Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

പതിനെട്ടാം അദ്ധ്യായം


അദ്ധ്യായം 18

    ബില്‍ദാദ് വീണ്ടും സംസാരിക്കുന്നു.
  • 1 : ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 2 : എത്രനേരം നീ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും? നീ ശ്രദ്ധിക്കുമെങ്കില്‍ ഞങ്ങള്‍ പറയാം. Share on Facebook Share on Twitter Get this statement Link
  • 3 : എന്തുകൊണ്ടു നീ ഞങ്ങളെ മൃഗങ്ങളായി എണ്ണുന്നു? എന്തുകൊണ്ടു ഭോഷന്‍മാരായി ഞങ്ങളെ കണക്കാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : കോപാവേശത്താല്‍ തന്നെത്തന്നെ ചീന്തിക്കളയുന്ന നിനക്കുവേണ്ടി ഭൂമി പരിത്യക്തമാകണമോ? പാറയെ അതിന്റെ സ്ഥാനത്തുനിന്നു നീക്കണമോ? Share on Facebook Share on Twitter Get this statement Link
  • 5 : ദുഷ്ടന്റെ പ്രകാശം കെടുത്തിയിരിക്കുന്നു. അവന്റെ അഗ്‌നി ജ്വലിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 6 : അവന്റെ കൂടാരത്തില്‍ പ്രകാശം ഇരുളായി മാറിയിരിക്കുന്നു; അവനു മുകളിലുള്ള ദീപം കെടുത്തിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : ദൃഢമായിരുന്ന അവന്റെ പാദങ്ങള്‍ ഇപ്പോള്‍ പതറുന്നു. അവന്റെ പദ്ധതികള്‍ തന്നെ അവനെ നശിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അവന്‍ നടന്നു ചെന്ന് വലയില്‍ കുടുങ്ങുന്നു; അവന്‍ ചതിക്കുഴിയുടെ മീതെയാണ് നടക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 9 : കുരുക്ക് അവന്റെ കുതികാലില്‍ വീഴുന്നു. അവന്‍ കുടുക്കിലകപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അവനെ കുടുക്കാന്‍ തറയില്‍ കയര്‍ ഒളിച്ചു വച്ചിരിക്കുന്നു; പാതയില്‍ ഒരു കെണിയും. Share on Facebook Share on Twitter Get this statement Link
  • 11 : എല്ലാവശത്തും നിന്നു കൊടും ഭീതികള്‍ അവനെ ഭയപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : വിശപ്പുകൊണ്ട് അവന്റെ ശക്തിക്ഷയിച്ചിരിക്കുന്നു; വിനാശം അവന്റെ ഇടര്‍ച്ച കാത്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : രോഗം അവന്റെ ചര്‍മത്തെ കാര്‍ന്നു തിന്നുന്നു; മൃത്യു അവന്റെ അവയവങ്ങളെയും. Share on Facebook Share on Twitter Get this statement Link
  • 14 : അവന്‍ ആശ്രയിച്ചിരുന്ന കൂടാരത്തില്‍ നിന്ന് അവന്‍ പറിച്ചുമാറ്റപ്പെടും. ഭീകരതയുടെ രാജാവിന്റെ അടുത്തേക്ക് അവന്‍ നയിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 15 : അന്യര്‍ അവന്റെ കൂടാരത്തില്‍ വസിക്കും; അവന്റെ ഭവനത്തിന്‍മേല്‍ ഗന്ധകം വര്‍ഷിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 16 : അവന്റെ വേരുകള്‍ ഉണങ്ങിപ്പോകും; അവന്റെ ശാഖകള്‍ വാടിയുണങ്ങും. Share on Facebook Share on Twitter Get this statement Link
  • 17 : ഭൂമിയില്‍ നിന്ന് അവന്റെ സ്മരണ മാഞ്ഞുപോകും. തെരുവീഥിയില്‍ അവന്റെ പേര് ഇല്ലാതാകും. Share on Facebook Share on Twitter Get this statement Link
  • 18 : പ്രകാശത്തില്‍ നിന്ന് അന്ധകാരത്തിലേക്ക് അവനെ തള്ളിയിടുകയും ലോകത്തില്‍ നിന്ന് അവനെ ഓടിച്ചുകളയുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 19 : സ്വജനത്തിന്റെയിടയില്‍ അവനു സന്തതികളോ പിന്‍ഗാമികളോ ഉണ്ടായിരിക്കുകയില്ല; അവന്റെ പാര്‍പ്പിടത്തില്‍ ആരും അവശേഷിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 20 : അവന്റെ ദിനം കണ്ടു പടിഞ്ഞാറുള്ളവര്‍ പരിഭ്രാന്തരാകും; കിഴക്കുള്ളവര്‍ സംഭീതരാകും. Share on Facebook Share on Twitter Get this statement Link
  • 21 : അധര്‍മികളുടെ പാര്‍പ്പിടങ്ങള്‍ ഇങ്ങനെയാണ്. ദൈവത്തെ അറിയാത്തവരുടെ സ്ഥലത്ത് ഇതു സംഭവിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 11:23:34 IST 2024
Back to Top