Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സഭാപ്രസംഗക‌ന്‍

,

അഞ്ചാം അദ്ധ്യായം


അദ്ധ്യായം 5

    ദൈവഭക്തി
  • 1 : ദേവാലയത്തിലേക്കു പോകുമ്പോള്‍ സൂക്ഷമതയുള്ളവനായിരിക്കുക. ശ്രദ്ധിച്ചു കേള്‍ക്കാന്‍ അടുത്തു ചെല്ലുന്നതാണ് വിഡ്ഢിയുടെ ബലിയര്‍പ്പണത്തെക്കാള്‍ ഉത്ത മം. തങ്ങള്‍ തിന്‍മയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭോഷന്‍മാര്‍ അറിയുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 2 : വിവേ കശൂന്യമായി സംസാരിക്കരുത്. ദൈവസന്നിധിയില്‍ പ്രതിജ്ഞയെടുക്കാന്‍ തിടുക്കംകൂട്ടരുത്. ദൈവം സ്വര്‍ഗത്തിലാണ്, നീ ഭൂമിയിലും. അതുകൊണ്ട്, നിന്റെ വാക്കുകള്‍ ചുരുങ്ങിയിരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 3 : ആകുലതയേറുമ്പോള്‍ ദുഃസ്വപ്നങ്ങള്‍ കൂടും; വാക്കുകളേറുമ്പോള്‍ അതു മൂഢജല്‍പനമാകും. Share on Facebook Share on Twitter Get this statement Link
  • 4 : ദൈവത്തിനു നേര്‍ച്ച നേര്‍ന്നാല്‍ നിറവേറ്റാന്‍ താമസിക്കരുത്; മൂഢരില്‍ അവിടുത്തേക്ക് പ്രീതിയില്ല; നേരുന്നത് നിറവേറ്റുക. Share on Facebook Share on Twitter Get this statement Link
  • 5 : നേര്‍ന്നിട്ടു നിറവേ റ്റാത്തതിനെക്കാള്‍ഭേദം നേരാതിരിക്കുന്നതാണ്. Share on Facebook Share on Twitter Get this statement Link
  • 6 : നിന്റെ അധരങ്ങള്‍ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. തെറ്റുപറ്റിയതാണെന്നു ദൂതനോടു പറയാന്‍ ഇടവരുത്ത രുത്. വാക്കുകളാല്‍ ദൈവത്തെ പ്രകോപിപ്പിക്കുകയും അങ്ങനെ നിന്റെ അധ്വാനഫലം നശിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നതെ ന്തിന്? Share on Facebook Share on Twitter Get this statement Link
  • 7 : സ്വപ്നങ്ങളേറുമ്പോള്‍ പൊള്ളവാക്കുകളും വര്‍ധിക്കുന്നു. അതുകൊണ്ട് ദൈവത്തെ ഭയപ്പെടുക. Share on Facebook Share on Twitter Get this statement Link
  • ദാരിദ്ര്യവും സമ്പത്തും
  • 8 : ഒരു ദേശത്ത് ദരിദ്രന്‍മര്‍ദിക്കപ്പെടുകയും നീതിയുംന്യായവും നിഷ്‌കരുണം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ നീ വിസ്മയിക്കരുത്. മേലധികാരിയെ അവനു മുകളിലുള്ളവനും അവനെ അവനും മുകളിലുള്ളവനും നിരീക്ഷിക്കുന്നുണ്ട്. Share on Facebook Share on Twitter Get this statement Link
  • 9 : ഭൂമിയുടെ വിളവ് എല്ലാവര്‍ക്കുമുള്ളതാണ്. രാജാവിനും വിള വില്‍ ആശ്രയിക്കാതെ വയ്യാ. Share on Facebook Share on Twitter Get this statement Link
