Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

മുപ്പത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 32

    എലീഹുവിന്റെ പ്രഭാഷണം
  • 1 : ജോബിന് താന്‍ നീതിമാനാണെന്നു തോന്നിയതുകൊണ്ട് ഈ മൂന്നുപേരും തങ്ങളുടെ വാദം മതിയാക്കി. Share on Facebook Share on Twitter Get this statement Link
  • 2 : റാം കുടുംബത്തില്‍പ്പെട്ട ബൂസ്യനായ ബറാഖേലിന്റെ പുത്രന്‍ എലീഹു കോപിഷ്ഠനായി. ദൈവത്തെക്കാള്‍ തന്നെത്തന്നെ നീതികരിച്ചതുകൊണ്ട്, ജോബിന്റെ നേരേ അവന്റെ കോപം വര്‍ധിച്ചു; Share on Facebook Share on Twitter Get this statement Link
  • 3 : ജോബ് തെറ്റു ചെയ്‌തെന്ന് അവന്റെ മൂന്നു സ്‌നേഹിതന്‍മാരും പ്രഖ്യാപിച്ചെങ്കിലും, തക്ക മറുപടി നല്‍കാന്‍ അവര്‍ക്കു കഴിയാഞ്ഞതുകൊണ്ട്, അവരോടും അവന്‍ കോപിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരായതുകൊണ്ട് എലീഹു മറുപടി പറയാതെ കാത്തിരുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : എന്നാല്‍, അവര്‍ മൂന്നുപേരും മറുപടി പറയുന്നില്ലെന്നു കണ്ടപ്പോള്‍ അവന്‍ കുപിതനായി. Share on Facebook Share on Twitter Get this statement Link
  • 6 : ബൂസ്യനായ ബറാഖേലിന്റെ പുത്രന്‍ എലീഹു മറുപടി പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 7 : ഞാന്‍ പ്രായത്തില്‍ ചെറുപ്പമാണ്, നിങ്ങള്‍ പ്രായംകൂടിയവരും. അതിനാല്‍ എന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ എനിക്കു ഭയമായിരുന്നു. ഞാന്‍ ചിന്തിച്ചു, പ്രായം സംസാരിക്കുകയും പ്രായാധിക്യം ജ്ഞാനം പകരുകയും ചെയ്യട്ടെ. Share on Facebook Share on Twitter Get this statement Link
  • 8 : എന്നാല്‍, മനുഷ്യനിലെ ചൈതന്യം, സര്‍വശക്തന്റെ ശ്വാസം, ആണ് അവനു ജ്ഞാനം നല്‍കുന്നത്. Share on Facebook Share on Twitter Get this statement Link
  • 9 : പ്രായാധിക്യം ജ്ഞാനം പ്രദാനം ചെയ്യുന്നില്ല, ദീര്‍ഘായുസ്‌സ് വിവേകവും. Share on Facebook Share on Twitter Get this statement Link
  • 10 : അതിനാല്‍, ഞാന്‍ പറയുന്നു, എന്റെ വാക്കു കേള്‍ക്കുക. ഞാനും എന്റെ അഭിപ്രായം പ്രകടിപ്പിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 11 : എന്തു പറയണമെന്നു നിങ്ങള്‍ ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ നിങ്ങളുടെ വാക്കു കേള്‍ക്കാന്‍ ഞാന്‍ കാത്തിരുന്നു. നിങ്ങളുടെ ജ്ഞാനവചസ്‌സുകള്‍ക്കു വേണ്ടി ശ്രദ്ധിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : ഞാന്‍ നിങ്ങളെ ശ്രദ്ധിച്ചു, ജോബിനെ ഖണ്‍ഡിക്കാന്‍ ആരും ഉണ്ടായില്ല. നിങ്ങളിലാരും അവന്റെ വാക്കുകള്‍ക്കു മറുപടി കൊടുത്തുമില്ല. Share on Facebook Share on Twitter Get this statement Link
  • 13 : ഞങ്ങള്‍ക്കു ജ്ഞാനം ലഭിച്ചിരിക്കുന്നു; ദൈവമാണ്, മനുഷ്യനല്ല അവനെ ഖണ്‍ഡിക്കുക എന്നു പറയാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. Share on Facebook Share on Twitter Get this statement Link
  • 14 : അവന്‍ തന്റെ വാക്കുകള്‍ എനിക്കെതിരേ പ്രയോഗിച്ചില്ല, നിങ്ങളുടെ വചനങ്ങള്‍കൊണ്ട് ഞാനവനു മറുപടി കൊടുക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 15 : അവര്‍ പതറിപ്പോയി, അവര്‍ ഇനി ഉത്തരം പറയുകയില്ല. അവര്‍ക്കൊരു വാക്കുപോലും സംസാരിക്കാനില്ല. Share on Facebook Share on Twitter Get this statement Link
  • 16 : അവര്‍ അവിടെ വെറുതെ നില്‍ക്കുകയും മറുപടി പറയാതിരിക്കുകയും ചെയ്യുന്നു; അവര്‍ സംസാരിക്കാത്തതിനാല്‍ ഞാന്‍ കാത്തിരിക്കണമോ? Share on Facebook Share on Twitter Get this statement Link
  • 17 : ഞാനും എനിക്കു നല്‍കാനുള്ള മറുപടി പറയും; ഞാനും എന്റെ അഭിപ്രായം തുറന്നുപറയും. Share on Facebook Share on Twitter Get this statement Link
  • 18 : എന്തെന്നാല്‍, ഞാന്‍ വാക്കുകള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നിലെ ചൈതന്യം എന്നെ നിര്‍ബന്ധിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : എന്റെ ഹൃദയം ബഹിര്‍ഗമനമാര്‍ഗം ഇല്ലാത്ത വീഞ്ഞുപോലെയാണ്; പൊട്ടാറായിരിക്കുന്ന പുതിയ തോല്‍ക്കുടം പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 20 : എനിക്കു സംസാരിക്കണം, എന്നാലേ എനിക്ക് ആശ്വാസം ലഭിക്കൂ. അധരം തുറന്ന് എനിക്കു മറുപടി പറയണം. Share on Facebook Share on Twitter Get this statement Link
  • 21 : ഞാന്‍ ആരോടും പക്ഷപാതം കാണിക്കുകയില്ല. ഒരു മനുഷ്യനോടും മുഖസ്തുതി പറയുകയുമില്ല. Share on Facebook Share on Twitter Get this statement Link
  • 22 : മുഖസ്തുതി പറയാന്‍ എനിക്കറിഞ്ഞുകൂടാ, പറഞ്ഞാല്‍, എന്റെ സ്രഷ്ടാവ് എന്നെ വേഗം നശിപ്പിക്കും. എലീഹു ജോബിനെ കുറ്റപ്പെടുത്തുന്നു Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 10:07:18 IST 2024
Back to Top