Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉല്‍‍പത്തി പുസ്തകം

,

അഞ്ചാം അദ്ധ്യായം


അദ്ധ്യായം 5

    ആദം മുതല്‍ നോഹവരെ
  • 1 : ആദത്തിന്റെ വംശാവലിഗ്രന്ഥമാണിത്. ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തില്‍ സൃഷ്ടിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. അവിടുന്ന് അവരെ അനുഗ്രഹിക്കുകയും മനുഷ്യന്‍ എന്നു വിളിക്കുകയുംചെയ്തു. Share on Facebook Share on Twitter Get this statement Link
  • 3 : ആദത്തിനു നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്റെ സാദൃശ്യത്തിലും ഛായയിലും ഒരു പുത്രന്‍ ജനിച്ചു. ആദം അവന് സേത്ത് എന്നു പേരിട്ടു. Share on Facebook Share on Twitter Get this statement Link
  • 4 : സേത്തിന്റെ ജനനത്തിനുശേഷം ആദം എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. Share on Facebook Share on Twitter Get this statement Link
  • 5 : ആദത്തിന്റെ ജീവിതകാലം തൊള്ളായിരത്തി മുപ്പതു വര്‍ഷമാണ്. അതിനുശേഷം അവന്‍ മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : സേത്തിന് നൂറ്റഞ്ചു വയസ്സായപ്പോള്‍ എനോഷ് എന്നൊരു പുത്രനുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 7 : എനോഷിന്റെ ജനനത്തിനുശേഷം സേത്ത് എണ്ണൂറ്റിയേഴു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. Share on Facebook Share on Twitter Get this statement Link
  • 8 : സേത്തിന്റെ ജീവിതകാലം തൊള്ളായിരത്തിപ്പന്ത്രണ്ടു വര്‍ഷമാണ്. അവനും മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : എനോഷിനു തൊണ്ണൂറു വയസ്സായപ്പോള്‍ കെയ്‌നാന്‍ എന്ന പുത്രനുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 10 : കെയ്‌നാന്റെ ജനനത്തിനുശേഷം എനോഷ് എണ്ണൂറ്റിപ്പതിനഞ്ചു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. Share on Facebook Share on Twitter Get this statement Link
  • 11 : എനോഷിന്റെ ജീവിതകാലം തൊള്ളായിരത്തിയഞ്ചു വര്‍ഷമാണ്. അവനും മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : കെയ്‌നാന് എഴുപതു വയസ്സായപ്പോള്‍ മഹലലേല്‍ എന്നൊരു മകനുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 13 : മഹലലേലിന്റെ ജനനത്തിനുശേഷം കെയ്‌നാന്‍ എണ്ണൂറ്റിനാല്‍പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. Share on Facebook Share on Twitter Get this statement Link
  • 14 : കെയ്‌നാന്റെ ജീവിത കാലം തൊള്ളായിരത്തിപ്പത്തു വര്‍ഷമായിരുന്നു. അവനും മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 15 : മഹലലേലിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ യാരെദ് എന്ന മകനുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 16 : യാരെദിന്റെ ജനനത്തിനുശേഷം മഹലലേല്‍ എണ്ണൂറ്റിമുപ്പതു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. Share on Facebook Share on Twitter Get this statement Link
  • 17 : മഹലലേലിന്റെ ജീവിതകാലം എണ്ണൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷമായിരുന്നു. അവനും മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : യാരെദിനു നൂറ്റിയറുപത്തിരണ്ടു വയസ്സായപ്പോള്‍ ഹെനോക്ക് എന്ന പുത്രനുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 19 : ഹെനോക്കിന്റെ ജനനത്തിനുശേഷം യാരെദ് എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. Share on Facebook Share on Twitter Get this statement Link
  • 20 : യാരെദിന്റെ ജീവിതകാലം തൊള്ളായിരത്തിയറുപത്തിരണ്ടു വര്‍ഷമായിരുന്നു. അവനും മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 21 : ഹെനോക്കിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ മെത്തുശെലഹ് എന്ന മകനുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 22 : മെത്തുശെലഹിന്റെ ജനനത്തിനുശേഷം ഹെനോക്ക് മുന്നൂറു വര്‍ഷംകൂടി ദൈവത്തിനു പ്രിയപ്പെട്ടവനായി ജീവിച്ചു; അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. Share on Facebook Share on Twitter Get this statement Link
  • 23 : ഹെനോക്കിന്റെ ജീവിതകാലം മുന്നൂറ്റിയറുപത്തഞ്ചു വര്‍ഷമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല; ദൈവം അവനെ എടുത്തു. Share on Facebook Share on Twitter Get this statement Link
  • 25 : നൂറ്റിയെണ്‍പത്തേഴു വയസ്സായപ്പോള്‍ മെത്തുശെലഹ് ലാമെക്കിന്റെ പിതാവായി. Share on Facebook Share on Twitter Get this statement Link
  • 26 : ലാമെക്കിന്റെ ജനനത്തിനുശേഷം മെത്തുശെലഹ് എഴുനൂറ്റിയെണ്‍പത്തിരണ്ടു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. Share on Facebook Share on Twitter Get this statement Link
  • 27 : മെത്തുശെലഹിന്റെ ജീവിതകാലം തൊള്ളായിരത്തറുപത്തൊമ്പതു വര്‍ഷമായിരുന്നു. അവനും മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 28 : ലാമെക്കിനു നൂറ്റിയെണ്‍പത്തിരണ്ടു വയസ്സായപ്പോള്‍ ഒരു പുത്രനുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 29 : കര്‍ത്താവു ശപിച്ച ഈ ഭൂമിയിലെ ക്ലേശകരമായ അധ്വാനത്തില്‍ അവന്‍ നമുക്ക് ആശ്വാസംനേടിത്തരും എന്നു പറഞ്ഞ് അവനെ നോഹ എന്നു വിളിച്ചു. Share on Facebook Share on Twitter Get this statement Link
  • 30 : നോഹയുടെ ജനനത്തിനുശേഷം ലാമെക്ക് അഞ്ഞൂറ്റിത്തൊണ്ണൂറ്റഞ്ചു വര്‍ഷം ജീവിച്ചു. അവനു വേറെയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. Share on Facebook Share on Twitter Get this statement Link
  • 31 : ലാമെക്കിന്റെ ജീവിതകാലം എഴുനൂറ്റിയെഴുപത്തേഴു വര്‍ഷമായിരുന്നു. അവനും മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 32 : നോഹയ്ക്ക് അഞ്ഞൂറു വയസ്സായതിനുശേഷം ഷേം, ഹാം, യാഫെത്ത് എന്നീ പുത്രന്‍മാരുണ്ടായി. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 06:40:18 IST 2024
Back to Top