Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജ്ഞാനം

,

പതിനാലാം അദ്ധ്യായം


അദ്ധ്യായം 14

    
  • 1 : കോളുകൊണ്ട സമുദ്രത്തില്‍യാത്രയ്‌ക്കൊരുങ്ങുന്നവന്‍ താനിരിക്കുന്ന കപ്പലിനെക്കാള്‍ അതിദുര്‍ബലമായ തടിക്കഷണത്തോടു പ്രാര്‍ഥിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : ആയാനപാത്രത്തിനുരൂപം നല്‍കിയത് ലാഭേച്ഛയാണ്. ജ്ഞാനമാണ് അതിന്റെ ശില്‍പി. Share on Facebook Share on Twitter Get this statement Link
  • 3 : പിതാവേ, അങ്ങയുടെ പരിപാലനയാണ് അതിനെ നയിക്കുന്നത്. അവിടുന്ന് കടലില്‍ അതിന് ഒരു പാത നല്‍കി, തിരകള്‍ക്കിടയിലൂടെ ഒരു സുരക്ഷിതമാര്‍ഗം. Share on Facebook Share on Twitter Get this statement Link
  • 4 : അങ്ങനെ അവിദഗ്ധ നും കടല്‍യാത്ര ചെയ്യാമെന്നു വരുമാറ്, ഏതാപത്തിലുംനിന്നു രക്ഷിക്കാന്‍ അങ്ങേക്കു കഴിയുമെന്നു കാണിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : അങ്ങയുടെ ജ്ഞാനത്തിന്റെ പ്രവൃത്തികള്‍ നിഷ്ഫലമാകരുതെന്നത് അങ്ങയുടെ ഹിതമാണ്. മനുഷ്യര്‍ തീരെ ചെറിയ തടിക്കഷണത്തില്‍പോലും ജീവിതരക്ഷ ഉറപ്പിച്ച് തിരകളിലൂടെ ചങ്ങാടത്തില്‍ സുരക്ഷിതരായി കരയ്ക്കടുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : പണ്ട് ഗര്‍വ്വിഷ്ഠരായ മല്ലന്‍മാര്‍ നശിക്കുമ്പോള്‍ ലോകത്തിന്റെ പ്രത്യാശാപാത്രങ്ങള്‍ ഒരു പേടകത്തില്‍ അഭയംതേടി. അങ്ങയുടെ കരങ്ങളാല്‍ നയിക്കപ്പെട്ട അവര്‍ ലോകത്തില്‍ പുതിയ തലമുറയുടെ വിത്ത് അവശേഷിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : നീതിനിര്‍വഹണത്തിനുത കിയ പേടകം അനുഗൃഹീതമാണ്. Share on Facebook Share on Twitter Get this statement Link
  • 8 : കരനിര്‍മിത വിഗ്രഹം ശപിക്കപ്പെട്ടതാണ്. അതു നിര്‍മിച്ചവനും ശപിക്കപ്പെട്ടവന്‍; കാരണം, അവന്‍ ആ നശ്വരവസ്തു നിര്‍മിച്ച് അതിനെ ദേവനെന്നുവിളിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : അധര്‍മിയെയും അവന്റെ അധര്‍മത്തെയും ദൈവം ഒന്നുപോലെ വെറുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : ശില്‍പത്തോടൊപ്പം ശില്‍പിയെയും അവിടുന്ന് ശിക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : ജനതകളുടെ വിഗ്രഹങ്ങള്‍ക്കും ശിക്ഷയുണ്ടാകും,ദൈവസൃഷ്ടിയുടെ ഭാഗമെങ്കിലും അവ മ്ലേ ച്ഛതയും മനസ്‌സിന് പ്രലോഭനവും മൂഢന്‍മാരുടെ പാദങ്ങള്‍ക്കു കെണിയുമായിത്തീര്‍ന്നിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : വിഗ്രഹനിര്‍മാണചിന്തയാണ് അവിശ്വസ്തതയുടെ ആരംഭം. അവയുടെ കണ്ടുപിടിത്തമാണ് ജീവിതത്തെ ദുഷിപ്പിച്ചത്. Share on Facebook Share on Twitter Get this statement Link
