Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജ്ഞാനം

,

അഞ്ചാം അദ്ധ്യായം


അദ്ധ്യായം 5

    
  • 1 : നീതിമാന്‍ തന്നെ പീഡിപ്പിക്കുകയും തന്റെ പ്രവൃത്തികളെ പരിഹസിക്കുകയും ചെയ്തവരുടെ മുന്‍പില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 2 : അവര്‍ അവനെ കാണുമ്പോള്‍ ഭയംകൊണ്ടു വിറയ്ക്കും. അവന്റെ അപ്രതീക്ഷിത രക്ഷയില്‍ അവര്‍ വിസ്മയിക്കും. Share on Facebook Share on Twitter Get this statement Link
  • 3 : അവര്‍ പശ്ചാത്താപവിവശരായി ദീനരോദനത്തോടെ പരസ്പരം പറയും: Share on Facebook Share on Twitter Get this statement Link
  • 4 : ഭോഷന്‍മാരായ നമ്മള്‍ ഇവനെയാണു പരിഹ സിച്ച് നിന്ദയ്ക്കു പര്യായമാക്കിയത്. അവന്റെ ജീവിതം ഭ്രാന്താണെന്നും അവസാനം മാനം കെട്ടതാണെന്നും നാം ചിന്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : അവനെങ്ങനെ ദൈവപുത്രരോടുകൂടെ എണ്ണപ്പെട്ടു? വിശുദ്ധരുടെ ഇടയില്‍ അവനെങ്ങനെ അവകാശം ലഭിച്ചു? Share on Facebook Share on Twitter Get this statement Link
  • 6 : അതിനാല്‍, സത്യത്തില്‍നിന്ന് വ്യതിചലിച്ചതു നമ്മളാണ്. നീതിയുടെ രശ്മി നമ്മുടെമേല്‍ പ്രകാശിച്ചില്ല, നമ്മുടെമേല്‍ സൂര്യന്‍ ഉദിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 7 : അധര്‍മത്തിന്റെയും വിനാശത്തിന്റെയും പാതയില്‍ നാംയഥേഷ്ടം ചരിച്ചു. വഴിത്താരയില്ലാത്ത മരുഭൂമികളിലൂടെ സഞ്ചരിച്ചു; കര്‍ത്താവിന്റെ മാര്‍ഗത്തെനാം അറിഞ്ഞില്ല. Share on Facebook Share on Twitter Get this statement Link
  • 8 : അഹങ്കാരംകൊണ്ടു നമുക്ക് എന്തു നേട്ടമുണ്ടായി? ധനവും ഗര്‍വും നമുക്ക് എന്തു നല്‍കി? Share on Facebook Share on Twitter Get this statement Link
  • 9 : നിഴല്‍പോലെയും കടന്നുപോകുന്ന കിംവദന്തിപോലെയും അവ അപ്രത്യക്ഷമാകും. Share on Facebook Share on Twitter Get this statement Link
  • 10 : ഇള കിമറിയുന്നതിരമാലകളില്‍ ചരിക്കുന്ന കപ്പല്‍ ഒരു രേഖയും അവശേഷിപ്പിക്കാത്തതുപോലെ അവ അപ്രത്യക്ഷമാകും. Share on Facebook Share on Twitter Get this statement Link
  • 11 : പറക്കുന്ന പക്ഷിയുടെ മാര്‍ഗം വായുവില്‍ തെളിഞ്ഞുനില്‍ക്കുന്നില്ല; ചിറകടിയേല്‍ക്കുന്ന ലോലവായു പറക്കലിന്റെ വേഗത്താല്‍ മുറിയുന്നു. എന്നാല്‍, അടയാളം അവിടെ ശേഷിക്കുന്നില്ല; ചിറകുകൊണ്ട് വായുവിനെ തുളച്ചുകീറി പക്ഷി മുന്നോട്ടുപോകുന്നു. എന്നാല്‍, അതിന്റെ അടയാളം അവശേഷിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 12 : ലക്ഷ്യത്തിലേക്ക് എയ്യുന്ന അസ്ത്രം വായുവിനെ ഭേദിച്ചാലും ഉടനെ അതു കൂടിച്ചേരുന്നു. അങ്ങനെ അസ്ത്രത്തിന്റെ മാര്‍ഗം ആരും അറിയുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 13 : അപ്രകാരം നമ്മളും ജനിച്ച ഉടനെ ഇല്ലാതായി; സുകൃതത്തിന്റെ അടയാളമൊന്നും നമുക്ക് കാണിക്കാനില്ല. നമ്മുടെ ദുഷ്ടതയില്‍ നാം നശിച്ചു. Share on Facebook Share on Twitter Get this statement Link
