Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സഭാപ്രസംഗക‌ന്‍

,

പതിനൊന്നാം അദ്ധ്യായം


അദ്ധ്യായം 11

    വിവേകപൂര്‍വം പ്രവര്‍ത്തിക്കുക
  • 1 : അപ്പം നീ വെള്ളത്തിലേക്ക് എറിയുക. പല നാളുകള്‍ക്കുശേഷം അതു നീ കണ്ടെത്തും. Share on Facebook Share on Twitter Get this statement Link
  • 2 : ഏഴോ എട്ടോ കാര്യങ്ങളില്‍ ധനം മുടക്കുക. ഭൂമിയില്‍ എന്തു തിന്‍മയാണ് സംഭവിക്കുക എന്ന് നീ അറിയുന്നില്ലല്ലോ. Share on Facebook Share on Twitter Get this statement Link
  • 3 : മേഘങ്ങള്‍ വെള്ളം നിറയുമ്പോള്‍ അതു നിശ്‌ശേഷം ഭൂമിയിലേക്കു ചൊരിയുന്നു; തെക്കോട്ടോ വടക്കോട്ടോ വീഴുന്ന വൃക്ഷം വീണിടത്തുതന്നെ കിടക്കും. Share on Facebook Share on Twitter Get this statement Link
  • 4 : കാറ്റു നോക്കിയിരിക്കുന്നവന്‍ വിതയ്ക്കുകയോ മേഘങ്ങളെ നോക്കിയിരിക്കുന്നവന്‍ കൊയ്യുകയോ ഇല്ല. Share on Facebook Share on Twitter Get this statement Link
  • 5 : ഗര്‍ഭിണിയുടെ ഉദരത്തില്‍ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെ എന്ന് അറിയാത്തതുപോലെ സര്‍വത്തിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികളും നീ അറിയുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 6 : രാവിലെ വിത്തുവിതയ്ക്കുക, വൈകുന്നേരവും കൈ പിന്‍വലിക്കരുത്, കാരണം, ഏതാണു സഫലമാകുക, ഇതോ, അതോ, അഥവാ രണ്ടുമോ എന്നു നീ അറിയുന്നില്ലല്ലോ. Share on Facebook Share on Twitter Get this statement Link
  • 7 : വെളിച്ചം സുഖദമാണ്. സൂര്യനെ നോക്കുന്നത് കണ്ണിനു നല്ലതാണ്. Share on Facebook Share on Twitter Get this statement Link
  • 8 : ദീര്‍ഘകാലം ജീവിച്ചിരിക്കുന്നവന്‍ അക്കാലമെല്ലാം ആനന്ദിക്കട്ടെ; എന്നാല്‍ അന്ധകാരത്തിന്റെ ദിനങ്ങള്‍ നിരവധി ആയിരിക്കുമെന്ന് ഓര്‍ക്കുകയും ചെയ്യട്ടെ. വരുന്നതെല്ലാം മിഥ്യയാണ്. Share on Facebook Share on Twitter Get this statement Link
  • യുവത്വവും വാര്‍ധക്യവും
  • 9 : യുവാവേ,യുവത്വത്തില്‍ നീ സന്തോഷിക്കുക,യൗവനത്തിന്റെ നാളുകളില്‍ നിന്റെ ഹൃദയം നിന്നെ ആനന്ദിപ്പിക്കട്ടെ; ഹൃദയത്തിന്റെ പ്രേരണകളെയും കണ്ണിന്റെ അഭിലാഷങ്ങളെയും പിന്‍ചെല്ലുക. എന്നാല്‍ ഓര്‍മിച്ചുകൊള്ളുക, ഇവയ്‌ക്കെല്ലാം ദൈവം നിന്നെന്യായവിധിക്കായി വിളിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : മന സ്‌സില്‍ നിന്ന് ആകുലത അകറ്റുക. ശരീരത്തില്‍ നിന്നു വേദന ദുരീകരിക്കുക;യുവത്വവും ജീവിതത്തിന്റെ പ്രഭാതവും മിഥ്യയാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 20:28:33 IST 2024
Back to Top