Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 മക്കബായര്‍

,

അഞ്ചാം അദ്ധ്യായം


അദ്ധ്യായം 5

  ഇദുമേയര്‍ക്കും അമ്മോന്യര്‍ക്കുമെതിരേ
 • 1 : ബലിപീഠം പണിതെന്നും വിശുദ്ധസ്ഥലം പുനഃപ്രതിഷ്ഠിച്ചെന്നും അറിഞ്ഞപ്പോള്‍ ചുറ്റുമുള്ള വിജാതീയര്‍ അത്യധികം കുപിതരായി. Share on Facebook Share on Twitter Get this statement Link
 • 2 : തങ്ങളുടെ ഇടയില്‍ വസിച്ചിരുന്ന യാക്കോബ് വംശജരെ നശിപ്പിക്കാന്‍ അവര്‍ ഉറച്ചു. ജനത്തെ വധിക്കാനും നശിപ്പിക്കാനും തുടങ്ങി. Share on Facebook Share on Twitter Get this statement Link
 • 3 : ഇദുമെയായിലുള്ള ഏസാവിന്റെ മക്കളെ യൂദാസ് അക്രബത്തേനെയില്‍ വച്ച് ആക്രമിച്ചു. കാരണം, അവന്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ തക്കം നോക്കി കഴിയുകയായിരുന്നു. അവന്‍ അവര്‍ക്കു കനത്ത ആഘാതം ഏല്‍പിച്ചു; അവരെ അപമാനിതരാക്കുകയും കൊള്ളയടിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 4 : തന്റെ ജനത്തിനു കെണിയൊരുക്കുകയും പെരുവഴികളില്‍ അവര്‍ക്കെതിരേ ഒളിപ്പോരു നടത്തുകയും ചെയ്തിരുന്ന ബയാന്‍സന്തതികളുടെ ദുഷ്ടതയും യൂദാസ് ഓര്‍മിച്ചു. Share on Facebook Share on Twitter Get this statement Link
 • 5 : അവന്‍ അവരെ അവരുടെ ഗോപുരങ്ങളില്‍ അടച്ചു. അവരെ നിശ്‌ശേഷം നശിപ്പിക്കണമെന്നുറച്ചു കൊണ്ട് അവന്‍ അവര്‍ക്കെതിരേ പാളയമടിച്ചു. ഗോപുരങ്ങളെയും അവയിലുണ്ടായിരുന്നവരെയും അഗ്‌നിക്കിരയാക്കി. Share on Facebook Share on Twitter Get this statement Link
 • 6 : പിന്നീട് അവന്‍ അമ്മോന്യര്‍ക്കെതിരേ തിരിഞ്ഞു. തിമോത്തേയോസിന്റെ നേതൃത്വത്തില്‍ പ്രബലമായ ഒരു സൈന്യത്തെയും വളരെയധികം ആളുകളെയും അവിടെ അവനു നേരിടേണ്ടി വന്നു. Share on Facebook Share on Twitter Get this statement Link
 • 7 : ഒട്ടേറെ യുദ്ധങ്ങള്‍ ചെയ്ത് അവന്‍ അവരെ നിശ്‌ശേഷം പരാജയപ്പെടുത്തി. Share on Facebook Share on Twitter Get this statement Link
 • 8 : യാസേറും ചുറ്റുമുള്ള ഗ്രാമങ്ങളും പിടിച്ചടക്കിയതിനു ശേഷം അവന്‍ യൂദായിലേക്കു മടങ്ങി. Share on Facebook Share on Twitter Get this statement Link
 • ഗിലയാദിലും ഗലീലിയിലും യുദ്ധം
 • 9 : ഗിലയാദിലെ വിജാതീയര്‍ തങ്ങളുടെ നാട്ടില്‍ വസിച്ചിരുന്ന ഇസ്രായേല്യര്‍ക്കെതിരേ സംഘടിച്ച് അവരെ നശിപ്പിക്കാന്‍മാര്‍ഗമാരാഞ്ഞു. എന്നാല്‍, അവര്‍ ദത്തേമാകോട്ടയില്‍ അഭയം തേടി, Share on Facebook Share on Twitter Get this statement Link
