Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

നാല്പതാം അദ്ധ്യായം


അദ്ധ്യായം 40

  • 1 : കര്‍ത്താവ് തുടര്‍ന്നു: Share on Facebook Share on Twitter Get this statement Link
  • 2 : ആക്‌ഷേപം പറയുന്നവന്‍ സര്‍വശക്തനോട് ഇനിയും വാദത്തിനു മുതിരുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഉത്തരം പറയട്ടെ. Share on Facebook Share on Twitter Get this statement Link
  • ജോബ് നിശബ്ദനാകുന്നു
  • 3 : ജോബ് കര്‍ത്താവിനോടു പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 4 : ഞാന്‍ നിസ്‌സാരനാണ്; ഞാന്‍ എന്തുത്തരം പറയാനാണ്! ഞാന്‍ വായ് പൊത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ഒരിക്കല്‍ ഞാന്‍ സംസാരിച്ചു; ഇനി ഞാന്‍ ഉത്തരം പറയുകയില്ല. രണ്ടു തവണ ഞാന്‍ മറുപടി പറഞ്ഞു; ഇനി ഞാന്‍ മിണ്ടുകയില്ല. Share on Facebook Share on Twitter Get this statement Link
  • ദൈവം തുടരുന്നു
  • 6 : അപ്പോള്‍ ചുഴലിക്കാറ്റില്‍ നിന്ന് കര്‍ത്താവ് ജോബിനോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 7 : പുരുഷനെപ്പോലെ നീ അരമുറുക്കുക, ഞാന്‍ ചോദിക്കാം, ഉത്തരം പറയുക. Share on Facebook Share on Twitter Get this statement Link
  • 8 : നീ എന്റെ വിധി അനീതിപരമെന്നു പറയുമോ? നിന്നെത്തന്നെ നീതീകരിക്കാന്‍ നീ എന്നെ കുറ്റക്കാരനാക്കുമോ? Share on Facebook Share on Twitter Get this statement Link
  • 9 : നീ ദൈവത്തെപ്പോലെ ശക്തനാണോ?അവിടുത്തെപ്പോലെ ഗര്‍ജനം മുഴക്കാന്‍ നിനക്കാകുമോ? Share on Facebook Share on Twitter Get this statement Link
  • 10 : മഹിമയും പ്രതാപവും കൊണ്ട്‌ നിന്നെത്തന്നെ അലങ്കരിക്കുക; മഹത്വവും പ്രാഭവവും ധരിച്ചുകൊള്ളുക. Share on Facebook Share on Twitter Get this statement Link
  • 11 : നിന്റെ കോപം കവിഞ്ഞൊഴുകട്ടെ. ഓരോ അഹങ്കാരിയെയും ഒറ്റ നോട്ടത്തില്‍ എളിമപ്പെടുത്തുക. Share on Facebook Share on Twitter Get this statement Link
  • 12 : ഓരോ അഹങ്കാരിയെയും ഒറ്റ നോട്ടത്തില്‍ താഴെയിറക്കുക. ദുഷ്ടനെ നില്‍ക്കുന്നിടത്തു നിന്ന് വലിച്ചിടുക. Share on Facebook Share on Twitter Get this statement Link
  • 13 : അവരെ പൊടികൊണ്ടു മൂടുക; അവരെ അധോലോകത്തില്‍ ബന്ധിക്കുക. Share on Facebook Share on Twitter Get this statement Link
  • 14 : നിന്റെ വലത്തുകരം തന്നെ നിനക്കു വിജയം നല്‍കുന്നുവെന്ന് അപ്പോള്‍ ഞാന്‍ അംഗീകരിക്കാം. Share on Facebook Share on Twitter Get this statement Link
  • 15 : നീര്‍ക്കുതിരയെ നോക്കുക. നിന്നെ സൃഷ്ടിച്ചതുപോലെ അവനെയും ഞാന്‍ സൃഷ്ടിച്ചു; കാളയെപ്പോലെ അവന്‍ പുല്ലു തിന്നുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : അവന്റെ ശക്തി അരയിലും ബലം ഉദരപേശികളിലുമാണ്. Share on Facebook Share on Twitter Get this statement Link
  • 17 : അവന്റെ വാല് ദേവദാരുപോലെ ദൃഢവും അവന്റെ കാലുകളിലെ സ്‌നായുക്കള്‍ പിണഞ്ഞു ചേര്‍ന്നതും ആണ്. Share on Facebook Share on Twitter Get this statement Link
  • 18 : അവന്റെ അസ്ഥികള്‍ ഓട്ടു കുഴല്‍പോലെയും അവയവങ്ങള്‍ ഇരുമ്പഴികള്‍ പോലെയുമാണ്. Share on Facebook Share on Twitter Get this statement Link
  • 19 : അവന്‍ ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നാമനാണ്; അവനെ സൃഷ്ടിച്ചവനു മാത്രമേ അവനെ തോല്‍പിക്കാന്‍ കഴിയൂ. Share on Facebook Share on Twitter Get this statement Link
  • 20 : വന്യമൃഗങ്ങള്‍ വിഹരിക്കുന്ന മലകള്‍ അവനു ഭക്ഷണം നല്‍കും. Share on Facebook Share on Twitter Get this statement Link
  • 21 : താമരയുടെ തണലിലും, ചതുപ്പുനിലത്തു ഞാങ്ങണയുടെ മറവിലും അവന്‍ കിടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : താമര അവനു തണല്‍ നല്‍കുന്നു. അരുവിയിലെ അരളികള്‍ അവനെ ചുറ്റി നില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : നദി കലങ്ങിമറിഞ്ഞാലും അവന്‍ ഭയപ്പെടുകയില്ല. ജോര്‍ദാന്‍ വായിലേക്കുകുത്തിയൊഴുകിയാലും അവനു കൂസലില്ല. Share on Facebook Share on Twitter Get this statement Link
  • 24 : ആര്‍ക്കെങ്കിലും അവനെ കൊളുത്തില്‍കുരുക്കാമോ? അവനു മൂക്കുകയര്‍ ഇടാമോ? Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 13:04:21 IST 2024
Back to Top