  • 10 : ദ്രവ്യാഗ്രഹിക്കു ദ്രവ്യംകൊണ്ടു തൃപ്തിവരുകയില്ല. ധനം മോഹിക്കുന്നവന്‍ധനംകൊണ്ടു തൃപ്തിയടയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 11 : ഇതും മിഥ്യതന്നെ. വിഭവങ്ങളേറുമ്പോള്‍ അത് തിന്നൊടുക്കുന്നവരുടെ എണ്ണം പെരുകുന്നു. നോക്കിനില്‍ക്കാനല്ലാതെ ഉടമസ്ഥന് അതുകൊണ്ട് എന്തു പ്രയോജനം? Share on Facebook Share on Twitter Get this statement Link
  • 12 : ഭക്ഷിക്കുന്നത് അല്‍പമോ അധികമോ ആകട്ടെ, അധ്വാനിക്കുന്നവന് സുഖ നിദ്രലഭിക്കുന്നു. എന്നാല്‍ അമിതസമ്പാദ്യം ധനികന്റെ ഉറക്കം കെടുത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : സൂര്യനു കീഴേ ഞാന്‍ വലിയൊരു തിന്‍മ കണ്ടു. ധനികന്‍ തന്റെ തന്നെ നാശത്തിനു മുതല്‍ സൂക്ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : ഒരു സാഹ സയത്‌നത്തില്‍ അതു നഷ്ടപ്പെടുന്നു. തന്റെ പുത്രനു കൊടുക്കാന്‍ അവന്റെ കൈവശം ഒന്നുമില്ലാതായി. Share on Facebook Share on Twitter Get this statement Link
  • 15 : അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തുവന്നതുപോലെ നഗ്‌നനായിത്തന്നെ അവന്‍ പോകും. അവന്റെ പ്രയത്‌നഫലത്തിലൊന്നും അവന്‍ കൊണ്ടുപോകയില്ല. Share on Facebook Share on Twitter Get this statement Link
  • 16 : അതും വലിയ തിന്‍മയാണ്. അവന്‍ വന്നതുപോലെതന്നെ പോകും. Share on Facebook Share on Twitter Get this statement Link
  • 17 : വ്യര്‍ഥപ്രയത്‌നംകൊണ്ടും അന്ധകാരത്തിലും വിലാപത്തിലും ആകുലതയിലും രോഗത്തിലും അസംതൃപ്തിയിലും തള്ളിനീക്കിയ ജീവിതംകൊണ്ടും അവനെന്തു പ്രയോജനം? Share on Facebook Share on Twitter Get this statement Link
  • 18 : ദൈവദത്തമായ ഈ ഹ്രസ്വജീവിതം മനുഷ്യന്‍ തിന്നുകുടിച്ചും അധ്വാനഫലം ആസ്വദിച്ചും കഴിക്കുന്നതാണ് ഉത്തമവും യോഗ്യവുമായി ഞാന്‍ കണ്ടിട്ടുള്ളത്. ഇതാണ് അവന്റെ ഗതി. Share on Facebook Share on Twitter Get this statement Link
  • 19 : സമ്പത്തും സമൃദ്ധിയും അത് അനുഭവിക്കാനുള്ള കഴിവും നല്‍കി ദൈവംഅനുഗ്രഹിച്ചിട്ടുള്ള ഓരോ വ്യക്തിയും തന്റെ ഈ അവസ്ഥയെ മാനിക്കുകയും അധ്വാനഫലം ആസ്വദിക്കുകയും ചെയ്യേണ്ടതാണ്, ഇതു ദൈവത്തിന്റെ ദാനമാണ്. Share on Facebook Share on Twitter Get this statement Link
  • 20 : ജീവിതത്തിന്റെ ദിനങ്ങള്‍ കൊഴിഞ്ഞു പോകുന്നതിനെക്കുറിച്ച് അവന്‍ പര്യാകുലനല്ല, കാരണം, ദൈവം അവന്റെ ദിനങ്ങള്‍ സന്തോഷഭരിതമാക്കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 12:26:03 IST 2024
Back to Top