Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജ്ഞാനം

,

പതിനേഴാം അദ്ധ്യായം


അദ്ധ്യായം 17

    ഇരുളും വെളിച്ചവും
  • 1 : അങ്ങയുടെ വിധികള്‍ മഹത്തമവും അവര്‍ണ്യവുമാണ്. അതിനാല്‍ ശിക്ഷണം ലഭിക്കാത്തവര്‍ വഴിതെറ്റിപ്പോകുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : വിശുദ്ധജനം തങ്ങളുടെ പിടിയില്‍ അമര്‍ന്നെന്ന് കരുതിയ ധിക്കാരികള്‍ അന്ധകാരത്തിന് അടിമകളും നീണ്ട രാത്രിയുടെ തടവുകാരുമാണ്; നിത്യപരിപാലനയില്‍നിന്ന് പുറന്തള്ളപ്പെട്ട് അവര്‍ അവയുടെ ഉള്ളില്‍ അടയ്ക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 3 : വിസ്മൃതിയുടെ ഇരുണ്ട മറയ്ക്കുള്ളില്‍ തങ്ങളുടെ രഹസ്യപാപങ്ങള്‍ കണ്ടുപിടിക്കപ്പെടുകയില്ലെന്നു തെറ്റിദ്ധരിച്ച അവര്‍ ഭയചകിതരായി ചിതറിപ്പോയി; ദുര്‍ഭൂതങ്ങള്‍ അവരെ ഭയാക്രാന്തരാക്കി. Share on Facebook Share on Twitter Get this statement Link
  • 4 : ഉള്ളറകളിലായിരുന്നിട്ടും, അവര്‍ ഭയവിമുക്തരായില്ല; അവര്‍ക്കു ചുററും ഭീകരശബ്ദം മുഴങ്ങി, ഇരുണ്ട ഉഗ്രസത്വങ്ങള്‍ അവരെ വേട്ടയാടി. Share on Facebook Share on Twitter Get this statement Link
  • 5 : അഗ്‌നിക്കു പ്രകാശം പകരാന്‍ സാധിച്ചില്ല; നക്ഷത്രങ്ങളുടെ ദീപ്തരശ്മികള്‍ ആ വെറുക്കപ്പെട്ട രാത്രിയെ പ്രകാശിപ്പിച്ചില്ല. സ്വയം ജ്വലിച്ചതും ഭീകരവുമായ ഒരു അഗ്‌നിയെന്നിയേ മറ്റൊന്നും അവരുടെമേല്‍ പ്രകാശിപ്പിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 6 : തങ്ങള്‍ കാണുന്ന വസ്തുക്കള്‍ അദൃശ്യവസ്തുക്കളെക്കാള്‍ ഭീകരമാണെന്ന് അവര്‍ക്കു തോന്നി. Share on Facebook Share on Twitter Get this statement Link
  • 7 : അവരുടെ മാന്ത്രികകലയുടെ വ്യാമോഹം തറപറ്റി, Share on Facebook Share on Twitter Get this statement Link
  • 8 : അവര്‍ അഭിമാനം കൊണ്ട ആ വിദ്യ പരിഹാസ്യമായി. രോഗബാധിതമായ മനസ്‌സിന്റെ ഭയവും വിഭ്രാന്തിയും മാറ്റാമെന്നേറ്റവര്‍തന്നെ പരിഹാസ്യമായ ഭയത്തിന് അടിമപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 9 : ഭയപ്പെടാന്‍ ഒന്നും ഇല്ലാതിരുന്നിട്ടും അവര്‍ മൃഗങ്ങള്‍ പോകുമ്പോഴും സര്‍പ്പങ്ങളുടെ സീത്കാരം കേള്‍ക്കുമ്പോഴും പേടിച്ചു വിറച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : അവര്‍ ഭയംകൊണ്ടു വിറച്ചു നശിച്ചു. ഒരിടത്തുനിന്നും ഒഴിവാക്കാന്‍ വയ്യാത്ത വായുവില്‍പോലും കണ്ണു തുറന്നു നോക്കാന്‍ അവര്‍ക്കു ധൈര്യമില്ല. Share on Facebook Share on Twitter Get this statement Link