  • 14 : അധര്‍മിയുടെ പ്രത്യാശ കാറ്റില്‍പെട്ട പതിരുപോലെയും, കൊടുങ്കാറ്റടിച്ചു പറത്തിയ പൊടിമഞ്ഞുപോലെയുമാണ്; കാറ്റിന്റെ മുന്‍പില്‍ അതു പുകപോലെ ചിതറിപ്പോകും; ഒരുദിവസം മാത്രം താമസിച്ച അതിഥിയുടെ സ്മരണപോലെ അത് അസ്തമിക്കും. Share on Facebook Share on Twitter Get this statement Link
  • 15 : നീതിമാന്‍മാര്‍ എന്നേക്കും ജീവിക്കും. അവരുടെ പ്രതിഫലം കര്‍ത്താവിന്റെ പക്കലുണ്ട്; അത്യുന്നതന്‍ അവരെ പരിപാലിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : അതുകൊണ്ട് മഹത്തരവും സുന്ദരവുമായ കിരീടം അവര്‍ക്ക് കര്‍ത്താവില്‍നിന്നു ലഭിക്കും. അവിടുത്തെ വലത്തുകരം അവരെ രക്ഷിക്കും. അവിടുത്തെ ഭുജം അവരെ കാത്തുകൊള്ളും. Share on Facebook Share on Twitter Get this statement Link
  • 17 : കര്‍ത്താവ് തീക്ഷ്ണ തയാകുന്ന കവചമണിയും; തങ്ങളുടെ വൈരികളെ തുരത്താന്‍ തന്റെ സൃഷ്ടികളെ ആയുധമണിയിക്കും. Share on Facebook Share on Twitter Get this statement Link
  • 18 : അവിടുന്ന് നീതിയെ മാര്‍ച്ചട്ടയാക്കും. നിഷ്പക്ഷമായ നീതിയെ പടത്തൊപ്പിയാക്കും. Share on Facebook Share on Twitter Get this statement Link
  • 19 : വിശുദ്ധിയെ അജയ്യമായ പരിചയാക്കും. Share on Facebook Share on Twitter Get this statement Link
  • 20 : ക്രോധത്തെ മൂര്‍ച്ചകൂട്ടി വാളാക്കും, നീചന്‍മാര്‍ക്കെതിരേയുദ്ധംചെയ്യാന്‍ സൃഷ്ടി മുഴുവന്‍ കര്‍ത്താവിന്റെ പക്ഷത്ത് അണിനിരക്കും. Share on Facebook Share on Twitter Get this statement Link
  • 21 : വിദ്യുച്ഛരങ്ങള്‍ നന്നായി കുലച്ച മേഘവില്ലില്‍ നിന്നെന്നപോലെ ലക്ഷ്യത്തിലേക്ക് ഊക്കോടെ കുതിച്ചുപായും. Share on Facebook Share on Twitter Get this statement Link
  • 22 : കവിണയില്‍ നിന്നെന്നപോലെ ക്രോധത്തിന്റെ കന്‍മഴ അവര്‍ക്കെതിരേ വര്‍ഷിക്കും, കടല്‍ ക്‌ഷോഭിക്കും, നദികള്‍ നിഷ്‌കരുണം അവരെ വിഴുങ്ങും. Share on Facebook Share on Twitter Get this statement Link
  • 23 : അവര്‍ക്കെതിരേ ശക്തിയായ കാറ്റു വീശും, കൊടുങ്കാറ്റ് അവരെ ചുഴറ്റിയെറിയും. അധര്‍മം ഭൂമിയെ ശൂന്യമാക്കും, ദുഷ്‌കൃത്യം രാജാക്കന്‍മാരുടെ സിംഹാസനങ്ങളെ തകിടം മറിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 16:10:38 IST 2024
Back to Top