Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉത്തമഗീതം

,

ആമുഖം


ആമുഖം

  • വിശുദ്ധഗ്രന്ഥത്തില്‍ ദൈവവും ദൈവജനവും തമ്മിലുള്ള ബന്ധം ഇത്ര മനോഹരമായി വര്‍ണിക്കുന്ന ഭാഗങ്ങള്‍ ചുരുക്കമാണ്. ഇസ്രായേലും ദൈവവുമായുള്ള ഉടമ്പടിയെ വിവാഹബന്ധവുമായി മറ്റു സ്ഥലങ്ങളിലും താരതമ്യം ചെയ്യുന്നതായി കാണാം. പ്രേമബദ്ധരായ സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണരൂപത്തില്‍ ആറു ഗീതങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഉത്തമഗീതം (1, 1-2, 7; 2,8-3, 5;3, 6-5, 1; 5,2-6, 3; 6,4-8, 4;8, 5-14). ആദിമക്രൈസ്തവര്‍ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായിട്ടാണ് ഉത്തമഗീതത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്. സോളമനാണ് ഗ്രന്ഥ കര്‍ത്താവ് എന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍, ബാബിലോണ്‍ വിപ്രവാസത്തിനു ശേഷമായിരിക്കണം ഗ്രന്ഥരചന നടന്നത് എന്ന നിഗമനം ഇന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 07:42:56 IST 2024
Back to Top