 • 10 : യൂദാസിനും സഹോദരന്‍മാര്‍ക്കും ഇപ്രകാരം ഒരു കത്തയച്ചു: ഞങ്ങളുടെ ചുറ്റുമുള്ള വിജാതീയര്‍ ഞങ്ങളെ നശിപ്പിക്കാന്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 11 : ഞങ്ങള്‍ അഭയം പ്രാപിച്ചിരിക്കുന്ന കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിലാണവര്‍. തിമോത്തേയോസാണ് അവരുടെ നേതാവ്. Share on Facebook Share on Twitter Get this statement Link
 • 12 : വന്നു ഞങ്ങളെ രക്ഷിക്കുക. ഞങ്ങളില്‍ വളരെപ്പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു. Share on Facebook Share on Twitter Get this statement Link
 • 13 : തോബുദേശത്തുണ്ടായിരുന്ന ഞങ്ങളുടെ സഹോദരര്‍ എല്ലാവരും വധിക്കപ്പെട്ടു. ശത്രുക്കള്‍ അവരുടെ ഭാര്യമാരെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയി; സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയും ആയിരത്തോളം പേരെ കൊല്ലുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 14 : ഈ കത്തു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗലീലിയില്‍നിന്നു കീറിയ വസ്ത്രങ്ങളോടുകൂടിയ വേറെ ചില ദൂതന്‍മാര്‍ വന്ന് സമാനമായൊരു സന്‌ദേശ മറിയിച്ചു: Share on Facebook Share on Twitter Get this statement Link
 • 15 : ഞങ്ങളെ സമൂലം നശിപ്പിക്കാന്‍ ടോളമായിസ്, ടയിര്‍, സീദോന്‍, ഗലീലി എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ ഒന്നിച്ചണിനിരന്നിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 16 : യൂദാസും ജനങ്ങളും ഈ വാര്‍ത്തകള്‍ കേട്ടയുടനെ, ദുരിതമനുഭവിക്കുകയും ശത്രുക്കളുടെ ആക്രമണത്തിനിരയാവുകയും ചെയ്യുന്ന സഹോദരര്‍ക്കു വേണ്ടി എന്തുചെയ്യണമെന്നു തീരുമാനിക്കാന്‍ വലിയൊരു സമ്മേളനം വിളിച്ചുകൂട്ടി. Share on Facebook Share on Twitter Get this statement Link
 • 17 : യൂദാസ് സഹോദരനായ ശിമയോനോടു പറഞ്ഞു: വേണ്ടത്ര ആളുകളെയും കൂട്ടി ഗലീലിയില്‍ ചെന്ന് സഹോദരരെ രക്ഷിക്കുക. ഞാനും സഹോദരന്‍ ജോനാഥാനും ഗിലയാദിലേക്കു പോകാം. Share on Facebook Share on Twitter Get this statement Link
 • 18 : സഖറിയായുടെ പുത്രന്‍ ജോസഫിനെയും നേതാക്കന്‍മാരിലൊരുവനായ അസറിയായെയും ബാക്കി സേനകളോടുകൂടി യൂദയാ കാക്കാന്‍ ഏര്‍പ്പെടുത്തി. Share on Facebook Share on Twitter Get this statement Link
