Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

പതിനാലാം അദ്ധ്യായം


അദ്ധ്യായം 14

  
 • 1 : ജ്ഞാനം വീടുപണിയുന്നു; ഭോഷത്തം സ്വന്തം കൈകൊണ്ട്അത് ഇടിച്ചുനിരത്തുന്നു. Share on Facebook Share on Twitter Get this statement Link
 • 2 : സത്യസന്ധന്‍ കര്‍ത്താവിനെ ഭയപ്പെടുന്നു. കുടിലമാര്‍ഗി അവിടുത്തെനിന്ദിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 3 : ഭോഷന്റെ സംസാരം അവന്റെ മുതുകത്തു വീഴുന്ന വടിയാണ്; വിവേകികളുടെ വാക്ക് അവരെകാത്തുകൊള്ളും. Share on Facebook Share on Twitter Get this statement Link
 • 4 : കാളകളില്ലാത്തിടത്തു ധാന്യവുമില്ല; കാളയുടെ കരുത്തു സമൃദ്ധമായവിളവു നല്‍കുന്നു. Share on Facebook Share on Twitter Get this statement Link
 • 5 : വിശ്വസ്തനായ സാക്ഷി കള്ളംപറയുന്നില്ല; കള്ളസ്‌സാക്ഷി പൊളി പറഞ്ഞുകൂട്ടുന്നു. Share on Facebook Share on Twitter Get this statement Link
 • 6 : പരിഹാസകന്‍ വിവേകമന്വേഷിക്കുന്നത് നിഷ്ഫലമാണ്; ബുദ്ധിമാന് അറിവു ലഭിക്കുകഎളുപ്പവും. Share on Facebook Share on Twitter Get this statement Link
 • 7 : ഭോഷനില്‍നിന്ന് അകന്നുമാറിക്കൊള്ളുക; അവനില്‍നിന്നു സാരമുള്ള വാക്കുകള്‍ലഭിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
 • 8 : തന്റെ മാര്‍ഗം വ്യക്തമായിഗ്രഹിക്കുന്നതിലാണ് ബുദ്ധിമാന്റെ വിവേകം; വിഡ്ഢികളുടെ ഭോഷത്തം അവരെത്തന്നെ കബളിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 9 : ദുഷ്ടരെ ദൈവം വെറുക്കുന്നു; സത്യസന്ധര്‍ അനുഗ്രഹം പ്രാപിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 10 : ഹൃദയത്തിന്റെ ദുഃഖം അതിനുമാത്രമേഅറിഞ്ഞുകൂടൂ; അതിന്റെ സന്തോഷത്തിലും അന്യര്‍ക്കു പങ്കില്ല. Share on Facebook Share on Twitter Get this statement Link
 • 11 : ദുഷ്ടരുടെ ഭവനം നശിപ്പിക്കപ്പെടും; സത്യസന്ധരുടെ കൂടാരം പുഷ്ടി പ്രാപിക്കും. Share on Facebook Share on Twitter Get this statement Link
 • 12 : ശരിയെന്നു തോന്നുന്ന വഴി ചിലപ്പോള്‍മരണത്തിലേക്കു നയിക്കുന്നതാവാം. Share on Facebook Share on Twitter Get this statement Link
 • 13 : ചിരിക്കുമ്പോള്‍പ്പോലും ഹൃദയംദുഃഖഭരിതമാണ്; സന്തോഷം സന്താപത്തിലാണ്അവസാനിക്കുക. Share on Facebook Share on Twitter Get this statement Link
 • 14 : വഴിപിഴച്ചവന്‍ തന്റെ പ്രവൃത്തികളുടെഫലമനുഭവിക്കും; ഉത്തമനായ മനുഷ്യന്‍ തന്റെ പ്രവൃത്തികളുടെയും. Share on Facebook Share on Twitter Get this statement Link
 • 15 : ശുദ്ധഗതിക്കാരന്‍ എന്തും വിശ്വസിക്കുന്നു; ബുദ്ധിമാന്‍ ലക്ഷ്യത്തില്‍ത്തന്നെശ്രദ്ധവയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 16 : വിവേകി ജാഗരൂകതയോടെതിന്‍മയില്‍നിന്ന് അകന്നുമാറുന്നു; ഭോഷന്‍ വീണ്ടുവിചാരമില്ലാതെഎടുത്തുചാടുന്നു. Share on Facebook Share on Twitter Get this statement Link
 • 17 : ക്ഷിപ്രകോപി ബുദ്ധിഹീനമായിപ്രവര്‍ത്തിക്കുന്നു; ബുദ്ധിമാന്‍ ക്ഷമാശീലനാണ്. Share on Facebook Share on Twitter Get this statement Link
 • 18 : ശുദ്ധഗതിക്കാര്‍ ഭോഷത്തം കാട്ടിക്കൂട്ടുന്നു; ബുദ്ധിമാന്‍മാര്‍ വിജ്ഞാനകിരീടംഅണിയുന്നു. Share on Facebook Share on Twitter Get this statement Link
