Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

ഇരുപതാം അദ്ധ്യായം


അദ്ധ്യായം 20

  
 • 1 : വീഞ്ഞ് പരിഹാസകനും,മദ്യം കലഹക്കാരനുമാണ്; അവയ്ക്ക് അടിമപ്പെടുന്നവന്‌വിവേകമില്ല. Share on Facebook Share on Twitter Get this statement Link
 • 2 : രാജാവിന്റെ ഉഗ്രകോപംസിംഹഗര്‍ജനംപോലെയാണ്. അവനെ പ്രകോപിപ്പിക്കുന്നവന്‍ജീവന്‍ അപകടത്തിലാക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 3 : കലഹത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതു ബഹുമതിയാണ്; ഭോഷന്‍മാര്‍ ശണ്ഠ കൂട്ടിക്കൊണ്ടിരിക്കും. Share on Facebook Share on Twitter Get this statement Link
 • 4 : അലസന്‍ ഉഴവുകാലത്തു നിലമൊരുക്കുന്നില്ല; കൊയ്ത്തുകാലത്തു തേടിനടക്കും;ഒന്നും ലഭിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
 • 5 : മനസ്‌സിലുള്ള ആലോചന അഗാധമായ ജലം പോലെയാണ്; ഉള്‍ക്കാഴ്ചയുള്ളവന് അതു കോരിയെടുക്കാം. Share on Facebook Share on Twitter Get this statement Link
 • 6 : തങ്ങള്‍ വിശ്വസ്തരാണെന്നു പലരുംകൊട്ടിഘോഷിക്കാറുണ്ട്; യഥാര്‍ഥത്തില്‍ വിശ്വസ്തനായഒരുവനെ ആര്‍ക്കു കണ്ടെത്താന്‍ കഴിയും? Share on Facebook Share on Twitter Get this statement Link
 • 7 : സത്യസന്ധതയില്‍ ചരിക്കുന്നനീതിമാന്റെ പിന്‍തലമുറകള്‍അനുഗ്രഹിക്കപ്പെട്ടതാണ്. Share on Facebook Share on Twitter Get this statement Link
 • 8 : ന്യായാസനത്തില്‍ ഇരിക്കുന്ന രാജാവ്‌നോട്ടംകൊണ്ട് എല്ലാ തിന്‍മകളെയുംപാറ്റിക്കൊഴിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 9 : ഹൃദയം നിര്‍മലമാക്കി, പാപത്തില്‍നിന്നുശുദ്ധി നേടിയിരിക്കുന്നു എന്നുപറയാന്‍ ആര്‍ക്കു കഴിയും? Share on Facebook Share on Twitter Get this statement Link
 • 10 : വ്യാജമായ തൂക്കങ്ങളും അളവുകളുംഒന്നുപോലെ കര്‍ത്താവ് വെറുക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 11 : തങ്ങളുടെ സ്വഭാവം നിര്‍ദോഷവുംനീതിയുക്തവുമാണോ എന്നു ശിശുക്കള്‍പോലും സ്വന്തം പ്രവൃത്തികളിലൂടെ വെളിപ്പെടുത്തുന്നു. Share on Facebook Share on Twitter Get this statement Link
 • 12 : കേള്‍ക്കാന്‍ ചെവിയും കാണാന്‍ കണ്ണും, കര്‍ത്താവാണ് ഇവ രണ്ടുംസൃഷ്ടിച്ചിരിക്കുന്നത്. Share on Facebook Share on Twitter Get this statement Link
 • 13 : ഉറക്കത്തിന് അടിമയാകരുത്; ദാരിദ്ര്യം നിന്നെ പിടികൂടും. ജാഗരൂകത പാലിക്കുക; നിനക്കു ധാരാളം ആഹാരം ലഭിക്കും. Share on Facebook Share on Twitter Get this statement Link
 • 14 : വാങ്ങുമ്പോള്‍ മോശം മോശം എന്ന്ഒരുവന്‍ പറയുന്നു; വാങ്ങിക്കൊണ്ടുപോകുമ്പോള്‍ അവന്‍ തന്നെത്തന്നെ പ്രശംസിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 15 : സ്വര്‍ണവും വിലയേറിയരത്‌നങ്ങളുംസുലഭമാണ്; എന്നാല്‍, ജ്ഞാനവചസ്‌സ് അമൂല്യ രത്‌നമത്രേ. Share on Facebook Share on Twitter Get this statement Link