 • 19 : അവന്‍ അവരോട് ആജ്ഞാപിച്ചു: ഈ ജനങ്ങളുടെ മേല്‍നോട്ടം ഏറ്റെടുക്കുവിന്‍. എന്നാല്‍, ഞങ്ങള്‍ മടങ്ങിവരുന്നതുവരെ വിജാതീയരോടു യുദ്ധത്തിലേര്‍പ്പെടരുത്. Share on Facebook Share on Twitter Get this statement Link
 • 20 : അനന്തരം, ശിമയോനോടുകൂടെ ഗലീലിയിലേക്കു പോകാന്‍മൂവായിരം പേരും യൂദാസിനോടുകൂടെ ഗിലയാദിലേക്ക് എണ്ണായിരം പേരും നിയോഗിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
 • 21 : ശിമയോന്‍ ഗലീലിയില്‍ ചെന്ന് വിജാതീയര്‍ക്കെതിരേ നിരവധി യുദ്ധങ്ങള്‍ ചെയ്ത് അവരെ തോല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
 • 22 : ടോളമായിസിന്റെ കവാടം വരെ അവന്‍ അവരെ പിന്തുടര്‍ന്നു; മൂവായിരത്തോളം പേരെ വധിച്ചു; അവരെ കൊള്ളയടിച്ചു. Share on Facebook Share on Twitter Get this statement Link
 • 23 : അതിനുശേഷം അവന്‍ ഗലീലിയിലെയും അര്‍ബത്തായിലെയും യഹൂദരെ അവരുടെ ഭാര്യമാരോടും കുഞ്ഞുങ്ങളോടും വസ്തുവകകളോടും കൂടി ആഹ്ലാദപൂര്‍വം യൂദയായിലേക്കു കൊണ്ടുപോയി. Share on Facebook Share on Twitter Get this statement Link
 • 24 : യൂദാസ് മക്കബേയൂസും സഹോദരന്‍ ജോനാഥാനും ജോര്‍ദാന്‍ കടന്ന് മരുഭൂമിയിലൂടെ മൂന്നു ദിവസത്തെ യാത്ര പിന്നിട്ടു. Share on Facebook Share on Twitter Get this statement Link
 • 25 : അവിടെ നബത്തേയര്‍ അവരെ സ്വാഗതം ചെയ്യുകയും ഗിലയാദിലുള്ള സഹോദരര്‍ക്കു സംഭവിച്ചവയെല്ലാം അറിയിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 26 : അവരില്‍ അനേകംപേരെ ബൊസ്രാ, ബോസോര്‍, അലെമാ, കാസ്‌ഫോ, മാക്കെദ്, കാര്‍നയിം എന്നീ നഗരങ്ങളില്‍ ബന്ധനസ്ഥരാക്കിയിരിക്കയാണ്. ഇവ സുശക്തങ്ങളായ പട്ടണങ്ങളാണ്. Share on Facebook Share on Twitter Get this statement Link
 • 27 : കുറെപ്പേരെ ഗിലയാദിലെ മറ്റു നഗരങ്ങളിലും അടച്ചിട്ടിരിക്കുന്നു. നാളെത്തന്നെ കോട്ടകള്‍ ആക്രമിക്കുന്നതിനും ഒരു ദിവസം കൊണ്ട് ആളുകളെ സമൂലം നശിപ്പിക്കുന്നതിനും ശത്രുക്കള്‍ ഒരുങ്ങുന്നു. Share on Facebook Share on Twitter Get this statement Link
 • 28 : യൂദാസും സൈന്യവും തിടുക്കത്തില്‍ അവിടെനിന്നു തിരിച്ച് മരുഭൂമിയിലൂടെ യാത്ര ചെയ്തു ബൊസ്രായിലെത്തി. അവര്‍ നഗരം കീഴടക്കി. പുരുഷന്‍മാരെയെല്ലാവരെയും വാളിനിരയാക്കി. വസ്തുവകകള്‍ കൊള്ളയടിച്ചതിനു ശേഷം അവന്‍ നഗരം തീവച്ചു നശിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
