Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

അഞ്ചാം അദ്ധ്യായം


അദ്ധ്യായം 5

    ദുശ്ചരിതയെ സൂക്ഷിക്കുക
  • 1 : മകനേ, എന്റെ ജ്ഞാനത്തില്‍ ശ്രദ്ധപതിക്കുകയും എന്റെ വാക്കുകള്‍ക്ക്‌ചെവികൊടുക്കുകയും ചെയ്യുക. Share on Facebook Share on Twitter Get this statement Link
  • 2 : അപ്പോള്‍ നീ വിവേചനാശക്തികാത്തുസൂക്ഷിക്കുകയും നിന്റെ അധരം അറിവു സംരക്ഷിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 3 : ദുശ്ചരിതയായ സ്ത്രീയുടെ അധരംതേന്‍ പൊഴിക്കുന്നു; അവളുടെ മൊഴികള്‍ തൈലത്തെക്കാള്‍സ്‌നിഗ്ധമാണ്. Share on Facebook Share on Twitter Get this statement Link
  • 4 : എന്നാല്‍, ഒടുവില്‍ അവള്‍കാഞ്ഞിരംപോലെ കയ്പുള്ളവളുംഇരുതലവാള്‍പോലെമൂര്‍ച്ചയുള്ളവളുമായിത്തീരും. Share on Facebook Share on Twitter Get this statement Link
  • 5 : അവളുടെ പാദങ്ങള്‍ മരണത്തിലേക്കിറങ്ങുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്കുള്ള മാര്‍ഗത്തിലാണ്. Share on Facebook Share on Twitter Get this statement Link
  • 6 : അവള്‍ ജീവന്റെ വഴി ശ്രദ്ധിക്കാതെ എങ്ങോട്ടെന്നില്ലാതെ അലഞ്ഞുതിരിയുന്നു; അവള്‍ അത് അറിയുന്നുമില്ല. Share on Facebook Share on Twitter Get this statement Link
  • 7 : ആകയാല്‍, മക്കളേ, ഞാന്‍ പറയുന്നതുകേള്‍ക്കുവിന്‍. എന്റെ വചനങ്ങളില്‍നിന്ന് വ്യതിചലിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 8 : അവളില്‍ നിന്ന് അകന്നുമാറുവിന്‍. അവളുടെ വാതില്‍ക്കല്‍ ചെല്ലരുത്. Share on Facebook Share on Twitter Get this statement Link
  • 9 : ചെന്നാല്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍നിന്റെ സത്കീര്‍ത്തി നഷ്ടപ്പെടുകയും നിന്റെ ആയുസ്‌സ് നിര്‍ദയര്‍ അപഹരിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 10 : അന്യര്‍ നിന്റെ സമ്പത്ത് മതിയാവോളംഅപഹരിക്കുകയും നിന്റെ അധ്വാനത്തിന്റെ ഫലം അവരുടെവീട്ടിലെത്തുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 11 : അന്യര്‍ നിന്റെ സമ്പത്ത് മതിയാവോളംഅപഹരിക്കുകയും അങ്ങനെ ജീവിതാന്ത്യത്തില്‍ ശരീരംക്ഷയിച്ച് എല്ലുംതോലുമായിനീ ഞരങ്ങിക്കൊണ്ടു പറയും: Share on Facebook Share on Twitter Get this statement Link
  • 12 : ഞാന്‍ എത്രമാത്രം ശിക്ഷണം വെറുത്തു! എന്റെ ഹൃദയം എത്രമാത്രം ശാസനത്തെ പുച്ഛിച്ചു! Share on Facebook Share on Twitter Get this statement Link
  • 13 : ഞാന്‍ എന്റെ ഗുരുക്കന്‍മാരുടെ വാക്കുകള്‍ കേള്‍ക്കുകയോ ഉപദേഷ്ടാക്കള്‍ക്കു ചെവികൊടുക്കുകയോ ചെയ്തില്ല. Share on Facebook Share on Twitter Get this statement Link
  • 14 : സമൂഹത്തിനു മുന്‍പില്‍ ഞാന്‍ തീര്‍ത്തും നശിച്ചവനെപ്പോലെയായി. Share on Facebook Share on Twitter Get this statement Link
  • 15 : നിന്റെ കിണറ്റില്‍നിന്ന്,നിന്റെ ഉറവയില്‍നിന്നു മാത്രമേവെള്ളം കുടിക്കാവൂ. Share on Facebook Share on Twitter Get this statement Link
  • 16 : നിന്റെ ഉറവകളെ മറുനാട്ടിലുംനീരൊഴുക്കുകളെ തെരുവുകളിലുംഒഴുക്കിക്കളയുകയോ? Share on Facebook Share on Twitter Get this statement Link
  • 17 : അവനിന്റെ അടുത്തുള്ളഅന്യര്‍ക്കുവേണ്ടിയാവാതെനിനക്കുവേണ്ടി മാത്രമായിരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 18 : നിന്റെ ഉറവ, നിന്റെ യൗവനത്തിലെ ഭാര്യ, അനുഗൃഹീതയായിരിക്കട്ടെ; അവളില്‍ ആനന്ദംകൊള്ളുക. Share on Facebook Share on Twitter Get this statement Link
  • 19 : അവള്‍ ചന്തമുള്ളൊരു മാന്‍പേട,സുന്ദരിയായ മാന്‍പേടതന്നെ; അവളുടെ സ്‌നേഹം നിന്നെ സദാസന്തോഷംകൊണ്ടു നിറയ്ക്കട്ടെ. അവളുടെ പ്രേമം നിന്നെ എപ്പോഴുംലഹരി പിടിപ്പിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 20 : മകനേ, നീ ദുശ്ചരിതയായ സ്ത്രീക്കുവഴിപ്പെടുകയും സൈ്വരിണിയുടെവക്ഷസ്‌സിനെ ആശ്ലേഷിക്കുകയുംചെയ്യുന്നതെന്തിന്? Share on Facebook Share on Twitter Get this statement Link
  • 21 : മനുഷ്യന്റെ ചെയ്തികളെല്ലാംകര്‍ത്താവ് കാണുന്നു. അവിടുന്ന് അവന്റെ പാതകളെശോധനചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : ദുഷ്‌കൃത്യങ്ങള്‍ ദുഷ്ടനെ കെണിയില്‍വീഴ്ത്തുന്നു; സ്വന്തം പാപത്തിന്റെ വലയില്‍അവന്‍ കുരുങ്ങുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : ശിക്ഷണരാഹിത്യത്താല്‍ അവന്‍ മൃതിയടയുന്നു; വലിയ ഭോഷത്തം നിമിത്തംഅവന്‍ നശിക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 09:39:51 IST 2024
Back to Top