Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉല്‍‍പത്തി പുസ്തകം

,

ഏഴാം അദ്ധ്യായം


അദ്ധ്യായം 7

    ജലപ്രളയം
  • 1 : കര്‍ത്താവ് നോഹയോട് അരുളിച്ചെയ്തു: നീയും കുടുംബവും പെട്ടകത്തില്‍ പ്രവേശിക്കുക. ഈ തലമുറയില്‍ നിന്നെ ഞാന്‍ നീതിമാനായി കണ്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : ഭൂമുഖത്ത് അവയുടെ വംശം നിലനിര്‍ത്താന്‍വേണ്ടി ശുദ്ധിയുള്ള സര്‍വ മൃഗങ്ങളിലും നിന്ന് ആണും പെണ്ണുമായി ഏഴു ജോഡിയും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍ നിന്ന് ആണും പെണ്ണുമായി ഒരു ജോഡിയും Share on Facebook Share on Twitter Get this statement Link
  • 3 : ആകാശത്തിലെ പറവകളില്‍നിന്ന് പൂവനും പിടയുമായി ഏഴു ജോഡിയും കൂടെ കൊണ്ടുപോവുക. Share on Facebook Share on Twitter Get this statement Link
  • 4 : ഏഴു ദിവസവുംകൂടി കഴിഞ്ഞാല്‍ നാല്‍പതു രാവും നാല്‍പതു പകലും ഭൂമുഖത്തെല്ലാം ഞാന്‍ മഴപെയ്യിക്കും; ഞാന്‍ സൃഷ്ടിച്ച സകല ജീവജാലങ്ങളെയും ഭൂതലത്തില്‍നിന്നു തുടച്ചു മാറ്റും. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവു കല്‍പിച്ചതെല്ലാം നോഹ ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 6 : നോഹയ്ക്ക് അറുനൂറു വയസ്സുള്ളപ്പോഴാണ് ഭൂമുഖത്തു വെള്ളപ്പൊക്കമുണ്ടായത്. Share on Facebook Share on Twitter Get this statement Link
  • 7 : വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപെടാന്‍ നോഹയും ഭാര്യയും പുത്രന്‍മാരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി. Share on Facebook Share on Twitter Get this statement Link
  • 8 : ദൈവം കല്‍പിച്ചതുപോലെ ശുദ്ധിയുള്ളവയും Share on Facebook Share on Twitter Get this statement Link
  • 9 : അല്ലാത്തവയുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും, ആണും പെണ്ണുമായി ഈ രണ്ടുവീതം, നോഹയോടുകൂടെ പെട്ടകത്തില്‍ കയറി. Share on Facebook Share on Twitter Get this statement Link
  • 10 : ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ഭൂമിയില്‍ വെള്ളം പൊങ്ങിത്തുടങ്ങി. Share on Facebook Share on Twitter Get this statement Link
  • 11 : നോഹയുടെ ജീവിതത്തിന്റെ അറുനൂറാം വര്‍ഷം രണ്ടാം മാസം പതിനേഴാം ദിവസം അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങള്‍ തുറന്നു. Share on Facebook Share on Twitter Get this statement Link
  • 12 : നാല്‍പതു രാവും നാല്‍പതു പകലും മഴ പെയ്തുകൊണ്ടിരുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : അന്നുതന്നെ നോഹയും ഭാര്യയും അവന്റെ പുത്രന്മാരായ ഷേം, ഹാം, യാഫെത്ത് എന്നിവരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി. Share on Facebook Share on Twitter Get this statement Link
  • 14 : അവരോടൊത്ത് എല്ലായിനം വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പക്ഷികളും പെട്ടകത്തില്‍ കടന്നു. Share on Facebook Share on Twitter Get this statement Link
  • 15 : ജീവനുള്ള സകല ജഡത്തിലുംനിന്ന് ഈരണ്ടുവീതം നോഹയോടുകൂടി പെട്ടകത്തില്‍ കടന്നു. Share on Facebook Share on Twitter Get this statement Link
  • 16 : സകല ജീവജാലങ്ങളും, നോഹയോടു ദൈവം കല്‍പിച്ചിരുന്നതുപോലെ, ആണും പെണ്ണുമായാണ് അകത്തു കടന്നത്. കര്‍ത്താവു നോഹയെ പെട്ടകത്തിലടച്ചു. Share on Facebook Share on Twitter Get this statement Link
  • 17 : വെള്ളപ്പൊക്കം നാല്‍പതുനാള്‍ തുടര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നു; പെട്ടകം പൊങ്ങി ഭൂമിക്കു മുകളിലായി. Share on Facebook Share on Twitter Get this statement Link
  • 18 : ഭൂമിയില്‍ ജലം വര്‍ധിച്ചുകൊണ്ടേയിരുന്നു. പെട്ടകം വെള്ളത്തിനു മീതേയൊഴുകി. Share on Facebook Share on Twitter Get this statement Link
  • 19 : ജലനിരപ്പ് വളരെ ഉയര്‍ന്നു; ആകാശത്തിന്‍കീഴേ തലയുയര്‍ത്തിനിന്ന സകല പര്‍വതങ്ങളും വെള്ളത്തിനടിയിലായി. Share on Facebook Share on Twitter Get this statement Link
  • 20 : പര്‍വതങ്ങള്‍ക്കു മുകളില്‍ പതിനഞ്ചു മുഴം വരെ വെള്ളമുയര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 21 : ഭൂമുഖത്തു ചരിക്കുന്ന എല്ലാ ജീവജാലങ്ങളും - പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും മനുഷ്യരും - ചത്തൊടുങ്ങി. Share on Facebook Share on Twitter Get this statement Link
  • 22 : കരയില്‍ വസിച്ചിരുന്ന പ്രാണനുള്ളവയെല്ലാം ചത്തു. Share on Facebook Share on Twitter Get this statement Link
  • 23 : ഭൂമുഖത്തുനിന്നു ജീവനുള്ളവയെയെല്ലാം - മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും - അവിടുന്നു തുടച്ചുമാറ്റി. നോഹയും അവനോടൊപ്പം പെട്ടകത്തിലുണ്ടായിരുന്നവരും മാത്രം അവശേഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 24 : വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടുനിന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 15:43:58 IST 2024
Back to Top