Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പുറപ്പാടിന്റെ പുസ്തകം

,

ഏഴാം അദ്ധ്യായം


അദ്ധ്യായം 7

    ഫറവോയുടെ മുന്‍പില്‍
  • 1 : കര്‍ത്താവു മോശയോടു പറഞ്ഞു: ഇതാ ഞാന്‍ ഫറവോയ്ക്കു നിന്നെ ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു. നിന്റെ സഹോദരനായ അഹറോന്‍, നിന്റെ പ്രവാചകനായിരിക്കും. Share on Facebook Share on Twitter
    Get this statement Link
  • 2 : ഞാന്‍ നിന്നോടു കല്‍പിക്കുന്നതെല്ലാം നീ അഹറോനോടു പറയണം. ഫറവോ തന്റെ രാജ്യത്തുനിന്ന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍വേണ്ടി നിന്റെ സഹോദരന്‍ അഹറോന്‍ അവനോടു സംസാരിക്കട്ടെ. Share on Facebook Share on Twitter
    Get this statement Link
  • 3 : ഞാന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കും; ഈജിപ്തു രാജ്യത്തു വളരെയേറെ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കും. Share on Facebook Share on Twitter
    Get this statement Link
  • 4 : എങ്കിലും ഫറവോ നിങ്ങളുടെ വാക്കു കേള്‍ക്കുകയില്ല. എന്നാല്‍, ഞാന്‍ ഈജിപ്തിനെ കഠിനമായി ശിക്ഷിച്ച്, എന്റെ സൈന്യവും ജനവുമായ ഇസ്രായേലിനെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരും. Share on Facebook Share on Twitter
    Get this statement Link
  • 5 : ഞാന്‍ ഈജിപ്തിനെതിരേ കൈനീട്ടി ഇസ്രായേല്‍മക്കളെ അവരുടെയിടയില്‍ നിന്ന് മോചിപ്പിച്ചു കഴിയുമ്പോള്‍ ഞാനാണു കര്‍ത്താവെന്ന് ഈജിപ്തുകാര്‍ മനസ്സിലാക്കും. Share on Facebook Share on Twitter
    Get this statement Link
  • 6 : മോശയും അഹറോനും കര്‍ത്താവു കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. Share on Facebook Share on Twitter
    Get this statement Link
  • 7 : അവര്‍ ഫറവോയോടു സംസാരിക്കുമ്പോള്‍ മോശയ്ക്ക് എണ്‍പതും അഹറോന് എണ്‍പത്തിമൂന്നും വയസ്സായിരുന്നു. Share on Facebook Share on Twitter
    Get this statement Link
  • വടി സര്‍പ്പമായി മാറുന്നു
  • 8 : കര്‍ത്താവ് മോശയോടും അഹറോനോടും പറഞ്ഞു: Share on Facebook Share on Twitter
    Get this statement Link
  • 9 : ഫറവോ നിങ്ങളോട് ഒരടയാളം ആവശ്യപ്പെടുന്നപക്ഷം നീ അഹറോനോടു നിന്റെ വടിയെടുത്തു ഫറവോയുടെ മുന്‍പിലിടുക എന്നു പറയണം. Share on Facebook Share on Twitter
    Get this statement Link
  • 10 : അത് സര്‍പ്പമായി മാറും. മോശയും അഹറോനും ഫറവോയുടെ അടുക്കല്‍ച്ചെന്ന് കര്‍ത്താവു കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അഹറോന്‍ വടി ഫറവോയുടെയും സേവകരുടെയും മുന്‍പില്‍ ഇട്ടു. Share on Facebook Share on Twitter
    Get this statement Link
  • 11 : അതു സര്‍പ്പമായി, അപ്പോള്‍ ഫറവോ വിജ്ഞന്‍മാരെയും മന്ത്രവാദികളെയും വിളിച്ചുവരുത്തി. തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ഈജിപ്തിലെ മന്ത്രവാദികളും അപ്രകാരം ചെയ്തു. Share on Facebook Share on Twitter
    Get this statement Link
  • 12 : അവര്‍ ഓരോരുത്തരും തങ്ങളുടെ വടികള്‍ നിലത്തിട്ടപ്പോള്‍ അവ സര്‍പ്പങ്ങളായി മാറി. എന്നാല്‍, അഹറോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. Share on Facebook Share on Twitter
    Get this statement Link
  • 13 : കര്‍ത്താവു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി; അവന്‍ അവരുടെ വാക്കുകേട്ടില്ല. Share on Facebook Share on Twitter
