Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

ആറാം അദ്ധ്യായം


അദ്ധ്യായം 6

  വിവിധോപദേശങ്ങള്‍
 • 1 : മകനേ, നീ അയല്‍ക്കാരനുവേണ്ടിജാമ്യം നില്‍ക്കുകയോ അന്യനുവേണ്ടി വാക്കു കൊടുക്കുകയോചെയ്തിട്ടുണ്ടോ? Share on Facebook Share on Twitter
  Get this statement Link
 • 2 : നീ നിന്റെ സംസാരത്താല്‍കുരുക്കിലാവുകയോ വാക്കുകളാല്‍കുടുങ്ങിപ്പോവുകയോചെയ്തിട്ടുണ്ടോ? Share on Facebook Share on Twitter
  Get this statement Link
 • 3 : എങ്കില്‍, മകനേ, നീ അയല്‍ക്കാരന്റെ പിടിയില്‍പെട്ടിരിക്കുന്നതുകൊണ്ട്,രക്ഷപെടാന്‍ ഇങ്ങനെ ചെയ്യുക: ഉടനെ ചെന്ന് അയല്‍ക്കാരനോട്‌നിര്‍ബന്ധമായി അപേക്ഷിക്കുക. Share on Facebook Share on Twitter
  Get this statement Link
 • 4 : നിന്റെ മിഴികള്‍ക്ക് ഉറക്കമോകണ്‍പോളകള്‍ക്ക് മയക്കമോഅനുവദിക്കരുത്. Share on Facebook Share on Twitter
  Get this statement Link
 • 5 : വേട്ടക്കാരനില്‍നിന്നു മാനിനെപ്പോലെയും പക്ഷിയെപ്പോലെയുംരക്ഷപെട്ടുകൊള്ളുക. Share on Facebook Share on Twitter
  Get this statement Link
 • 6 : മടിയനായ മനുഷ്യാ, എറുമ്പിന്റെ പ്രവൃത്തി കണ്ട് വിവേകിയാവുക. Share on Facebook Share on Twitter
  Get this statement Link
 • 7 : മേലാളനോ കാര്യസ്ഥനോ രാജാവോ ഇല്ലാതെ Share on Facebook Share on Twitter
  Get this statement Link
 • 8 : അതു വേനല്‍ക്കാലത്ത് കലവറയൊരുക്കി കൊയ്ത്തുകാലത്ത് ഭക്ഷണം ശേഖരിച്ചു വയ്ക്കുന്നു. Share on Facebook Share on Twitter
  Get this statement Link
 • 9 : മടിയാ, നീ എത്രനാള്‍നിശ്‌ചേഷ്ടനായിരിക്കും? നീ എപ്പോഴാണ് ഉറക്കത്തില്‍നിന്ന് ഉണരുക? Share on Facebook Share on Twitter
  Get this statement Link
 • 10 : കുറച്ചുകൂടി ഉറങ്ങാം; തെല്ലുനേരം കൂടി മയങ്ങാം; കൈയുംകെട്ടിയിരുന്ന് അല്‍പംകൂടെവിശ്രമിക്കാം. Share on Facebook Share on Twitter
  Get this statement Link
 • 11 : ഫലമോ, ദാരിദ്ര്യം വഴിപോക്കനെപ്പോലെയും ദുര്‍ഭിക്ഷം കൊള്ളക്കാരനെപ്പോലെയും നിന്റെ മുന്‍പിലെത്തും. Share on Facebook Share on Twitter
  Get this statement Link
 • 12 : നിര്‍ഗുണനായ ദുഷ്ടന്‍കുടിലസംസാരവുമായി ചുറ്റിനടക്കുന്നു. Share on Facebook Share on Twitter
  Get this statement Link
 • 13 : അവന്‍ കണ്ണുകൊണ്ട് അടയാളം കാട്ടുകയും കാലുകൊണ്ടു തോണ്ടുകയും വിരലുകൊണ്ടു ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. Share on Facebook Share on Twitter
  Get this statement Link
 • 14 : അവന്‍ തുടര്‍ച്ചയായി അനൈക്യംവിതച്ചുകൊണ്ട്, വഴിപിഴച്ച ഹൃദയത്തോടെ തിന്‍മയ്ക്കുകളമൊരുക്കുന്നു. Share on Facebook Share on Twitter
  Get this statement Link
 • 15 : തന്‍മൂലം പെട്ടെന്ന് അവന്റെ മേല്‍അത്യാഹിതം നിപതിക്കും; നിമിഷത്തിനുള്ളില്‍ അവന്‍ പ്രതിവിധിയില്ലാത്തവിധംതകര്‍ന്നുപോകും. Share on Facebook Share on Twitter
  Get this statement Link
 • 16 : കര്‍ത്താവ് വെറുക്കുന്ന ആറ് കാര്യങ്ങളുണ്ട്; ഏഴാമതൊന്നുകൂടി അവിടുന്ന്‌മ്ലേഛമായി കരുതുന്നു. Share on Facebook Share on Twitter
  Get this statement Link
 • 17 : ഗര്‍വു കലര്‍ന്ന കണ്ണ്, വ്യാജം പറയുന്നനാവ്, നിഷ്‌കളങ്കമായരക്തംചൊരിയുന്ന കൈ, Share on Facebook Share on Twitter
  Get this statement Link
 • 18 : ദുഷ്‌കൃത്യങ്ങള്‍ നിനയ്ക്കുന്ന ഹൃദയം, തിന്‍മയിലേക്കു പായുന്ന പാദങ്ങള്‍, Share on Facebook Share on Twitter
