Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

  • 1 : ദൈവപുത്രന്‍ മാര്‍ വീണ്ടും ഒരു ദിവസം കര്‍ത്തൃസന്നിധിയില്‍ ചെന്നു. സാത്താനും അവരോടൊപ്പം എത്തി. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവ് സാത്താനോടു ചോദിച്ചു: നീ എവിടെനിന്നു വരുന്നു? ഞാന്‍ ഭൂമിയിലാകെ ചുറ്റിസഞ്ചരിച്ചിട്ടു വരുകയാണ് അവന്‍ പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവ് അവനോടു വീണ്ടും ചോദിച്ചു: എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ നിഷ്‌കളങ്കനും നീതിനിഷ്ഠനും തിന്‍മയില്‍നിന്ന് അകന്നു ജീവിക്കുന്നവനുമായി മറ്റാരെങ്കിലും ഭൂമുഖത്തുണ്ടോ? അകാരണമായി അവനെ നശിപ്പിക്കാന്‍ നീ എന്നെ സമ്മതിപ്പിച്ചെങ്കിലും അവന്റെ വിശ്വസ്തത അചഞ്ചലമായി നില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : സാത്താന്‍ പറഞ്ഞു: ചര്‍മത്തിനുപകരം ചര്‍മം! ജീവനുവേണ്ടി തനിക്കുള്ളതെന്തും മനുഷ്യന്‍ ഉപേക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 5 : അങ്ങ് അവന്റെ അസ്ഥിയിലും മാംസത്തിലും കൈവയ്ക്കുക; അപ്പോള്‍ അവന്‍ അങ്ങയെ ദുഷിക്കും. Share on Facebook Share on Twitter Get this statement Link
  • 6 : ഇതാ, അവനെ നിനക്കു വിട്ടുതരുന്നു. അവന്റെ ജീവനില്‍ മാത്രം കൈവയ്ക്കരുത്, കര്‍ത്താവ് സാത്താനോടു പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 7 : സാത്താന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു പോയി; അവന്‍ ജോബിന്റെ ശരീരത്തെ അടിമുതല്‍ മുടിവരെ വ്രണങ്ങള്‍കൊണ്ടു നിറച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : ജോബ് ചാരത്തില്‍ ഇരുന്ന് ഓട്ടുകഷണംകൊണ്ട് ശരീരം ചുരണ്ടിക്കൊണ്ടിരുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : അപ്പോള്‍ അവന്റെ ഭാര്യ പറഞ്ഞു: ഇനിയും ദൈവഭക്തിയില്‍ ഉറച്ചുനില്‍ക്കുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക. Share on Facebook Share on Twitter Get this statement Link
  • 10 : ജോബ് ഭാര്യയോടു പറഞ്ഞു: ഭോഷത്തം പറയുന്നോ? ദൈവകരങ്ങളില്‍നിന്നു നന്‍മസ്വീകരിച്ച നാം തിന്‍മ സ്വീകരിക്കാന്‍മടിക്കുകയോ? ഇക്കാര്യങ്ങളിലൊന്നിലും ജോബ് നാവുകൊണ്ട് പാപം ചെയ്തില്ല. Share on Facebook Share on Twitter Get this statement Link
  • മൂന്നു സ്‌നേഹിതന്‍മാര്‍
  • 11 : ജോബിനു സംഭവിച്ച അനര്‍ഥങ്ങളെക്കുറിച്ച് അറിഞ്ഞമൂന്നു സ്‌നേഹിതന്‍മാര്‍ - തേമാന്യനായ എലിഫാസ്, ഷൂഹ്യനായ ബില്‍ദാദ്, നാമാത്യനായ സോഫാര്‍ - ഒരുമിച്ച് അവനോടു സഹതാപം കാണിക്കാനും, അവനെ ആശ്വസിപ്പിക്കാനും അവിടെ എത്തി. Share on Facebook Share on Twitter Get this statement Link
  • 12 : ദൂരെവച്ചു കണ്ടപ്പോള്‍ അവര്‍ അവനെ തിരിച്ചറിഞ്ഞില്ല. അവര്‍ ഉറക്കെ നിലവിളിച്ചു. വസ്ത്രം കീറി, ശിരസ്‌സില്‍ പൂഴി വാരിവിതറി. Share on Facebook Share on Twitter Get this statement Link
  • 13 : അവന്റെ പീഡകള്‍ അതികഠിനമെന്നു കണ്ട് ഒരക്ഷരം സംസാരിക്കാനാവാതെ ഏഴു രാവും പകലും അവര്‍ അവനോടൊപ്പം നിലത്തിരുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 09:06:03 IST 2024
Back to Top