 • 16 : അന്യനു ജാമ്യം നില്‍ക്കുന്നവന്റെ കുപ്പായം കൈവശപ്പെടുത്തിക്കൊള്ളുക; പരദേശികള്‍ക്കു ജാമ്യം നില്‍ക്കുന്നവനോട് പണയം വാങ്ങിക്കൊള്ളുക. Share on Facebook Share on Twitter Get this statement Link
 • 17 : വഞ്ചനയിലൂടെ നേടിയ ആഹാരംആദ്യം മധുരിക്കുന്നു; പിന്നീടു വായില്‍ ചരല്‍ നിറയും. Share on Facebook Share on Twitter Get this statement Link
 • 18 : ആലോചനയോടെ പദ്ധതി തയ്യാറാക്കുക; ബുദ്ധിപൂര്‍വമായ നിര്‍ദേശമനുസരിച്ചുയുദ്ധം ചെയ്യുക. Share on Facebook Share on Twitter Get this statement Link
 • 19 : ഏഷണിക്കാരന്‍ രഹസ്യങ്ങള്‍പുറത്തുവിടുന്നു; ബുദ്ധിശൂന്യമായി സംസാരിക്കുന്നവനുമായി സംസര്‍ഗം അരുത്. Share on Facebook Share on Twitter Get this statement Link
 • 20 : അപ്പനെയോ അമ്മയെയോ പ്രാകുന്നവന്റെ വിളക്കു കൂരിരുട്ടില്‍ കെട്ടുപോകും. Share on Facebook Share on Twitter Get this statement Link
 • 21 : തിടുക്കത്തില്‍ കൈവശപ്പെടുത്തിയസ്വത്ത് അവസാനം അനുഗ്രഹ കരമായിരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
 • 22 : തിന്‍മയ്ക്കു പ്രതികാരം ചെയ്യുമെന്നു പറയരുത്; കര്‍ത്താവില്‍ ആശ്രയിക്കുക,അവിടുന്ന് നിന്നെ സഹായിക്കും. Share on Facebook Share on Twitter Get this statement Link
 • 23 : കള്ളത്തൂക്കം കര്‍ത്താവ് വെറുക്കുന്നു;കള്ളത്രാസു നന്നല്ല. Share on Facebook Share on Twitter Get this statement Link
 • 24 : മനുഷ്യന്റെ കാല്‍വയ്പുകള്‍കര്‍ത്താവാണ് നിയന്ത്രിക്കുന്നത്; തന്റെ വഴി തന്നത്താന്‍ ഗ്രഹിക്കാന്‍മര്‍ത്യനു കഴിയുമോ? Share on Facebook Share on Twitter Get this statement Link
 • 25 : ഇതു വിശുദ്ധമാണ് എന്നു പറഞ്ഞ്തിടുക്കത്തില്‍ വഴിപാടു നേരുകയുംപിന്നീടുമാത്രം അതിനെക്കുറിച്ച്ആലോചിക്കുകയും ചെയ്യുന്നത്ഒരു കെണിയാണ്. Share on Facebook Share on Twitter Get this statement Link
 • 26 : ജ്ഞാനിയായരാജാവ് ദുഷ്ടരെപറത്തിക്കളയുന്നു; അവരുടെമേല്‍ രഥചക്രം പായിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 27 : മനുഷ്യചേതന കര്‍ത്താവ് കൊളുത്തിയവിളക്കാണ്; അത് അവന്റെ ഉള്ളറകള്‍ പരിശോധിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 28 : ദയയും വിശ്വസ്തതയും രാജാവിനെസംരക്ഷിക്കുന്നു; നീതി അവന്റെ സിംഹാസനം ഉറപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 29 : യുവാക്കളുടെ മഹത്വം അവരുടെകരുത്താണ്; നരച്ച മുടി വൃദ്ധരുടെ അലങ്കാരവും. Share on Facebook Share on Twitter Get this statement Link
 • 30 : മുറിപ്പെടുത്തുന്നതാഡനങ്ങള്‍ ദുശ്ശീലങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്നു. കനത്ത അടി മനസ്‌സിന്റെ ഉള്ളറകളെശുചിയാക്കുന്നു. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Sun May 19 20:01:49 IST 2019
Back to Top