Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

പന്ത്രണ്ടാം അദ്ധ്യായം


അദ്ധ്യായം 12

    
  • 1 : അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍; അതിനു ഫലമുണ്ടാകും. Share on Facebook Share on Twitter Get this statement Link
  • 2 : ദൈവഭക്തനു നന്‍മ ചെയ്താല്‍നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍നിന്നല്ലെങ്കില്‍ കര്‍ത്താവില്‍നിന്ന്. Share on Facebook Share on Twitter Get this statement Link
  • 3 : തിന്‍മയില്‍ മുഴുകുന്നവനും, ഭിക്ഷകൊടുക്കാത്തവനും നന്‍മ വരുകയില്ല. Share on Facebook Share on Twitter Get this statement Link
  • 4 : ദൈവഭക്തനു നല്‍കുക; പാപിയെ സഹായിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 5 : എളിയവനു നന്‍മചെയ്യുക; എന്നാല്‍, ദൈവഭയമില്ലാത്തവനെ സഹായിക്കരുത്; അവനു ഭക്ഷണം കൊടുക്കരുത്; അവന്‍ നിന്നെ കീഴടക്കും; നന്‍മയ്ക്കു പകരം ഇരട്ടി ദ്രോഹമായിരിക്കും അവന്‍ ചെയ്യുക. Share on Facebook Share on Twitter Get this statement Link
  • 6 : അത്യുന്നതന്‍ പാപികളെ വെറുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : നല്ലവനെ സഹായിക്കുക; പാപിയെ അരുത്. Share on Facebook Share on Twitter Get this statement Link
  • 8 : ഐശ്വര്യത്തില്‍ സ്‌നേഹിതനെഅറിയാന്‍ സാധിക്കുകയില്ല; കഷ്ടതയില്‍ ശത്രു മറഞ്ഞിരിക്കുകയുമില്ല. Share on Facebook Share on Twitter Get this statement Link
  • 9 : ഒരുവന് ഐശ്വര്യമുണ്ടാകുമ്പോള്‍ശത്രുക്കള്‍ ദുഃഖിക്കുന്നു; കഷ്ടതയില്‍ സ്‌നേഹിതന്‍മാര്‍പോലുംഅകന്നുപോകും. Share on Facebook Share on Twitter Get this statement Link
  • 10 : ശത്രുവിനെ ഒരിക്കലും വിശ്വസിക്കരുത്; ചെമ്പിലെ ക്‌ളാവ് എന്നപോലെ അവന്റെ ദുഷ്ടത നിന്നെ നശിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : അവന്‍ അതിവിനയത്തോടെ കെഞ്ചിയാലും കരുതലോടെയിരിക്കുക; ഓട്ടുകണ്ണാടി തുടച്ചുമിനുക്കുന്നവനെപ്പോലെ ജാഗരൂകത കാണിക്കുക; എത്ര തുടച്ചാലും ക്‌ളാവ് വീണ്ടും വരും. Share on Facebook Share on Twitter Get this statement Link
  • 12 : അവനെ അടുത്തിരുത്തരുത്; അവന്‍ നിന്റെ സ്ഥാനം കരസ്ഥമാക്കും. നിന്റെ വലതുവശത്തിരിക്കാന്‍അവനെ അനുവദിക്കരുത്; അവന്‍ നിന്റെ ബഹുമാന്യസ്ഥാനംഅപഹരിക്കും; അപ്പോള്‍ എന്റെ വാക്കുകളുടെ പൊരുള്‍നീ ദുഃഖത്തോടെ മനസ്‌സിലാക്കും. Share on Facebook Share on Twitter Get this statement Link
  • 13 : പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന്അപകടം വന്നാല്‍ ആര്‍ക്ക്അനുകമ്പ തോന്നും? Share on Facebook Share on Twitter Get this statement Link
  • 14 : പാപിയുമായി സഹവസിക്കുകയുംപാപങ്ങളില്‍ മുഴുകുകയുംചെയ്യുന്നവനോട് ആര്‍ക്കുംസഹതാപം തോന്നുകയില്ല. Share on Facebook Share on Twitter Get this statement Link
  • 15 : അവന്‍ നിന്നോടൊത്തു കഴിഞ്ഞാലും,നീ വീഴാന്‍തുടങ്ങിയാല്‍ മാറിക്കളയും. Share on Facebook Share on Twitter Get this statement Link
  • 16 : ശത്രു മധുരമായി സംസാരിച്ചാലുംകുഴിയില്‍ ചാടിക്കാനായിരിക്കുംഅവന്റെ ആലോചന; അവന്‍ കണ്ണീരൊഴുക്കിയാലും,അവസരം വരുമ്പോള്‍, ശമിക്കാത്തരക്തദാഹം ഉണരും. Share on Facebook Share on Twitter Get this statement Link
  • 17 : നിനക്ക് ആപത്തുവരുമ്പോള്‍അവന്‍ നിന്നെ സമീപിക്കും; സഹായം നടിച്ചുകൊണ്ടു കുതികാലില്‍ ചവിട്ടി അവന്‍ നിന്നെ വീഴ്ത്തും. Share on Facebook Share on Twitter Get this statement Link
  • 18 : അപ്പോള്‍, അവന്‍ തല കുലുക്കി കൈയടിച്ച് അടക്കംപറഞ്ഞ് തന്റെ യഥാര്‍ഥ ഭാവം വെളിപ്പെടുത്തും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 08:34:49 IST 2024
Back to Top