  Get this statement Link
 • 19 : അസത്യം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി, സഹോദരര്‍ക്കിടയില്‍ ഭിന്നത വിതയ്ക്കുന്നവന്‍. Share on Facebook Share on Twitter
  Get this statement Link
 • ദാമ്പത്യ വിശ്വസ്തത
 • 20 : മകനേ, നിന്റെ പിതാവിന്റെ കല്‍പന കാത്തുകൊള്ളുക; മാതാവിന്റെ ഉപദേശം നിരസിക്കയുമരുത്. Share on Facebook Share on Twitter
  Get this statement Link
 • 21 : അവയെ നിന്റെ ഹൃദയത്തില്‍ സദാഉറപ്പിച്ചുകൊള്ളുക; അവനിന്റെ കഴുത്തില്‍ ധരിക്കുക. Share on Facebook Share on Twitter
  Get this statement Link
 • 22 : നടക്കുമ്പോള്‍ അവനിന്നെ നയിക്കും; കിടക്കുമ്പോള്‍ നിന്നെ കാത്തുകൊള്ളും;ഉണരുമ്പോള്‍ നിന്നെ ഉപദേശിക്കും. Share on Facebook Share on Twitter
  Get this statement Link
 • 23 : എന്തെന്നാല്‍, കല്‍പന ദീപവുംഉപദേശം പ്രകാശവുമാണ്; ശിക്ഷണത്തിന്റെ ശാസനകളാകട്ടെജീവന്റെ മാര്‍ഗവും. Share on Facebook Share on Twitter
  Get this statement Link
 • 24 : അവ ദുഷിച്ച സ്ത്രീയില്‍നിന്ന്,സൈ്വരിണിയുടെ മൃദുലഭാഷണത്തില്‍നിന്ന്, നിന്നെ കാത്തുസൂക്ഷിക്കുന്നു. Share on Facebook Share on Twitter
  Get this statement Link
 • 25 : അവളുടെ സൗന്ദര്യം നീ മോഹിക്കരുത്. കടാക്ഷവിക്‌ഷേപംകൊണ്ട് നിന്നെപിടിയിലമര്‍ത്താന്‍ അവളെഅനുവദിക്കയുമരുത്. Share on Facebook Share on Twitter
  Get this statement Link
 • 26 : എന്തെന്നാല്‍, വേശ്യയ്ക്ക്ഒരപ്പക്കഷണം മതി കൂലി. വ്യഭിചാരിണിയാവട്ടെ ഒരുവന്റെ ജീവനെത്തന്നെ ഒളിവില്‍ വേട്ടയാടുന്നു. Share on Facebook Share on Twitter
  Get this statement Link
 • 27 : ഉടുപ്പു കത്താതെ മാറിടത്തില്‍ തീകൊണ്ടുനടക്കാന്‍ ആര്‍ക്കു കഴിയും? Share on Facebook Share on Twitter
  Get this statement Link
 • 28 : അല്ലെങ്കില്‍ കാലു പൊള്ളാതെ,കനലിനുമീതേ നടക്കാന്‍ കഴിയുമോ? Share on Facebook Share on Twitter
  Get this statement Link
 • 29 : അതുപോലെ, അയല്‍ക്കാരന്റെഭാര്യയെ പ്രാപിക്കുന്നവനുംഅവളെ സ്പര്‍ശിക്കുന്നവനുംശിക്ഷയേല്‍ക്കാതിരിക്കുകയില്ല. Share on Facebook Share on Twitter
  Get this statement Link
 • 30 : വിശപ്പടക്കാന്‍ ഒരുവന്‍ മോഷ്ടിച്ചാല്‍ ആളുകള്‍ അവനെ വെറുക്കുകയില്ലായിരിക്കാം. Share on Facebook Share on Twitter
  Get this statement Link
 • 31 : എങ്കിലും, പിടിക്കപ്പെട്ടാല്‍, അവന്‍ ഏഴു മടങ്ങ് പകരം കൊടുക്കേണ്ടിവരും; വീട്ടുമുതലെല്ലാം വിട്ടുകൊടുക്കേണ്ടിവരും. Share on Facebook Share on Twitter
  Get this statement Link
 • 32 : വ്യഭിചാരം ചെയ്യുന്നവനു സുബോധമില്ല; അവന്‍ തന്നെത്തന്നെ നശിപ്പിക്കുകയാണ്. Share on Facebook Share on Twitter
  Get this statement Link
 • 33 : ക്ഷതങ്ങളും മാനഹാനിയുമാണ്അവനു ലഭിക്കുക. അവന്റെ അപമാനം തുടച്ചുമാറ്റപ്പെടുകയില്ല. Share on Facebook Share on Twitter
  Get this statement Link
 • 34 : എന്തെന്നാല്‍, അസൂയ പുരുഷനെകോപാകുലനാക്കുന്നു; പ്രതികാരം ചെയ്യുമ്പോള്‍ അവന്‍ ദാക്ഷിണ്യം കാട്ടുകയില്ല. Share on Facebook Share on Twitter
  Get this statement Link
 • 35 : അവന്‍ നഷ്ടപരിഹാരമൊന്നുംസ്വീകരിക്കുകയില്ല. എത്ര വലിയ പാരിതോഷികങ്ങളുംഅവനെ പ്രീണിപ്പിക്കുകയില്ല. Share on Facebook Share on Twitter
  Get this statement Link© Thiruvachanam.in
Wed Feb 20 12:25:04 IST 2019
Back to Top