍ വസിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 10:35:53 IST 2024
Back to Top