 • 29 : രാത്രിയായപ്പോള്‍ അവന്‍ അവിടെ നിന്നു പുറപ്പെട്ട് ദത്തേമാക്കോട്ടവരെ എത്തി. Share on Facebook Share on Twitter Get this statement Link
 • 30 : പ്രഭാതത്തില്‍ അസംഖ്യം ആളുകള്‍ കോട്ട പിടിച്ചടക്കാനും അതിലുള്ള യഹൂദരെ ആക്രമിക്കാനും കോവണികളും യന്ത്ര മുട്ടികളുമായി മലയില്‍ നിന്ന് ഇറങ്ങിവരുന്നതു കണ്ടു. Share on Facebook Share on Twitter Get this statement Link
 • 31 : യുദ്ധം തുടങ്ങിക്കഴിഞ്ഞെന്നും നഗരത്തിന്റെ വിലാപം വലിയ നിലവിളികളോടും കാഹളധ്വനികളോടും കൂടി സ്വര്‍ഗത്തിലേക്കുയരുന്നു എന്നും യൂദാസ് കണ്ടു. Share on Facebook Share on Twitter Get this statement Link
 • 32 : അവന്‍ തന്റെ അണികളോടു പറഞ്ഞു: നിങ്ങളുടെ സഹോദരര്‍ക്കു വേണ്ടി ഇന്നു പൊരുതുവിന്‍. Share on Facebook Share on Twitter Get this statement Link
 • 33 : സൈന്യത്തെ മൂന്നു ഗണമായി തിരിച്ചു. അവന്‍ ശത്രുനിരയുടെ പിന്നിലെത്തി. അവന്റെ സൈന്യഗണങ്ങള്‍ കാഹളം മുഴക്കുകയും ഉച്ചത്തില്‍ പ്രാര്‍ഥിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 34 : മക്കബേയൂസാണു തങ്ങളെ നേരിടാന്‍ വരുന്നതെന്നറിഞ്ഞ് തിമോത്തേയോസിന്റെ സൈന്യം പിന്തിരിഞ്ഞോടി. യൂദാസ് അവര്‍ക്കു കനത്ത ആഘാതം ഏല്‍പിച്ചു. ഏകദേശം എണ്ണായിരം പേര്‍ അന്നു വധിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
 • 35 : പിന്നെ അവന്‍ അലേമായിലേക്കു തിരിഞ്ഞു. അതിനെ യുദ്ധത്തില്‍ കീഴ്‌പെടുത്തി. അവിടെയുണ്ടായിരുന്ന എല്ലാ പുരുഷന്‍മാരെയും വധിച്ചു. പട്ടണം കൊള്ളയടിച്ചതിനു ശേഷം അതു തീവച്ചു നശിപ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 36 : തുടര്‍ന്ന് അവന്‍ കാസ്‌ഫോ, മാക്കെദ്, ബോസോര്‍ എന്നിവയും ഗിലയാദിലെ മറ്റുനഗരങ്ങളും പിടിച്ചടക്കി. Share on Facebook Share on Twitter Get this statement Link
 • 37 : തിമോത്തേയോസ് മറ്റൊരു സൈന്യത്തെ ശേഖരിച്ച് നദിയുടെ മറുകരയില്‍ റാഫോണിനെതിരേ പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
 • 38 : അവരുടെ നീക്കങ്ങള്‍ അറിയുന്നതിനു യൂദാസ് ചാരന്‍മാരെ അയച്ചു. അവര്‍ മടങ്ങിവന്നു പറഞ്ഞു: നമുക്കു ചുറ്റുമുള്ള സകല വിജാതീയരും അവന്റെ പക്ഷത്തുണ്ട്; അതു വലിയൊരു സൈന്യമാണ്. Share on Facebook Share on Twitter Get this statement Link
 • 39 : സഹായത്തിന് അറബികളെ അവര്‍ കൂലിക്കെടുത്തിട്ടുണ്ട്. നിന്നോടു യുദ്ധം ചെയ്യാന്‍ തയ്യാറായി അവര്‍ നദിക്ക് അക്കരെ പാളയമടിച്ചിരിക്കയാണ്. ഇതുകേട്ട യൂദാസ് അവരെ നേരിടാന്‍ പുറപ്പെട്ടു. Share on Facebook Share on Twitter Get this statement Link
