Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

ഇരുപത്തേഴാം അദ്ധ്യായം


അദ്ധ്യായം 27

  
 • 1 : നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ടാ,ഒരു ദിവസംകൊണ്ട് എന്തുസംഭവിക്കാമെന്നു നീ അറിയുന്നില്ല. Share on Facebook Share on Twitter Get this statement Link
 • 2 : ആത്മപ്രശംസ ചെയ്യരുത്. മറ്റുള്ളവര്‍ നിന്നെ പ്രശംസിക്കട്ടെ. അന്യന്റെ നാവാണ്, നിന്‍േറതല്ല,അതു ചെയ്യേണ്ടത്. Share on Facebook Share on Twitter Get this statement Link
 • 3 : കല്ലിനു ഭാരമുണ്ട്, മണലിനും ഭാരമുണ്ട്; എന്നാല്‍, ഭോഷന്റെ പ്രകോപനം ഇവരണ്ടിനെയുംകാള്‍ ഭാരമുള്ളതത്രേ. Share on Facebook Share on Twitter Get this statement Link
 • 4 : ക്രോധം ക്രൂരമാണ്; കോപം അനിയന്ത്രിതമാണ്; എന്നാല്‍, അസൂയയെ നേരിടാന്‍ആര്‍ക്കാണു കഴിയുക? Share on Facebook Share on Twitter Get this statement Link
 • 5 : തുറന്ന കുറ്റപ്പെടുത്തലാണു നിഗൂഢമായ സ്‌നേഹത്തെക്കാള്‍ മെച്ചം. Share on Facebook Share on Twitter Get this statement Link
 • 6 : സ്‌നേഹിതന്‍മുറിപ്പെടുത്തുന്നത്ആത്മാര്‍ഥത നിമിത്തമാണ്; ശത്രുവാകട്ടെ നിന്നെ തെരുതെരെചുംബിക്കുകമാത്രം ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
 • 7 : ഉണ്ടുനിറഞ്ഞവനു തേന്‍പോലുംമടുപ്പുണ്ടാക്കുന്നു; വിശക്കുന്നവനു കയ്പും മധുരമായി തോന്നുന്നു. Share on Facebook Share on Twitter Get this statement Link
 • 8 : വീടുവിട്ട് അലയുന്നവന്‍ കൂടുവിട്ടലയുന്ന പക്ഷിയെപ്പോലെയാണ്. Share on Facebook Share on Twitter Get this statement Link
 • 9 : തൈലവും സുഗന്ധദ്രവ്യവുംഹൃദയത്തെ സന്തോഷിപ്പിക്കുന്നു; അപ്പോഴും ക്ലേശങ്ങള്‍ ആത്മാവിനെഉലച്ചുകൊണ്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 10 : സ്വന്തം സ്‌നേഹിതനെയും പിതാവിന്റെ സ്‌നേഹിതനെയും പരിത്യജിക്കരുത്; ആപത്തുവരുമ്പോള്‍ സഹോദരന്റെഭവനത്തില്‍ പോവുകയുമരുത്. അടുത്തുള്ള അയല്‍ക്കാരനാണ് അകലെയുള്ള സഹോദരനെക്കാള്‍ മെച്ചം. Share on Facebook Share on Twitter Get this statement Link
 • 11 : മകനേ, നീ ജ്ഞാനിയാവുക, അങ്ങനെ എന്നെ സന്തോഷിപ്പിക്കുക. എന്നെ കുറ്റപ്പെടുത്തുന്നവനു മറുപടികൊടുക്കാന്‍ അപ്പോള്‍ എനിക്കു സാധിക്കും. Share on Facebook Share on Twitter Get this statement Link
 • 12 : വിവേകി ആപത്തു കണ്ടറിഞ്ഞ്ഒഴിഞ്ഞുമാറുന്നു; അല്‍പബുദ്ധി അതിലേക്കു ചെന്ന്ശിക്ഷ അനുഭവിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 13 : അന്യനു ജാമ്യം നില്‍ക്കുന്നവന്റെ കുപ്പായം കൈവശപ്പെടുത്തിക്കൊള്ളുക; പരദേശികള്‍ക്കു ജാമ്യം നില്‍ക്കുന്നവനോട് പണയം വാങ്ങിക്കൊള്ളുക. Share on Facebook Share on Twitter Get this statement Link
