Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

എട്ടാം അദ്ധ്യായം


അദ്ധ്യായം 8

    
  • 1 : ശക്തനോടു മത്‌സരിക്കരുത്‌നീ അവന്റെ പിടിയില്‍പ്പെടും. Share on Facebook Share on Twitter Get this statement Link
  • 2 : ധനവാനുമായി കലഹിക്കരുത്;അവന്‍ നിന്നെ നശിപ്പിക്കും. സ്വര്‍ണം അനേകരെ നശിപ്പിച്ചിട്ടുണ്ട്; രാജാക്കന്‍മാരെ വഴിതെറ്റിച്ചിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link
  • 3 : വായാടിയോടു വാദിച്ച് അവന്റെ അഗ്‌നിയില്‍ വിറകിട്ടു കൊടുക്കരുത്. Share on Facebook Share on Twitter Get this statement Link
  • 4 : സംസ്‌കാരശൂന്യനോട് അധികം അടുക്കരുത്; നിന്റെ പൂര്‍വികന്‍മാര്‍കൂടി അപമാനമേല്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 5 : പശ്ചാത്തപിക്കുന്ന പാപിയെപരിഹസിക്കരുത്; നമുക്കും തെറ്റുപറ്റിയിട്ടുണ്ടെന്ന് ഓര്‍ക്കണം. Share on Facebook Share on Twitter Get this statement Link
  • 6 : വൃദ്ധരെ നിന്ദിക്കരുത്; നമുക്കും പ്രായമാവുകയല്ലേ? Share on Facebook Share on Twitter Get this statement Link
  • 7 : ആരുടെയും മരണത്തില്‍ സന്തോഷിക്കരുത്; നമുക്കും മരണമുണ്ട്. Share on Facebook Share on Twitter Get this statement Link
  • 8 : ജ്ഞാനികളുടെ മൊഴികളെ നിസ്‌സാരമാക്കരുത്; ആപ്തവാക്യങ്ങള്‍ ഹൃദിസ്ഥമാക്കുക; അവനിന്നെ പ്രബോധിപ്പിക്കും; മഹാന്‍മാരെ സേവിക്കേണ്ടതെങ്ങനെയെന്നു നീ ശീലിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 9 : വൃദ്ധരുടെ ഉപദേശം ആദരിക്കുക; എന്തുകൊണ്ടെന്നാല്‍, അവര്‍തന്നെതങ്ങളുടെ പിതാക്കന്‍മാരില്‍നിന്നാണു പഠിച്ചത്. അവരില്‍നിന്നു നിനക്ക് അറിവു ലഭിക്കും; അവസരത്തിനൊത്തു മറുപടിപറയാന്‍ നിനക്കു കഴിയും. Share on Facebook Share on Twitter Get this statement Link
  • 10 : പാപിയുടെ കനല്‍ ഊതിക്കത്തിക്കരുത്; അതിന്റെ ജ്വാലയില്‍ നീ ദഹിച്ചുപോകും. Share on Facebook Share on Twitter Get this statement Link
  • 11 : ഉദ്ധതനോടു കിടമത്‌സരം വേണ്ടാ; നിന്റെ വാക്കുകള്‍കൊണ്ടുതന്നെ അവന്‍ നിനക്കു കെണിയൊരുക്കും. Share on Facebook Share on Twitter Get this statement Link
  • 12 : നിന്നെക്കാള്‍ പ്രബലനു കടംകൊടുക്കരുത്; കൊടുത്താല്‍, പോയതുതന്നെ. Share on Facebook Share on Twitter Get this statement Link
  • 13 : കഴിവിനപ്പുറം ജാമ്യം നില്‍ക്കരുത്; നിന്നാല്‍, പണം കരുതിക്കൊള്ളുക. Share on Facebook Share on Twitter Get this statement Link
  • 14 : ന്യായാധിപനെതിരേ വ്യവഹരിക്കരുത്; വിധി അവന് അനുകൂലമായേവരൂ. Share on Facebook Share on Twitter Get this statement Link
  • 15 : വഴക്കാളിയോടുകൂടെ നടക്കരുത്; അവന്‍ നിനക്കു ഭാരമായിത്തീരും; അവന്‍ തോന്നുംപടി നടന്ന് നിന്നെയും അപകടത്തില്‍ ചാടിക്കും. Share on Facebook Share on Twitter Get this statement Link
  • 16 : ക്ഷിപ്രകോപിയോടു വഴക്കിനു നില്‍ക്കുകയോ അവനോടൊത്തു വിജനപ്രദേശത്തുസഞ്ചരിക്കുകയോ അരുത്; രക്തംചൊരിയാന്‍ അവനു മടിയില്ല; സഹായിക്കാന്‍ ആരുമില്ലെന്നു കണ്ടാല്‍,അവന്‍ അടിച്ചു വീഴ്ത്തും. Share on Facebook Share on Twitter Get this statement Link
  • 17 : ഭോഷന്റെ ഉപദേശം തേടരുത്; അവനു രഹസ്യം സൂക്ഷിക്കാനാവില്ല. Share on Facebook Share on Twitter Get this statement Link
  • 18 : ഗോപ്യമായിരിക്കേണ്ടതൊന്നും അന്യര്‍ കാണ്‍കെ ചെയ്യരുത്. അവന്‍ അത് എങ്ങനെ മുതലാക്കുമെന്ന്ആര്‍ക്കറിയാം! Share on Facebook Share on Twitter Get this statement Link
  • 19 : എല്ലാവരോടും എല്ലാം തുറന്നുപറയരുത്; അതു നിന്റെ സന്തോഷം കെടുത്തിയേക്കാം. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 08:34:03 IST 2024
Back to Top