  • 13 : അവ ആദിമുതല്‍ ഉള്ളതോ അവസാനംവരെ നിലനില്‍ക്കുന്നതോ അല്ല. Share on Facebook Share on Twitter Get this statement Link
  • 14 : മനുഷ്യന്റെ മിഥ്യാഭിമാനത്തിന്റെ ഫലമായി അവ ലോകത്തില്‍ പ്രവേശിച്ചു; അവയുടെ പെട്ടെന്നുള്ള തിരോധാനം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : അകാലത്തില്‍ പുത്രന്‍മരിച്ച ദുഃഖം ഗ്രസിച്ച പിതാവ് തന്നില്‍നിന്ന് അപഹരിക്കപ്പെട്ട മകന്റെ പ്രതിമയുണ്ടാക്കി, മൃതശരീരം മാത്രമായിരുന്നവനെ ഇതാ ദേവനായി വണങ്ങുകയും തന്റെ പിന്‍ഗാമികള്‍ക്കു വ്രതാനുഷ്ഠാനങ്ങള്‍ രഹസ്യമായി നിശ്ചയിച്ചുകൊടുക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : കാലാന്തരത്തില്‍ പ്രാബല്യം ലഭിച്ച ഒരു ദുരാചാരം നിയമമായിത്തീരുകയും രാജകല്‍പനപ്രകാരം ജനങ്ങള്‍ കൊത്തുവിഗ്രഹങ്ങളെ ആരാധിച്ചുപോരുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 17 : വിദൂരസ്ഥരായരാജാക്കന്‍മാരെ നേരിട്ടു വണങ്ങി സ്തുതിക്കാനിച്ഛിച്ചവര്‍ രാജപ്രതിമയുണ്ടാക്കി. രാജാക്കന്‍മാര്‍ അകന്നു ജീവിച്ചിരുന്നതിനാല്‍ അവരുടെ സന്നിധിയിലെത്തിവണങ്ങാന്‍ കഴിയാതെവന്ന ജനങ്ങള്‍, തങ്ങള്‍ ആദരിക്കുന്ന രാജാവിന്റെ രൂപം ഭാവനചെയ്ത് ദൃഷ്ടിഗോചരമായ ബിംബം ഉണ്ടാക്കി. അങ്ങനെ, തങ്ങളുടെ ആവേശത്തില്‍ അവര്‍, അദൃശ്യനെങ്കിലും അടുത്തുള്ളവനെപ്പോലെ അവനെ സ്തുതിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : ക്രമേണ ഉത്കര്‍ഷേച്ഛുവായ ശില്‍പി, രാജാവിനെ അറിയാത്തവരിലും ഈ ആരാധന പ്രചരിപ്പിക്കാന്‍ ഉത്‌സാഹിച്ചു. Share on Facebook Share on Twitter Get this statement Link
  • 19 : രാജാവിനെ പ്രസാദിപ്പിക്കാനാവാം അവന്‍ രാജാവിന്റെ രൂപം കൂടുതല്‍ സുന്ദരമായി ഉണ്ടാക്കാന്‍ കൗശലം കാണിച്ചത്. Share on Facebook Share on Twitter Get this statement Link
  • 20 : ശില്‍പത്തിന്റെ വശ്യതയില്‍ ആകൃഷ്ടരായ ജനങ്ങള്‍ അല്‍പം മുന്‍പ് മനുഷ്യനായി ബഹുമാനിച്ചവ്യക്തിയെ, ഇതാ, ആരാധനാവിഷയമായി കണക്കാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : ഇതു മനുഷ്യവര്‍ഗത്തിന് ഒളിഞ്ഞിരിക്കുന്ന കെണിയായിത്തീര്‍ന്നു. നിര്‍ഭാഗ്യത്തിന്റെ യോ രാജാധികാരത്തിന്റെ യോ അടിമത്തത്തില്‍പ്പെട്ട മനുഷ്യര്‍ കല്ലിലോ തടിയിലോ നിര്‍മിക്കപ്പെട്ട വസ്തുക്കള്‍ക്ക് ഒരിക്കലും വിളിക്കാന്‍ പാടില്ലാത്ത പേരു നല്‍കി. Share on Facebook Share on Twitter Get this statement Link