    Get this statement Link
  • ജലം രക്തമായി മാറുന്നു
  • 14 : കര്‍ത്താവു മോശയോടു പറഞ്ഞു: ഫറവോ കഠിനഹൃദയനായിത്തീര്‍ന്നിരിക്കുന്നു. അവന്‍ ജനത്തെ വിട്ടയയ്ക്കാന്‍ വിസമ്മതിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 15 : രാവിലെ നീ ഫറവോയുടെ അടുത്തേക്കുപോകുക. അവന്‍ നദിയിലേക്കിറങ്ങിവരുമ്പോള്‍ നീ നദീതീരത്ത് അവനെ കാത്തു നില്‍ക്കണം; സര്‍പ്പമായി മാറിയ വടിയും കൈയിലെടുത്തുകൊള്ളുക. Share on Facebook Share on Twitter
    Get this statement Link
  • 16 : നീ അവനോടു പറയണം: ഹെബ്രായരുടെ ദൈവമായ കര്‍ത്താവ് എന്നെ നിന്റെയടുത്തേക്കയച്ചത്, മരുഭൂമിയില്‍ എന്നെ ആരാധിക്കാന്‍ എന്റെ ജനത്തെ അയയ്ക്കുക എന്ന് ആവശ്യപ്പെടാനാണ്. എന്നാല്‍, നീ ഇതുവരെ അത് അനുസരിച്ചില്ല. Share on Facebook Share on Twitter
    Get this statement Link
  • 17 : കര്‍ത്താവു പറയുന്നു: ഞാനാണു കര്‍ത്താവെന്ന് ഇതിനാല്‍ നീ മനസ്സിലാക്കും. ഇതാ എന്റെ കൈയിലുള്ള വടികൊണ്ടു ഞാന്‍ നൈലിലെ ജലത്തിന്‍മേല്‍ അടിക്കും. Share on Facebook Share on Twitter
    Get this statement Link
  • 18 : ജലം രക്തമയമായി മാറും. നദിയിലെ മത്‌സ്യങ്ങള്‍ ചത്തുപോകും; നദി ദുര്‍ഗന്ധം വമിക്കും. നദിയില്‍ നിന്നു വെള്ളം കുടിക്കാന്‍ ഈജിപ്തുകാര്‍ക്കു കഴിയാതെവരും. Share on Facebook Share on Twitter
    Get this statement Link
  • 19 : കര്‍ത്താവു മോശയോട് ആജ്ഞാപിച്ചു: അഹറോനോടു പറയുക, നീ വടി കൈയിലെടുത്ത് നിന്റെ കൈ ഈജിപ്തിലെ ജലത്തിന്‍മേല്‍, അവിടത്തെ നദികളുടെയും അരുവികളുടെയും, കയങ്ങളുടെയും കുളങ്ങളുടെയും മേല്‍നീട്ടുക. ജലം രക്തമായി മാറും. ഈജിപ്തിലെങ്ങും, മരപ്പാത്രങ്ങളിലും, കല്‍പ്പാത്രങ്ങളില്‍പോലും രക്തം കാണപ്പെടും. Share on Facebook Share on Twitter
    Get this statement Link
  • 20 : കര്‍ത്താവു കല്‍പിച്ചതുപോലെ മോശയും അഹറോനും പ്രവര്‍ത്തിച്ചു. ഫറവോയുടെയും അവന്റെ സേവകരുടെയും മുന്‍പില്‍വച്ച് അവന്‍ വടിയുയര്‍ത്തി, നദീജലത്തിന്‍മേല്‍ അടിച്ചു. നദിയിലുണ്ടായിരുന്ന ജലമെല്ലാം രക്തമായി മാറി. Share on Facebook Share on Twitter
    Get this statement Link
  • 21 : നദിയിലെ മത്‌സ്യമെല്ലാം ചത്തൊടുങ്ങി. നദി ദുര്‍ഗന്ധം വമിച്ചു; ഈജിപ്തുകാര്‍ക്ക് നദിയില്‍ നിന്നു വെള്ളം കുടിക്കാന്‍ കഴിഞ്ഞില്ല; ഈജിപ്തിലെങ്ങും രക്തം കാണപ്പെട്ടു. Share on Facebook Share on Twitter
    Get this statement Link
  • 22 : ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ അപ്രകാരം ചെയ്തു. കര്‍ത്താവു പറഞ്ഞതുപോലെ, ഫറവോ കൂടുതല്‍ കഠിനഹൃദയനായി; അവന്‍ അവരുടെ വാക്കു കേട്ടുമില്ല. Share on Facebook Share on Twitter
    Get this statement Link
  • 23 : ഫറവോ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ഇക്കാര്യം അവന്‍ ഗൗനിച്ചില്ല. Share on Facebook Share on Twitter
    Get this statement Link
  • 24 : നദീജലം കുടിക്കുക അസാധ്യമായിത്തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ കുടിക്കാന്‍ വെള്ളത്തിനുവേണ്ടി നദീതീരത്തു കുഴികളുണ്ടാക്കി. Share on Facebook Share on Twitter
    Get this statement Link
  • 25 : കര്‍ത്താവു നദിയെ പ്രഹരിച്ചിട്ട് ഏഴുദിവസം കഴിഞ്ഞു. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Tue Oct 24 11:11:12 IST 2017
Back to Top