 • 19 : ദുര്‍ജനം സജ്ജനങ്ങളുടെ മുന്‍പിലുംദുഷ്ടര്‍ നീതിമാന്‍മാരുടെകവാടങ്ങളിലും കുമ്പിടും. Share on Facebook Share on Twitter Get this statement Link
 • 20 : ദരിദ്രനെ അയല്‍ക്കാരന്‍പോലുംവെറുക്കുന്നു; ധനികന് അനേകം സ്‌നേഹിതന്‍മാരുണ്ട്. Share on Facebook Share on Twitter Get this statement Link
 • 21 : അയല്‍ക്കാരനെ നിന്ദിക്കുന്നവന്‍പാപിയാണ്; പാവപ്പെട്ടവനോടു ദയ കാണിക്കുന്നവന്‍ഭാഗ്യവാനും. Share on Facebook Share on Twitter Get this statement Link
 • 22 : തിന്‍മ നിനയ്ക്കുന്നവന്‍ തെറ്റുചെയ്യുകയല്ലേ? നന്‍മയ്ക്കു കളമൊരുക്കുന്നവര്‍ക്ക്മറ്റുള്ളവരുടെ കൂറും വിശ്വാസവുംലഭിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 23 : അധ്വാനമേതും ലാഭകരമാണ്;അലസഭാഷണം ദാരിദ്ര്യത്തിനുവഴിതെളിക്കുകയേയുള്ളു. Share on Facebook Share on Twitter Get this statement Link
 • 24 : ജ്ഞാനമാണു വിവേകികളുടെ കിരീടം; ഭോഷത്തം ഭോഷന്‍മാര്‍ക്കു പൂമാലയും. Share on Facebook Share on Twitter Get this statement Link
 • 25 : സത്യസന്ധനായ സാക്ഷി പലരുടെയും ജീവന്‍ രക്ഷിക്കുന്നു; കള്ളസ്‌സാക്ഷി വഞ്ചകനാണ്. Share on Facebook Share on Twitter Get this statement Link
 • 26 : ദൈവഭക്തിയാണ് ബലിഷ്ഠമായ ആശ്രയം; സന്താനങ്ങള്‍ക്ക് അത് അഭയസ്ഥാനമായിരിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
 • 27 : ദൈവഭക്തി ജീവന്റെ ഉറവയാണ്; മരണത്തിന്റെ കെണികളില്‍നിന്ന്‌രക്ഷപെടാന്‍ അതു സഹായിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 28 : രാജാവിന്റെ മഹത്വം പ്രജകളുടെബാഹുല്യമാണ്; പ്രജകള്‍ ചുരുങ്ങിയരാജാവ് നാശമടയുന്നു. Share on Facebook Share on Twitter Get this statement Link
 • 29 : പെട്ടെന്നു കോപിക്കാത്തവന്ഏറെ വിവകേമുണ്ട്; മുന്‍കോപി ഭോഷത്തത്തെ താലോലിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 30 : പ്രശാന്തമായ മനസ്‌സ് ശരീരത്തിന്ഉന്‍മേഷം നല്‍കുന്നു; അസൂയ അസ്ഥികളെ ജീര്‍ണിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 31 : ദരിദ്രരെ ഞെരുക്കുന്നവന്‍ സ്രഷ്ടാവിനെ നിന്ദിക്കുന്നു; പാവപ്പെട്ടവരോട് ദയ കാണിക്കുന്നവന്‍അവിടുത്തെ ബഹുമാനിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 32 : ദുഷ്ടന്‍ തിന്‍മ ചെയ്ത് അധഃപതിക്കുന്നു; നീതിമാന്‍ സ്വന്തം നീതിനിഷ്ഠയില്‍അഭയം കണ്ടെത്തുന്നു. Share on Facebook Share on Twitter Get this statement Link
 • 33 : ബുദ്ധിമാന്റെ മനസ്‌സില്‍ വിവേകംകുടികൊള്ളുന്നു; ഭോഷന്‍മാരുടെ ഹൃദയം അതിനെഅറിയുന്നതേയില്ല. Share on Facebook Share on Twitter Get this statement Link
 • 34 : നീതി ജനതയെ ഉത്കര്‍ഷത്തില്‍ എത്തിക്കുന്നു; പാപം ഏതു ജനതയ്ക്കും അപമാന കരമത്രേ, Share on Facebook Share on Twitter Get this statement Link
 • 35 : വിവേകത്തോടെ പ്രവര്‍ത്തിക്കുന്നസേവകന്‍ രാജാവിന്റെ പ്രീതി നേടുന്നു; ലജ്ജാവഹമായി പ്രവര്‍ത്തിക്കുന്നവന്റെ മേല്‍ അവന്റെ കോപം നിപതിക്കുന്നു. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Sun May 19 19:50:13 IST 2019
Back to Top