  • 22 : ദൈവത്തെക്കുറിച്ചുള്ള അറിവില്‍ അവര്‍ക്കു തെറ്റുപറ്റിയെന്നു മാത്രമല്ല, സംഘര്‍ഷത്തില്‍ ജീവിക്കുന്ന അവര്‍ ആ വലിയ തിന്‍മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 23 : ശിശുബലിയും ഗൂഢാനുഷ്ഠാനങ്ങളും വിചിത്രാചാരങ്ങളോടെയുള്ള മദിരോത്‌സവങ്ങളും നടത്തിയാലും അവര്‍ Share on Facebook Share on Twitter Get this statement Link
  • 24 : തങ്ങളുടെ ജീവിതമോ വിവാഹമോ പാവനമായി സൂക്ഷിക്കുന്നില്ല, പകരം അവര്‍ പരസ്പരം ചതിയില്‍ വധിക്കുകയോ വ്യഭിചാരത്താല്‍ ദുഃഖിപ്പിക്കുകയോ ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : രക്തച്ചൊരിച്ചില്‍, കൊല, മോഷണം, ചതി, അഴിമതി, അവിശ്വസ്തത, കലാപം, സത്യലംഘനം, Share on Facebook Share on Twitter Get this statement Link
  • 26 : ശരിയേതെന്നുള്ള ആശയക്കുഴപ്പം, കൃതഘ്‌നത, ദൂഷണം, ലൈംഗികവൈകൃതം, വിവാഹത്തകര്‍ച്ച, വ്യഭിചാരം, വിഷയാസക്തി, ഇവനടമാടുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : പേരുപറയാന്‍ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്‍മകളുടെയും ആരംഭ വും കാരണവും അവസാനവും. Share on Facebook Share on Twitter Get this statement Link
  • 28 : അവയെ ആരാധിക്കുന്നവര്‍ മദോന്‍മത്തരാവുകയും നുണകള്‍ പ്രവചിക്കുകയും നീതികേടായി ജീവിക്കുകയും കൂസലെന്നിയേ സത്യം ലംഘിക്കുകയും ചെയ്യുന്നു; Share on Facebook Share on Twitter Get this statement Link
  • 29 : നിര്‍ജീവവിഗ്രഹങ്ങളില്‍ പ്രത്യാശയര്‍പ്പിച്ച് അവര്‍ ഉപദ്രവമുണ്ടാവുകയില്ലെന്ന പ്രതീക്ഷയോടെ, നീചപ്രതിജ്ഞകള്‍ ചെയ്യുന്നു; Share on Facebook Share on Twitter Get this statement Link
  • 30 : വിഗ്ര ഹങ്ങള്‍ക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ച് അവര്‍ ദൈവത്തെക്കുറിച്ചു തെറ്റായ ധാരണകള്‍ പുലര്‍ത്തി, വിശുദ്ധിയോടുള്ള അവജ്ഞമൂലം കള്ളസത്യം ചെയ്തു. ഈ രണ്ടു കാര്യങ്ങള്‍ക്കും അവര്‍ ഉചിതമായ ശിക്ഷ അനുഭവിക്കും. Share on Facebook Share on Twitter Get this statement Link
  • 31 : മനുഷ്യര്‍ എന്തിന്റെ പേരില്‍ സത്യം ചെയ്യുന്നോ അതിന്റെ ശക്തിയല്ല, പ്രത്യുത, പാപത്തിന്റെ ന്യായമായ ശിക്ഷയാണ് അധാര്‍മികരുടെ അതിക്രമങ്ങളെ നിരന്തരം പിന്‍തുടരുന്നത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 08:26:34 IST 2024
Back to Top