Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

അഞ്ചാം അദ്ധ്യായം


അദ്ധ്യായം 5

    
  • 1 : സമ്പത്തില്‍ ആശ്രയിക്കരുത്; എനിക്കു മതിയാവോളം ഉണ്ടെന്നു മേനി പറയുകയും അരുത്. Share on Facebook Share on Twitter Get this statement Link
  • 2 : സ്വന്തം കഴിവില്‍ ആശ്രയിച്ച് ഹൃദയാഭിലാഷങ്ങള്‍ക്കൊത്തു ജീവിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 3 : ആരുണ്ട് എന്നെ നിയന്ത്രിക്കാന്‍ എന്നുപറയരുത്; കര്‍ത്താവ് നിന്നെ ശിക്ഷിക്കും; തീര്‍ച്ച. Share on Facebook Share on Twitter Get this statement Link
  • 4 : പാപം ചെയ്തിട്ട് എനിക്ക് എന്തു സംഭവിച്ചു എന്നും പറയരുത്; കര്‍ത്തൃകോപം സാവധാനമേ വരൂ. Share on Facebook Share on Twitter Get this statement Link
  • 5 : ക്ഷമിക്കുമെന്നോര്‍ത്ത് വീണ്ടും വീണ്ടുംപാപം ചെയ്യരുത്. Share on Facebook Share on Twitter Get this statement Link
  • 6 : അവിടുത്തെ കാരുണ്യം നിസ്‌സീമമാണ്, അവിടുന്ന് എന്റെ എണ്ണമറ്റ പാപങ്ങള്‍ക്ഷമിക്കും എന്നു പറയരുത്. കാരുണ്യത്തോടൊപ്പം ക്രോധവുംകര്‍ത്താവിലുണ്ട്; അവിടുത്തെ ക്രോധം പാപികളുടെമേല്‍ പതിക്കും. Share on Facebook Share on Twitter Get this statement Link
  • 7 : കര്‍ത്താവിങ്കലേക്കു തിരിയാന്‍ വൈകരുത്: നാളെ നാളെ എന്നു നീട്ടിവയ്ക്കുകയുമരുത് അവിടുത്തെ ക്രോധം അവിചാരിതമായിഉണരുകയും ആ ശിക്ഷയില്‍ നീനശിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 8 : വ്യാജംകൊണ്ടു നേടിയ ധനത്തില്‍ആശ്രയിക്കരുത്; ആപത്തില്‍ അത് ഉപകരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • നിര്‍വ്യാജമായ സംസാരം
  • 9 : ഏതു കാറ്റത്തും പാറ്റുകയോ എല്ലാ മാര്‍ഗത്തിലും ചരിക്കുകയോ അരുത്; കപടഭാഷണം നടത്തുന്ന പാപി ചെയ്യുന്നത് അതാണ്. Share on Facebook Share on Twitter Get this statement Link
  • 10 : നീ അറിവില്‍ സ്‌ഥൈര്യം പാലിക്കുക; നിന്റെ വാക്കുകളില്‍ പൊരുത്തക്കേടുണ്ടാകരുത്; Share on Facebook Share on Twitter Get this statement Link
  • 11 : കേള്‍ക്കുന്നതില്‍ ജാഗരൂകതയും മറുപടി പറയുന്നതില്‍ അവധാനവും കാട്ടുക. Share on Facebook Share on Twitter Get this statement Link
  • 12 : അറിയാമെങ്കിലേ പറയാവൂ;ഇല്ലെങ്കില്‍ വായ് തുറക്കരുത്. Share on Facebook Share on Twitter Get this statement Link
  • 13 : മാനവും അവമാനവും വാക്കിലൂടെ വരുന്നു; വീഴ്ചയ്ക്കു വഴിതെളിക്കുന്നതും നാവുതന്നെ. Share on Facebook Share on Twitter Get this statement Link
  • 14 : ഏഷണിക്കാരനെന്നു പേരു കേള്‍പ്പിക്കരുത്; നാവുകൊണ്ടു കെണി വയ്ക്കുകയുമരുത്; കള്ളന് അവമതിയും കപടഭാഷിക്ക്‌രൂക്ഷമായ ശകാരവും ലഭിക്കും. Share on Facebook Share on Twitter Get this statement Link
  • 15 : കാര്യം വലുതായാലും ചെറുതായാലുംഅനുചിതമായി പ്രവര്‍ത്തിക്കരുത്; സ്‌നേഹിതനാകുന്നതിനു പകരംശത്രുവായിത്തീരരുത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 16:41:59 IST 2024
Back to Top