Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസ്തേര്‍

,

പതിമൂന്നാം അദ്ധ്യായം


അദ്ധ്യായം 13

    എസ്‌തേറിന്റെ വിരുന്ന് , അദ്ധ്യായം 5
  • 1 : ? Share on Facebook Share on Twitter Get this statement Link
  • 2 : ? Share on Facebook Share on Twitter Get this statement Link
  • 3 : രാജാവ് അവളോടു ചോദിച്ചു: എസ്‌തേര്‍ രാജ്ഞീ, എന്താണു കാര്യം? എന്താണു നിനക്കു വേണ്ടത്? രാജ്യത്തിന്റെ പകുതി തന്നെയായാലും അതു ഞാന്‍ നിനക്കു നല്‍കാം. Share on Facebook Share on Twitter Get this statement Link
  • 4 : എസ്‌തേര്‍ പറഞ്ഞു: രാജാവിന് ഇഷ്ടമാണെങ്കില്‍, ഇന്നു രാജാവിനു വേണ്ടി ഞാനൊരുക്കിയിരിക്കുന്ന വിരുന്നിനു രാജാവും ഹാമാനും വരണം. Share on Facebook Share on Twitter Get this statement Link
  • 5 : രാജാവു കല്‍പിച്ചു: എസ്‌തേറിന്റെ ആഗ്രഹം നിറവേറ്റാന്‍ ഹാമാനെ ഉടനെ വരുത്തുക. അങ്ങനെ എസ്‌തേര്‍ ഒരുക്കിയിരുന്ന വിരുന്നിനു രാജാവും ഹാമാനും എത്തി. Share on Facebook Share on Twitter Get this statement Link
  • 6 : അവര്‍ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കേ, രാജാവ് എസ്‌തേറിനോടു ചോദിച്ചു: എന്താണു നിന്റെ അപേക്ഷ? അതു നിനക്കു സാധിച്ചു തരാം. നിനക്ക് എന്താണു വേണ്ടത്? രാജ്യത്തിന്റെ പകുതി തന്നെയാണെങ്കിലും ഞാന്‍ നല്‍കാം. Share on Facebook Share on Twitter Get this statement Link
  • 7 : എസ്‌തേര്‍ പറഞ്ഞു: എന്റെ അപേക്ഷയും ആവശ്യവും ഇതാണ്: Share on Facebook Share on Twitter Get this statement Link
  • 8 : രാജാവിന് എന്നോടു പ്രീതിയുണ്ടെങ്കില്‍, എന്റെ അപേക്ഷയും ആവശ്യവും സാധിച്ചുതരാന്‍ അങ്ങ് ആഗ്രഹിക്കുന്നെങ്കില്‍, ഞാനൊരുക്കുന്ന വിരുന്നിന് നാളെയും രാജാവും ഹാമാനും വരണം; രാജാവ് ആവശ്യപ്പെട്ടതു നാളെ ഞാന്‍ ചെയ്തു കൊള്ളാം. Share on Facebook Share on Twitter Get this statement Link
  • 9 : ഹാമാന്‍ അന്നു സന്തുഷ്ടനായി, ആഹ്ലാദഭരിതനായി തിരികെപ്പോയി. എന്നാല്‍, രാജാവിന്റെ പടിവാതില്‍ക്കല്‍, തന്റെ മുന്‍പില്‍ എഴുന്നേല്‍ക്കാതെയും ഒന്നനങ്ങുകപോലും ചെയ്യാതെയും ഇരിക്കുന്ന മൊര്‍ദെക്കായെ കണ്ടപ്പോള്‍ ഹാമാന്‍ അവനെതിരെ കോപംകൊണ്ടു നിറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 10 : എന്നാല്‍, അവന്‍ തന്നെത്തന്നെ നിയന്ത്രിച്ച്, വീട്ടിലേക്കു പോയി; അവന്‍ തന്റെ കൂട്ടുകാരെയും ഭാര്യയായ സേരെഷിനെയും വിളിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : തന്റെ ധനമഹിമ, സന്താനബാഹുല്യം, രാജാവു തന്നെ ബഹുമാനിച്ചു നല്‍കിയ സ്ഥാനക്കയറ്റങ്ങള്‍, രാജാവിന്റെ പ്രഭുക്കന്‍മാരെയും സേവകരെയുംകാള്‍ തനിക്കു നല്‍കിയ ഉയര്‍ച്ച ഇവയെല്ലാം ഹാമാന്‍ അവരോടു വിവരിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : അവന്‍ തുടര്‍ന്നു: എസ്‌തേര്‍ രാജ്ഞി, താനൊരുക്കിയ വിരുന്നിന് രാജാവിനോടൊപ്പം ചെല്ലാന്‍ എന്നെയല്ലാതെ മറ്റാരെയും അനുവദിച്ചില്ല. നാളെയും രാജാവിനോടൊപ്പം ചെല്ലാന്‍ അവള്‍ എന്നെ ക്ഷണിച്ചിരിക്കുകയാണ്. Share on Facebook Share on Twitter Get this statement Link
  • 13 : എങ്കിലും, മൊര്‍ദെക്കായ് എന്ന യഹൂദന്‍ രാജാവിന്റെ പടിവാതിക്കല്‍ ഇരിക്കുന്നതു കാണുന്നിടത്തോളംകാലം ഇതൊന്നും എനിക്കു തൃപ്തി നല്‍കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 14 : അപ്പോള്‍, അവന്റെ ഭാര്യ സേരെഷും അവന്റെ സകല സ്‌നേഹിതന്‍മാരും പറഞ്ഞു: അന്‍പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കുക. രാവിലെതന്നെ ചെന്നു രാജാവിനോടു പറയണം. മൊര്‍ദെക്കായെ അതിന്‍മേല്‍ തൂക്കണമെന്ന്; പിന്നെ ആനന്ദത്തോടെ രാജാവിനോടൊത്തു വിരുന്നിനു പോവുക. ഈ ഉപദേശം ഹാമാന് ഇഷ്ടപ്പെട്ടു; അവന്‍ കഴുമരവും ഉണ്ടാക്കിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 11:00:09 IST 2024
Back to Top