  • 11 : തിന്‍മ ഭീരുത്വം നിറഞ്ഞതാണ്. അതു തന്നെത്തന്നെ ശിക്ഷിക്കുന്നു. മനസ്‌സാക്ഷിയുടെ സമ്മര്‍ദത്തില്‍ അതു പ്രതിബന്ധങ്ങളെ പര്‍വതീകരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : ആലോചനാശീലത്തില്‍നിന്നു വരുന്ന സഹായത്തെ ഭയം എപ്പോഴും തിരസ്‌കരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : സഹായം ലഭിക്കുമെന്നുള്ള ആന്തരികമായ പ്രതീക്ഷ എത്ര ദുര്‍ബലമാണോ അത്രത്തോളം, പീഡനത്തിന്റെ കാരണത്തെക്കുറിച്ചുള്ള അജ്ഞതയെ ഭയം ഇഷ്ടപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : അശ ക്തമായ പാതാളത്തില്‍ നിന്ന് എത്തിയ അശക്തമായരാത്രി തങ്ങളെ ചൂഴ്ന്നപ്പോള്‍ അവര്‍ ഒരേ ഉറക്കത്തില്‍ മുഴുകി. Share on Facebook Share on Twitter Get this statement Link
  • 15 : ചിലപ്പോള്‍ ഭീകരഭൂതങ്ങളെക്കണ്ട് അവര്‍ ചകിതരായി; മറ്റു ചിലപ്പോള്‍ മനം തകര്‍ന്നു മരവിച്ചു. കാരണം, അപ്രതീക്ഷിതമായി പെട്ടെന്ന് ഭയം അവരെ ഗ്രസിച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : അവിടെയുണ്ടായിരുന്നവരെല്ലാവരും ലോഹനിര്‍മിതമല്ലാത്ത ഈ തടവറയില്‍ അടയ്ക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 17 : കര്‍ഷകനോ ഇടയനോ ഏകാകിയായ തൊഴിലാളിയോ ആകട്ടെ, അവര്‍ പിടിക്കപ്പെടുകയും അനിവാര്യമായ ശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തു. ഏവരും ഒരേ അന്ധകാരത്തിന്റെ ശൃംഖ ലയാല്‍ ബന്ധിതരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : കാറ്റിന്റെ സീത്കാരമോ, പന്തലിച്ചവൃക്ഷത്തില്‍ പക്ഷികളുടെ കളകളാരവമോ, പാഞ്ഞൊഴുകുന്ന ജലത്തിന്റെ താളമോ, Share on Facebook Share on Twitter Get this statement Link
  • 19 : പാറകള്‍ പിളര്‍ക്കുന്ന പരുഷശബ്ദമോ, ചാടിയോടുന്ന മൃഗങ്ങളുടെ അദൃശ്യമായ ഓട്ടമോ, ഹിംസ്ര മൃഗങ്ങളുടെ ഗര്‍ജനമോ, പര്‍വതഗുഹകളില്‍നിന്നുള്ള മാറ്റൊലിയോ എന്തും അവരെ ഭയംകൊണ്ട് സ്തബ്ധരാക്കി. Share on Facebook Share on Twitter Get this statement Link
  • 20 : ലോകം മുഴുവന്‍ ഉജ്ജ്വലതേജസ്‌സേറ്റ് നിര്‍വിഘ്‌നം ജോലിയിലേര്‍പ്പെട്ടപ്പോള്‍, Share on Facebook Share on Twitter Get this statement Link
  • 21 : തങ്ങളെ ഗ്രസിക്കാന്‍ വിധിക്കപ്പെട്ടിരുന്ന അന്ധകാരത്തിന്റെ പ്രതീകമായ ആ കനത്ത രാത്രി അവരെ മാത്രം ഗ്രസിച്ചു; എന്നാല്‍, ആ അന്ധകാരത്തെക്കാള്‍ കനത്ത അന്ധകാരം അവര്‍ക്കു തങ്ങളില്‍ത്തന്നെ അനുഭവപ്പെട്ടു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 13:25:18 IST 2024
Back to Top