 • 40 : യൂദാസും സൈന്യവും നദിക്കു സമീപമെത്തിയപ്പോള്‍ തിമോത്തേയോസ് തന്റെ സേനാധിപന്‍മാരോടു പറഞ്ഞു: അവന്‍ ആദ്യം നദികടന്നു വരുന്നെങ്കില്‍ നമുക്ക് അവനെ ചെറുക്കുക സാധ്യമല്ല. അവന്‍ നമ്മെ തോല്‍പിക്കുമെന്നതു തീര്‍ച്ച തന്നെ. Share on Facebook Share on Twitter Get this statement Link
 • 41 : മറിച്ച്, ഭയം തോന്നി അവന്‍ അക്കരെത്തന്നെ പാളയമടിച്ചാല്‍ നമുക്കു നദി കടന്നു ചെന്ന് അവനെ തോല്‍പിക്കാം. Share on Facebook Share on Twitter Get this statement Link
 • 42 : നദിയുടെ കരയ്ക്ക് എത്തിയപ്പോള്‍ യൂദാസ് ജനങ്ങളിലെ നിയമജ്ഞന്‍മാരെ അവിടെ കാവല്‍നിര്‍ത്തി. അവന്‍ അവരോടു കല്‍പിച്ചു: ആരെയും പാളയമടിക്കാന്‍ അനുവദിക്കരുത്. എല്ലാവരും യുദ്ധത്തിലേര്‍പ്പെടട്ടെ. Share on Facebook Share on Twitter Get this statement Link
 • 43 : അവന്‍ ശത്രുക്കള്‍ക്കെതിരേ ആദ്യം നദി കടന്നു. സൈന്യം അവനെ അനുഗമിച്ചു. വിജാതീയര്‍ പരാജിതരായി. ആയുധങ്ങളുപേക്ഷിച്ച് അവര്‍ കാര്‍നയിമിലെ ക്‌ഷേത്രത്തില്‍ അഭയം തേടി. Share on Facebook Share on Twitter Get this statement Link
 • 44 : യൂദാസ് നഗരം പിടിച്ചടക്കി. ക്‌ഷേത്രത്തെ അതിലുള്ള എല്ലാവരോടുംകൂടി അഗ്‌നിക്കിരയാക്കി. അങ്ങനെ കാര്‍നയിം കീഴടക്കപ്പെട്ടു. യൂദാസിനോട് എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. Share on Facebook Share on Twitter Get this statement Link
 • 45 : യൂദാദേശത്തേക്കു പോകാന്‍ വലുപ്പച്ചെറുപ്പഭേദമെന്നിയേ ഗിലയാദിലെ സകല ഇസ്രായേല്‍ക്കാരെയും അവരുടെ ഭാര്യമാരോടും കുഞ്ഞുങ്ങളോടും വസ്തുവകകളോടും കൂടി യൂദാസ് ഒരുമിച്ചുകൂട്ടി. വലിയൊരു സംഘമായിരുന്നു അത്. Share on Facebook Share on Twitter Get this statement Link
 • 46 : അവര്‍ എഫ്രോണിലെത്തി. അതു മാര്‍ഗമധ്യേയുള്ള വലുതും സുശക്തവുമായ ഒരു പട്ടണമായിരുന്നു. വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ് അതിനെ ചുറ്റിപ്പോകുക സാധ്യമായിരുന്നില്ല. അതിലൂടെ തന്നെ പോകേണ്ടിയിരുന്നു. Share on Facebook Share on Twitter Get this statement Link
 • 47 : നഗരവാസികള്‍ കവാടങ്ങളില്‍ കല്ലുകള്‍വച്ച് അവരെ പ്രതിരോധിച്ചു. Share on Facebook Share on Twitter Get this statement Link