 • 14 : അതിരാവിലെ അയല്‍ക്കാരന് ഉച്ചത്തില്‍ നേരുന്ന അനുഗ്രഹം ശാപമായി ഗണിക്കും. Share on Facebook Share on Twitter Get this statement Link
 • 15 : ദിവസംമുഴുവന്‍ പെയ്തുകൊണ്ടിരിക്കുന്ന ചാറ്റല്‍മഴയും കലഹപ്രിയയായ ഭാര്യയും ഒന്നുപോലെതന്നെ. Share on Facebook Share on Twitter Get this statement Link
 • 16 : അവളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്കാറ്റിനെ പിടിച്ചടക്കാന്‍തുനിയുന്നതുപോലെയോ, കൈയില്‍ എണ്ണ മുറുക്കിപ്പിടിക്കാന്‍ശ്രമിക്കുന്നതുപോലെയോ, ആണ്. Share on Facebook Share on Twitter Get this statement Link
 • 17 : ഇരുമ്പ് ഇരുമ്പിനു മൂര്‍ച്ച കൂട്ടുന്നു; ഒരുവന്‍ അപരന്റെ ബുദ്ധിക്കുമൂര്‍ച്ച കൂട്ടുന്നു. Share on Facebook Share on Twitter Get this statement Link
 • 18 : അത്തിമരം വളര്‍ത്തുന്നവന്‍ അതിന്റെ പഴം തിന്നും; യജമാനനെ ശുശ്രൂഷിക്കുന്നവന്‍ബഹുമാനിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
 • 19 : വെള്ളത്തില്‍ മുഖം പ്രതിബിംബിക്കുന്നതു പോലെ മനുഷ്യന്റെ മനസ്‌സ് അവനെത്തന്നെ പ്രതിഫലിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 20 : പാതാളവും നരകവും ഒരിക്കലുംതൃപ്തിയടയുന്നില്ല; മനുഷ്യന്റെ കണ്ണുകള്‍ ഒരിക്കലുംസംതൃപ്തമാകുന്നില്ല. Share on Facebook Share on Twitter Get this statement Link
 • 21 : വെള്ളിയുടെ മാറ്റ് മൂശയിലൂടെയുംസ്വര്‍ണത്തിന്റെ മാറ്റ്ചൂളയിലൂടെയുമെന്നപോലെ, മനുഷ്യന്റെ മാറ്റ് അവനു ലഭിക്കുന്ന പ്രശംസയിലൂടെ നിര്‍ണയിക്കപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
 • 22 : ഭോഷനെ ധാന്യത്തോടൊപ്പം ഉരലിലിട്ട്ഇടിച്ചാലും അവന്റെ ഭോഷത്തംവിട്ടുമാറുകയില്ല. Share on Facebook Share on Twitter Get this statement Link
 • 23 : നിന്റെ ആട്ടിന്‍പറ്റങ്ങളെ ശരിക്കുനോക്കിക്കൊള്ളുക; കന്നുകാലികളെ സശ്രദ്ധം പാലിക്കുക; Share on Facebook Share on Twitter Get this statement Link
 • 24 : എന്തെന്നാല്‍, സമ്പത്ത് എന്നേക്കുംനിലനില്‍ക്കുകയില്ല. കിരീടം എല്ലാ തലമുറകളിലുംനിലനില്‍ക്കാറുണ്ടോ? Share on Facebook Share on Twitter Get this statement Link
 • 25 : പുല്ലു തീര്‍ന്നുപോകുന്നു; പുതിയത് മുളച്ചുവരുന്നു; കുന്നിന്‍പുറങ്ങളിലെ പച്ചപ്പുല്ല് ശേഖരിക്കപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
 • 26 : അപ്പോള്‍ ആട്ടിന്‍കുട്ടികള്‍ ഉടുപ്പിനുള്ള വകയും കോലാടുകള്‍ നിലത്തിനുള്ള വിലയും നിനക്കു നേടിത്തരും. Share on Facebook Share on Twitter Get this statement Link
 • 27 : നിനക്കും കുടുംബത്തിനും വേണ്ടത്രപാലും പരിചാരികമാരെപോറ്റാനുള്ള വകയും ലഭിക്കും. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Sun May 19 20:14:09 IST 2019
Back to Top