Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

ഒ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 9

    ജ്ഞാനവും മൗഢ്യവും
  • 1 : ജ്ഞാനം തന്റെ ഭവനം പണിയുകയുംഏഴു തൂണുകള്‍ നാട്ടുകയുംചെയ്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : അവള്‍ മൃഗങ്ങളെ കൊന്ന്, വീഞ്ഞു കലര്‍ത്തി, വിരുന്നൊരുക്കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : നഗരത്തിലെ ഏറ്റവും ഉയര്‍ന്ന ഇടങ്ങളില്‍നിന്ന് ഇങ്ങനെ വിളിച്ചറിയിക്കാന്‍ അവള്‍ പരിചാരികമാരെ അയച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അല്‍പബുദ്ധികളേ, ഇങ്ങോട്ടു വരുവിന്‍. ബുദ്ധിശൂന്യനോട് അവള്‍ പറയുന്നു: Share on Facebook Share on Twitter Get this statement Link
  • 5 : വന്ന് എന്റെ അപ്പം ഭക്ഷിക്കുകയുംഞാന്‍ കലര്‍ത്തിയ വീഞ്ഞ്കുടിക്കുകയും ചെയ്യുവിന്‍. Share on Facebook Share on Twitter Get this statement Link
  • 6 : ഭോഷത്തം വെടിഞ്ഞു ജീവിക്കുവിന്‍; അറിവിന്റെ പാതയില്‍ സഞ്ചരിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 7 : പരിഹാസകനെ തിരുത്തുന്നവന്ശകാരം കിട്ടും; ദുഷ്ടനെ കുറ്റപ്പെടുത്തുന്നവന്ക്ഷതമേല്‍ക്കേണ്ടിവരും. Share on Facebook Share on Twitter Get this statement Link
  • 8 : പരിഹാസകനെ കുറ്റപ്പെടുത്തരുത്,അവന്‍ നിന്നെ വെറുക്കും; വിവേകിയെ കുറ്റപ്പെടുത്തുക,അവന്‍ നിന്നെ സ്‌നേഹിക്കും. Share on Facebook Share on Twitter Get this statement Link
  • 9 : വിവേകിയെ പ്രബോധിപ്പിക്കുക, അവന്‍ കൂടുതല്‍ വിവേകിയായിത്തീരും. നീതിമാനെ പഠിപ്പിക്കുക,അവന്‍ കൂടുതല്‍ ജ്ഞാനിയാകും. Share on Facebook Share on Twitter Get this statement Link
  • 10 : ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം; പരിശുദ്ധനായവനെ അറിയുന്നതാണ്അറിവ്. Share on Facebook Share on Twitter Get this statement Link
  • 11 : ഞാന്‍ നിമിത്തം നിന്റെ ദിനങ്ങള്‍ പെരുകും; നിന്റെ ആയുസ്‌സിനോടു കൂടുതല്‍സംവത്‌സരങ്ങള്‍ ചേരും. Share on Facebook Share on Twitter Get this statement Link
  • 12 : നീ വിവേകിയെങ്കില്‍ പ്രയോജനംനിനക്കുതന്നെ; നീ പരിഹസിച്ചാല്‍ അതു നീതന്നെഏല്‍ക്കേണ്ടിവരും. Share on Facebook Share on Twitter Get this statement Link
  • 13 : ഭോഷത്തം വായാടിയാണ്; അവള്‍ദുര്‍വൃത്തയും നിര്‍ലജ്ജയുമത്രേ. Share on Facebook Share on Twitter Get this statement Link
  • 14 : അവള്‍ വാതില്‍ക്കല്‍ ഇരുപ്പുറപ്പിക്കുന്നു, നഗരത്തിലെ ഉയര്‍ന്ന സ്ഥലങ്ങള്‍ തന്റെ ഇരിപ്പിടമാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : വഴിയെ നേരേ പോകുന്നവരോട്അവള്‍ വിളിച്ചു പറയുന്നു: Share on Facebook Share on Twitter Get this statement Link
  • 16 : അല്‍പബുദ്ധികളെ, ഇങ്ങോട്ടുകയറി വരുവിന്‍. ബുദ്ധിശൂന്യനോട് അവള്‍ പറയുന്നു: Share on Facebook Share on Twitter Get this statement Link
  • 17 : മോഷ്ടിച്ച ജലം മധുരവും രഹസ്യത്തില്‍ തിന്ന അപ്പം രുചികരവുമാണ്. Share on Facebook Share on Twitter Get this statement Link
  • 18 : എന്നാല്‍, അവിടെ മരണംപതിയിരിക്കുന്നുവെന്നും അവളുടെഅതിഥികള്‍ പാതാളഗര്‍ത്തങ്ങളിലാണെന്നും അവനുണ്ടോ അറിയുന്നു! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 09:22:22 IST 2024
Back to Top