 • 48 : അപ്പോള്‍ യൂദാസ് അവര്‍ക്ക് ഈ സൗഹൃദസന്‌ദേശം കൊടുത്തുവിട്ടു: ഞങ്ങള്‍ നിങ്ങളുടെ ദേശത്തുകൂടെ ഞങ്ങളുടെ നാട്ടിലേക്കു കടന്നു പൊയ്‌ക്കൊള്ളട്ടെ. ആരും നിങ്ങളെ ഉപദ്രവിക്കുകയില്ല. കാല്‍നടയായി ഞങ്ങള്‍ പൊയ്‌ക്കൊള്ളാം. എന്നാല്‍ വാതില്‍ തുറന്നുകൊടുക്കാന്‍ അവര്‍ വിസമ്മതിച്ചു. Share on Facebook Share on Twitter Get this statement Link
 • 49 : അതാതിടങ്ങളില്‍ നിലയുറപ്പിക്കാന്‍ യൂദാസ് സൈന്യത്തിന് ആജ്ഞ നല്‍കി. Share on Facebook Share on Twitter Get this statement Link
 • 50 : സൈന്യം നിലയുറപ്പിച്ചു. അന്നു പകലും രാത്രിയും അവര്‍ നഗരത്തിനെതിരെ യുദ്ധം ചെയ്തു. നഗരം അവന്റെ പിടിയിലായി. Share on Facebook Share on Twitter Get this statement Link
 • 51 : പുരുഷന്‍മാരെയെല്ലാം അവന്‍ വാളിനിരയാക്കി. നഗരം ഇടിച്ചുനിരത്തി, കൊള്ളയടിച്ചു. മൃതദേഹങ്ങളുടെ മീതേകൂടി അവന്‍ നഗരം കടന്നു. Share on Facebook Share on Twitter Get this statement Link
 • 52 : അനന്തരം, അവര്‍ ജോര്‍ദാന്‍ കടന്ന് ബെത്ഷാനിന് എതിരേയുള്ള വിസ്തൃതമായ സമതലത്തിലെത്തി. Share on Facebook Share on Twitter Get this statement Link
 • 53 : യൂദാദേശത്ത് എത്തുന്നതുവരെ യാത്രയിലുടനീളം യൂദാസ് ജനങ്ങളെ പ്രോത്‌സാഹിപ്പിക്കുകയും പിറകിലായിപ്പോകുന്നവരെ ഒരുമിച്ചുകൂട്ടുകയും ചെയ്തുകൊണ്ടിരുന്നു. Share on Facebook Share on Twitter Get this statement Link
 • 54 : ആര്‍ക്കും ജീവഹാനി സംഭവിക്കാതെ എല്ലാവരും സുരക്ഷിതരായി മടങ്ങിയെത്തി. അതിനാല്‍, സന്തോഷത്തോടും ആഹ്ലാദത്തോടും കൂടി അവര്‍ സീയോന്‍മലയിലേക്കു പോയി ദഹനബലികളര്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
 • യാമ്‌നിയായില്‍ തോല്‍വി
 • 55 : യൂദാസും ജോനാഥാനും ഗിലയാദിലും അവരുടെ സഹോദരന്‍ ശിമയോന്‍ ടോളമായിസിനെതിരെയുള്ള ഗലീലിയിലുമായിരിക്കുമ്പോള്‍ Share on Facebook Share on Twitter Get this statement Link
 • 56 : അവരുടെ ധീരപരാക്രമങ്ങളെയും വീരോചിതമായ യുദ്ധത്തെയും കുറിച്ച് സേനാനായകന്‍മാരായ അസറിയായും സഖറിയായുടെ പുത്രന്‍ ജോസഫും കേട്ടു. Share on Facebook Share on Twitter Get this statement Link
 • 57 : അവര്‍ പറഞ്ഞു: നമുക്കും കീര്‍ത്തി നേടാം. നമുക്കു ചുറ്റുമുള്ള വിജാതീയരോടു യുദ്ധം ചെയ്യാം. Share on Facebook Share on Twitter Get this statement Link
 • 58 : അവര്‍ തങ്ങളുടെ സൈന്യനിരകള്‍ക്ക് ആജ്ഞ കൊടുത്തു. അവര്‍യാമ്‌നിയായ്‌ക്കെതിരേ നീങ്ങി. Share on Facebook Share on Twitter Get this statement Link
 • 59 : ഗോര്‍ജിയാസും സൈന്യവും അവരെ നേരിടാന്‍ പട്ടണത്തിനു പുറത്തുവന്നു. Share on Facebook Share on Twitter Get this statement Link
 • 60 : അവര്‍ ജോസഫിനെയും അസറിയായെയും തുരത്തി. യൂദായുടെ അതിര്‍ത്തികള്‍ വരെ അവരെ ഓടിച്ചു. ഇസ്രായേല്‍ക്കാരില്‍ രണ്ടായിരത്തോളം പേര്‍ അന്നു മരിച്ചുവീണു. Share on Facebook Share on Twitter Get this statement Link
 • 61 : യൂദാസിനെയും സഹോദരന്‍മാരെയും അനുസരിക്കാതെ, ധീരകൃത്യം ചെയ്യാന്‍ മോഹിച്ച സേനാനായകന്‍മാര്‍ നിമിത്തം ജനത്തിന് ഈ കനത്ത പരാജയം സഹിക്കേണ്ടി വന്നു. Share on Facebook Share on Twitter Get this statement Link
 • 62 : എന്നാല്‍, ഇസ്രായേലിനു മോചനം നേടിക്കൊടുത്തവരുടെ കുടുംബത്തില്‍പ്പെട്ടവരായിരുന്നില്ല ഇവര്‍. Share on Facebook Share on Twitter Get this statement Link
 • 63 : യൂദാസും സഹോദരന്‍മാരും ഇസ്രായേലിലും വിജാതീയരുടെ ഇടയിലും അവരുടെ നാമം അറിയപ്പെട്ട എല്ലായിടത്തും സമാദരിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
 • 64 : ജനങ്ങള്‍ അവര്‍ക്കു ചുറ്റുംകൂടി അവരെ പുകഴ്ത്തി. Share on Facebook Share on Twitter Get this statement Link
 • 65 : പിന്നീട് യൂദാസും സഹോദരന്‍മാരും തെക്കോട്ടു സൈന്യത്തെനയിച്ച് ഏസാവുവംശജരോടു യുദ്ധം ചെയ്തു. ഹെബ്രോണും അതിന്റെ ഗ്രാമങ്ങളും അവന്‍ കീഴ്‌പെടുത്തി; കോട്ടകള്‍ തകര്‍ത്തു; ചുറ്റുമുള്ള ഗോപുരങ്ങള്‍ അഗ്‌നിക്കിരയാക്കി. Share on Facebook Share on Twitter Get this statement Link
 • 66 : അനന്തരം, ഫിലിസ്ത്യദേശം ആക്രമിക്കാന്‍ അവന്‍ മരീസായിലൂടെ കടന്നു പോയി. Share on Facebook Share on Twitter Get this statement Link
 • 67 : അന്നു തങ്ങളുടെ ധീരത പ്രദര്‍ശിപ്പിക്കാന്‍ ബുദ്ധിശൂന്യമായി യുദ്ധത്തിനു പുറപ്പെട്ട ഏതാനും പുരോഹിതന്‍മാര്‍ മരിച്ചുവീണു. Share on Facebook Share on Twitter Get this statement Link
 • 68 : യൂദാസ് ഫിലിസ്ത്യദേശത്തെ അസോത്തൂസിലേക്കു തിരിച്ചു. അവന്‍ അവരുടെ ബലിപീഠങ്ങള്‍ തകര്‍ത്തു. ദേവന്‍മാരുടെ കൊത്തുവിഗ്രഹങ്ങള്‍ തീയിലിട്ടു ചുട്ടു. നഗരങ്ങള്‍കൊള്ളയടിച്ചതിനു ശേഷം അവന്‍ യൂദാ ദേശത്തേക്കു മടങ്ങി. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Thu Apr 25 03:42:49 IST 2019
Back to Top